Connect with us

india

ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍; തലസ്ഥാന നഗരിയെ കടന്ന് ചെങ്കോട്ടയില്‍ സമാപിക്കും

548 കിലോമീറ്റര്‍ യാത്ര മാത്രമാണ് ലക്ഷ്യത്തിലെത്താന്‍ അവശേഷിക്കുന്നത്

Published

on

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവേശിച്ചു. 107 ദിവസം കൊണ്ട് ഏകദേശം 3000 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് തലസ്ഥാന നഗരിയില്‍ എത്തിച്ചേര്‍ത്തിരിക്കുന്നത്. ഇനി 548 കിലോമീറ്റര്‍ യാത്ര മാത്രമാണ് ലക്ഷ്യത്തിലെത്താന്‍ അവശേഷിക്കുന്നത്. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് യാത്രക്ക് തുടക്കമായത്. യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണം അയച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും യാത്രയില്‍ പങ്കെടുക്കും. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍എല്‍ഡി മേധാവി ജയന്ത് ചൗധരി, സുഭാഷ്പ മേധാവി ഓം പ്രകാശ് രാജ്ഭര്‍, ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

india

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് പിടിയില്‍

അൻമോളിനെ യു.എസിൽനിന്ന് തിരികെ എത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികൾ ആരംഭിച്ചിരുന്നു.

Published

on

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായ അൻമോൾ ബിഷ്ണോയ് യു.എസിലെ കലിഫോർണിയയിൽ പിടിയിലായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ ഇന്ത്യക്ക് വിട്ടുനൽകിയേക്കുമെന്നാണ് വിവരം. അൻമോളിനെ യു.എസിൽനിന്ന് തിരികെ എത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൻമോളിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് വരുന്നത്. അൻമോളിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം നൽകുമെന്നും എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) രജിസ്റ്റർ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനൽ കേസുകളുമാണ് അൻമോളിനെതിരെയുള്ളത്. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയിലെല്ലാം അൻമോളിനെ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം എൻ.സി.പി നേതാവ് ബാബ സിദ്ധീഖി കൊല്ലപ്പെട്ടതിനു പിന്നിലും അൻമോളിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ലോറൻസ് ബിഷ്ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അൻമോൾ, കഴിഞ്ഞ വർഷമാണ് രാജ്യം വിട്ടത്.

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം കാനഡയിലേക്കാണ് അൻമോൾ കടന്നത്. അവിടെനിന്ന് യു.എസിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇയാൾക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയ ഷൂട്ടർമാരുമായി അൻമോൾ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഏപ്രിലിൽ സൽമാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിർത്തവർക്കും നിർദേശം നൽകിയത് അൻമോളാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

അൻമോളിന്‍റെ സഹോദരൻ ലോറൻസ് നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. കൊലപാതകങ്ങൾക്കും ലഹരിമരുന്ന് വ്യാപാരത്തിനും ഉൾപ്പെടെ ലോറൻസ് ബിഷ്ണോയ് നേതൃത്വം നൽകിയെന്നാണ് കേസ്.700ലേറെ ഷൂട്ടർമാർ ഉൾപ്പെടുന്ന ഗ്യാങ് ഇയാൾക്കൊപ്പമുണ്ടെന്നും പൊലീസ് പറയുന്നു.

Continue Reading

india

മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു; ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി

ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.

Published

on

സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ബുധനാഴ്ച വരെ നിയന്ത്രണം തുടരും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.

അതിനിടെ, മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. 50 കമ്പനി സേനയെ കൂടി അയയ്ക്കാനാണു തീരുമാനം. 5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക. അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ യോഗം പുരോഗമിക്കുകയാണ്.

ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. ഇതിനുശേഷവും സംഘർഷം മൂർച്ഛിച്ചതോടെയാണു കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിആർപിഎഫിൽനിന്ന് 35ഉം ബിഎസ്എഫിൽനിന്ന് 15ഉം സേനയെയാണ് അധിക സുരക്ഷയ്ക്കായി അയയ്ക്കുന്നത്.

മണിപ്പൂരിൽ കലാപത്തിനു തുടക്കം കുറിച്ചതു മുതൽ വിന്യസിച്ച 218 കമ്പനി സേന നിലവിൽ സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണു കൂടുതൽ സൈനികർ എത്തുന്നത്. സിആർപിഎഫ് ഡയരക്ടർ ജനറൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മണിപ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.

Continue Reading

india

ബി.ജെ.പിയെ വെട്ടിലാക്കി മണിപ്പൂരിൽ കൂട്ടരാജി

ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്.

Published

on

കലാപം പടരുന്ന മണിപ്പൂരില്‍ ബിജെപിയിലും പൊട്ടിത്തെറി. മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്.

മണിപ്പൂര്‍ ബിജെപി നേതൃത്വത്തിന് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കലാപം രൂക്ഷമായിരിക്കുന്ന ജിരിബാമിലെ സാഹചര്യം നേതാക്കള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയാണുള്ളതെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി നേതാക്കള്‍ കൂട്ടമായി രാജിവെച്ചത്. ഇന്നലെയാണ് ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള എന്‍പിപി പിന്‍വലിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കയച്ച കത്തില്‍ ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു എന്‍പിപി ഉന്നയിച്ചത്.

മണിപ്പൂരിലെ നിലവിലെ അവസ്ഥയില്‍ വളരെ ആശങ്കയുണ്ടെന്ന് എന്‍പിപി കത്തില്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷം തടയുന്നതിലും കലാപന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേന്‍ സിങ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും എന്‍പിപി കത്തില്‍ വ്യക്തമാക്കിയിരുന്നു.

മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം കലാപം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ശനിയാഴ്ച മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇംഫാലിലെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ നിരവധി ടയറുകളാണ് കത്തിച്ചത്. മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അലംഭാവ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Continue Reading

Trending