Connect with us

News

മെസി അറബി കോട്ട് അണിഞ്ഞതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അരിശം

അര്‍ജീന്റീനന്‍ സൂപ്പര്‍ താരം മെസി അറബി കോട്ട് അണിഞ്ഞതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അരിശം.

Published

on

അര്‍ജീന്റീനന്‍ സൂപ്പര്‍ താരം മെസി അറബി കോട്ട് അണിഞ്ഞതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അരിശം.വിജയകീരീടം നല്‍കാന്‍ ലയണല്‍ മെസ്സി വന്നപ്പോഴാണ് ഖത്തര്‍ അമീര്‍ ഷെയിഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഖത്തറിലെ പരമോന്നത ഖത്തരി ഗൗണ്‍ ആയ ബിഷ്ത് മെസിയെ അണിയിച്ചത്. ഇതിന് പിന്നാലെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അരിശം പ്രകടപ്പിച്ച് രംഗത്ത വന്നത്. അമീര്‍ ഇത് അണിയിക്കുമ്പോള്‍ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോയും കൂടെയുണ്ടായിരുന്നു.

ഖത്തറിന്റെ 220 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ വലിയ തിരിച്ചടവ് നിമിഷമായിരുന്നു അതെന്നും ചടങ്ങില്‍ ദേശീയ ബാഡ്ജ് ഉള്‍പ്പെടെ മെസ്സിയുടെ അര്‍ജന്റീന ഷര്‍ട്ടിന്റെ ഒരു ഭാഗം ബിഷ്റ്റ് മൂടിയിരുന്നു എന്നൊക്കെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പടച്ചുവിട്ടത്.

അതേസമയം അരുത്, അത് അണിയരുത് എന്ന് ആക്രേശിച്ച് ബിബിസി കമന്റേറ്റര്‍ ലൈവില്‍ രംഗത്തു വന്നു.എന്നാല്‍ സംഭവത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത്.

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്

Published

on

വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇന്ററിം സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റുഎതിര്‍കക്ഷികള്‍. പൊതുതാല്‍പര്യഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം, കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്.

Published

on

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നുവിടാന്‍ പോയപ്പോള്‍ ബെന്നി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending