Connect with us

News

ട്വിറ്റര്‍ വോട്ടെടുപ്പ്; ലീഡ് നില മസ്‌ക് സ്ഥാനമൊഴിയാന്‍

ട്വിറ്റര്‍ ഉപയോക്താക്കളില്‍ 57.5 ശതമാനം പേരും മസ്‌ക് സ്ഥാനമൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്.

Published

on

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വഴി നടത്തിയ തിരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് 57.5 ശതമാനം വോട്ട്. 42.5 ശതമാനം ഉപയോക്താക്കളാണ് സ്ഥാനം തുടരാന്‍ വേണ്ടി വോട്ടമര്‍ത്തിയത്. കമ്പനിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിയണോ എന്ന ചോദ്യവുമായാണ് മസ്‌ക് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പ് മസ്‌കിന് തന്നെ തിരിച്ചടിയായി.

1.7 കോടിയിലധികം ട്വിറ്റര്‍ ഉപയോക്താക്കള്‍ വോട്ടെടുപ്പില്‍ തങ്ങളുടെ പങ്കെടുത്തു. വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്ന സ്ഥിതിക്ക് മസ്‌ക് ശരിക്കും കമ്പനിയുടെ തലപ്പത്ത് നിന്ന് ഒഴിയുമോയെന്നാണ് ചര്‍ച്ചകള്‍. എന്നാല്‍ മസ്‌കിന്റെ സ്ഥിരം പബ്ലിസിറ്റി സ്റ്റണ്ടാണോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴക്കെടുതി; മരണം രണ്ടായി

ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു

Published

on

സംസ്ഥാനത്ത് വേനല്‍ മഴയില്‍ മരണം രണ്ടായി. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ചാത്തമംഗലം താത്തൂര്‍ എറക്കോട്ടുമ്മല്‍ ഫാത്തിമ ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഇടുക്കിയില്‍ കനത്ത മഴയില്‍ കല്ലും മണ്ണും ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മൂന്നുമണിയോടെ വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. അതേസമയം, ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.

Continue Reading

india

ജമ്മുവില്‍ ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു

ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്

Published

on

ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്. മുസ്ലിംകളെ ആക്ഷേപിക്കുന്നതരത്തില്‍ ശ്രീ സനാതന്‍ ധരം സഭ ഭാദേര്‍വ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദര്‍ റസ്ദാനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

’72 കി ജഗാ 36 ഹൂറൂണ്‍ സേ കാം ചലലേംഗെ (72 കന്യകമാര്‍ക്ക് പകരം 36 കന്യകമാരുമായി ഞാന്‍ പൊരുത്തപ്പെടും)’ എന്ന തലക്കെട്ടോടുകൂടിയുള്ള റീല്‍സ് ആണ് റസ്ദാന്‍ പങ്കുവെച്ചത്. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയ്ക്കിടെ സുജൂദ് ചെയ്യാന്‍ പാടുപെടുന്ന വൃദ്ധനും ദുര്‍ബലനുമായ ഒരു മുസ്ലിം പുരുഷനെ റീലില്‍ കാണിക്കുന്നുണ്ട്?.

പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഐബി (അഞ്ജുമാന്‍-ഇ-ഇസ്ലാമിയ ഭാദേര്‍വ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭാദേര്‍വയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധം നടന്നത്. റസ്ദാനെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധക്കാര്‍ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.

ഭാദേര്‍വയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ ഹിന്ദു സഹോദരന്മാര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. ഞങ്ങള്‍ സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്?’ -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം

ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു

Published

on

കൊല്ലം കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പകരം പുതിയ ഉപദേശക സമിതി രൂപീകരിക്കും. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്.

വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് ഗായകന്‍ അലോഷി അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയില്‍ പാട്ട് പാടുന്നത്. ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു.

Continue Reading

Trending