Connect with us

kerala

സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങി; കൊരട്ടിയില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞു

തൃശൂര്‍ കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്ത ട്രയിനിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്

Published

on

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ രണ്ടുപേര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം സംഭവിച്ചത്. തൃശൂര്‍ കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്ത ട്രയിനിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്. സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും ചാടിയിറങ്ങിയതാണ് മരണത്തില്‍ കൊണ്ടെത്തിച്ചത്.

തല പ്ലാറ്റ്‌ഫോമില്‍ ഇടിച്ചാണ് ഒരാള്‍ മരിച്ചത്. രണ്ടാമത്തെയാള്‍ വീഴ്ചയില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

kerala

നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

രോഗലക്ഷണമുള്ള 6 പേരുടെയും ഫലം നെഗറ്റീവ്

Published

on

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം രോഗലക്ഷണമുള്ള ആറ് പേരുടെയും നിപാ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇതുവരെ 59 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 45 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.

അതേസമയം രോഗിയുടെ വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവസാമ്പിളിന്റെ പരിശോധനാ ഇന്ന് ലഭിച്ചേക്കും.

Continue Reading

india

മണ്‍സൂണ്‍ മെയ് 27ന് എത്തും

Published

on

മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ എത്തിക്കഴിഞ്ഞാല്‍ ഇത്തവണ നേരത്തെ മഴ തുടങ്ങും. 2009ലും ഇതിന് മുമ്പ് നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ള ചരിത്രം നമുക്കുണ്ട്.

സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.

2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.

Continue Reading

india

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ വസതിയിലെ യോഗം അവസാനിച്ചു

യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

Published

on

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗം അവസാനിച്ചു. യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

അതേസമയം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കശ്മീരിലെ കോളജുകളില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചു. ശ്രീനഗറിലെ ഷാലിമാര്‍ കോളജില്‍നിന്ന് 14 അംഗ മലയാളി വിദ്യാര്‍ത്ഥികളും ജമ്മുവിലേക്ക് തിരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ പാക് പ്രകോപനത്തിന് രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലര്‍ച്ചെ വരെ നീണ്ടു. വിദേശനിര്‍മിത ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഡല്‍ഹി ലക്ഷ്യമാക്കിയ ദീര്‍ഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ സൈന്യം തകര്‍ത്തു. ജമ്മുകശ്മീരിലെ ദാല്‍ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈല്‍ പതിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ രജൗരിയില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ അഡീഷണല്‍ ഡിസി ഥാപ്പയാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്റെ ആക്രമണത്തെ തടയാന്‍ ഇന്ത്യയുടെ കവാച് സംവിധാനം സുസജ്ജമാണെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending