Connect with us

News

വിസ്മയാനുഭവങ്ങളുടെ സോക്കര്‍;റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍

റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍
ലോകകപ്പ് സെമി ഫൈന ലുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Published

on

 മധു പി

സോക്കര്‍ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളാണ് എന്നു പറഞ്ഞത്
സോക്കര്‍ ചരിത്രമെഴുതിയ ഡോവിഡ് ഗോള്‍ഡ് ബ്ലാറ്റാണ്. ലോകകപ്പ്
മത്സരങ്ങളിലാണ് ആസ്വാദകര്‍ക്ക് ഏറെ നല്ല അനുഭവ ങ്ങള്‍ വീക്ഷിക്കുവാനായത്
. തീവ്രസംഘര്‍ഷങ്ങളുടെയും നല്ല മുഹൂര്‍ത്തങ്ങളുടെയും സുന്ദര നിമിഷങ്ങളില്‍
പലതും പിറന്നത് സെമി ഫൈനലുകളിലാണ്. വിസ്മയകരമായ അനുഭവങ്ങളുടെ
നേര്‍ സാക്ഷ്യമായി മാറിയിട്ടുണ്ട് പലപ്പോഴും ലോകകപ്പ് സെമിഫൈനലു കള്‍.
മനോഹരമായ കളിയുടെ കാഴ്ചയും അപ്രതീക്ഷിത വിജയപരാജയങ്ങളുടെ
നിമിഷങ്ങളും ഇരുപത്തിഒന്നു തവണകളില്‍ പല പ്പോഴും അരങ്ങേറിയിട്ടുണ്ട്.
റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍
ലോകകപ്പ് സെമി ഫൈന ലുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.


1930 മുതല്‍ 2022 വരെയുളള ഇരുപത്തിരണ്ടു ലോകകപ്പ് മത്സരങ്ങളില്‍
ഏറ്റവുമധികം തവണ സെമിയില്‍ കളത്തിലിറങ്ങിയ ടീം ജര്‍മ്മനിയാണ്.
പതിമൂന്നു തവണ. 1954, 1974, 1990, 2014 വര്‍ഷങ്ങളില്‍ വിജയികളായും,
1966,1982,1986,2002 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരായും, 1934,1970,2006,2020
വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനം നേടിയും 1958ല്‍ നാലാം സ്ഥാനക്കാരായും
ലോകകപ്പ് സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ജര്‍മ്മനിക്കായിട്ടുണ്ട്.
പതിനൊന്നു തവണ സെമിയിലെത്തിയ ബ്രസീല്‍ രണ്ടാമതും,, എട്ടു തവണ
സെമി കളിച്ച ഇറ്റലി മൂന്നാമതും ഏഴു തവണ കളിച്ച ഫ്രാന്‍സ് നാലാമതുമായി
നില്കുന്നു.. അഞ്ചു തവണ കളിച്ച് ക്രൊയ്ഷ്യയും, ഉറുഗ്വേയും നെതര്‍ലാന്റും,
നാലു തവണ കളിച്ച് സ്വീഡനും, മൂന്നു തവണ കളിച്ച് ഇംഗ്ലണ്ടും സെമിയിലെത്തി
തങ്ങളുടെ പ്രകടനം കാഴ്ച വച്ചു. രണ്ടു പ്രാവശ്യം കളിച്ച ഏഴു ടീമുകളും
ഒരു തവണ കളിച്ച നാലു ടീമുകളുമുണ്ട്.
സോക്കര്‍ ലോകകപ്പില്‍ എററവും കൂടുതല്‍ സെമി കളിച്ചത് മിറോസ്ലാവ്
ക്ലോസ് എന്ന ജര്‍മ്മനിക്കാരനാണ്. 2002, 2006, 2010, 2014 ലോകകപ്പ്
സെമിഫൈനല്‍ കളിച്ച ജര്‍മ്മന്‍ ടീമില്‍ ക്ലോസ് അംഗമായിരുന്നു. തൊട്ടുപുറകെ
മൂന്നുതവണ കളിച്ച ജര്‍മ്മനിയുടെ തന്നെ ലോതര്‍ മത്തായൂസും ( 1982,1986.
1990) ഉവി സീലറുമുണ്ട് ( 1958,1966.1970). സെമിഫൈനല്‍ മത്സരങ്ങളിലെ എററവും കൂടുതല്‍ ഗോളുകള്‍ പിറന്നത് 2014 ലെ ബ്രസീല്‍ ജര്‍മ്മനി മത്സര ത്തിലായിരുന്നു. ജര്‍മ്മനി 7-1 എന്ന
സ്‌കോറിനാണ് സ്വന്തം മണ്ണില്‍ ബ്രസീലിനെ മുട്ടുകുത്തിച്ചത്. പത്താം മിനിട്ടില്‍
തോമസ് മുളളറില്‍ തുടങ്ങിയ ഗോള്‍ വര്‍ഷം ആദ്യ പകുതി അവസാനിക്കുമ്പോള്‍
5-0 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയില്‍ ഓസ്‌കാറിലൂടെ ഒരു
ആശ്വാസ ഗോള്‍ നേടിയെങ്കിലും അവസാന വിസില്‍ മുഴക്കത്തില്‍ 7-1 ന്റെ
ദയനീയ പരാജയമാണ് ബ്രസീലിനേറ്റു വാങ്ങേണ്ടി വന്നത്. മറക്കാനയിലെ
ദുരന്തത്തിനു ശേഷം സ്വന്തം മണ്ണില്‍ ബ്രസീലിനേറ്റ കനത്ത പ്രഹരമായിരുന്നു
അത്.

നൂറ്റാണ്ടിലെ കളി എന്നു വിശേഷിക്കപ്പെട്ട മത്സരം ഒരു ലോകകപ്പ് സെമി
ഫൈനലിലായിരുന്നു. 1970 ജൂണ്‍ 27 ന് മെക്‌സിക്കോ യിലെ എസ്റ്റാഡിയെ
അസ്റ്റക്ക സ്റ്റേഡിയത്തിലെ കാണികള്‍ക്കു മുന്നിലായിരുന്നു ഇറ്റലിയും ഫ്രാന്‍സും
തമ്മില്‍ നടന്ന ഈ മത്സരം അരങ്ങേറിയത്. ഇറ്റലി 4-3നാണ് അന്ന് ജര്‍മ്മനിയെ
പരാജയ പ്പെടുത്തിയത്. ഏഴില്‍ അഞ്ചു ഗോളുകള്‍ പിറന്നത് എക്‌സ്ട്ര ടൈമി
ലായിരുന്നു. റോബര്‍ട്ടോ ബോണിസെന്‍ഗേയുടെ എട്ടാം മിനിട്ടിലെ ഗോളിലൂടെ
ഇറ്റലി കളിയിലെ ആധിപത്യം നേടി മുന്നേറ്റം ആരംഭി ച്ചിരുന്നു. നിശ്ചിത
സമയമവസാനിക്കുന്ന തൊണ്ണൂറാം മിനിട്ടിള കാള്‍സ് ഹെയിന്‍സ് ഷ്‌നെലിംഗറുടെ
ഗോളിലൂടെ സമനില കൈവരിക്ക് ജര്‍മ്മനിക്ക് പക്ഷേ എക്‌സ്ട്രാ ടൈമില്‍
പിടിച്ചു നില്കാ നായില്ല. മാറി മാറി വന്ന ഗോളുകള്‍ക്കൊടുവില്‍ ഇറ്റലി
ജര്‍മ്മനിയെ അടിയറവു പറയിച്ചു. ചരിത്ര താളുകളില്‍ എക്‌സ്ട്ര സമയത്ത്
ഏറ്റവു മധികം ഗോള്‍ നേടിയതിന്റെ ഖ്യാതി ഈ മത്സരത്തിനുളളതാണ്. .
ലോകകപ്പ് ചരിത്രത്തിലെ മനോഹരമായ കളി എന്നറിയ പ്പെടുന്നത് 1982
ലെ സ്‌പെയിന്‍ ലോകകപ്പിലെ പശ്ചിമ ജര്‍മ്മനി ഫ്രാന്‍സ് മത്സരമായിരുന്നു.
ആദ്യമായി പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ വിജയിയെ നിശ്ചയിച്ച ഈ സെമി ഫൈനല്‍
മത്സരം ”സെവിലിലെ രാത്രി” എന്നാണറിയപ്പെടുന്നത്. രണ്ടാം പകുതിയാല്‍
ഫ്രഞ്ച് നായകന്‍ മിഷേല്‍ പ്ലാറ്റിനി നല്കിയ പാസ് പിടിച്ചെതുക്കാന്‍ ഉയര്‍ന്നു
പൊങ്ങിയ ഫ്രഞ്ച് താരം പാട്രിക്ക് ബാറ്റിസ്‌ഫോണ്‍ ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍
ഹെറാള്‍ഡ് ഷൂമാക്കറുമായി കൂട്ടിയിടിച്ചതിന്റെ ഭാഗമായി ഷൂമാക്കറെ
അബോധാവസ്ഥയില്‍ കളിക്കളത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയും
ബാറ്റിസ്‌ഫോണിനു രണ്ടു പല്ലുകള്‍ നഷ്ടപ്പെടു കയും മൂന്നു വാരിയെല്ലുകള്‍ക്ക്
ഒടിവു സംഭവിക്കുകയും ചെയ്തു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലും
എക്‌സ്ട്രാ സമയത്ത് 3-3 എന്ന നിലയിലുമായിരുന്നു സ്‌കോര്‍. ഷൂട്ടൌടിടല്‍ 5- 4
ന് ജര്‍മ്മനി വിജയിച്ചു.

1998ലെ ബ്രസീല്‍ നെതര്‍ലാന്റ്‌സ് മത്സരത്തിന്റെയും വിധി പെനാള്‍ട്ടി
ഷൂട്ടൌട്ടിലൂടെയാണ് നിശ്ചയിക്കപ്പെട്ടത്. 4-2 എന്ന സ്‌കോറിന്
ബ്രസീലിനായിരുന്നു അന്നു വിജയം. 1998 ലെ ഫ്രാന്‍സ് ക്രൊയേഷ്യ മത്സരവും
ഏറെ ശ്രദ്ധ നേടിയതായിരുന്നു. തന്റെ പിഴവിലൂടെ ഗോള്‍ ഏറ്റു വാങ്ങിയ
സിദാന്‍ വില്ലനില്‍ നിന്ന് രക്ഷകനിലേക്ക് മാറുന്ന കാഴ്ച സോക്കര്‍ പ്രേമികള്‍
എന്നും മനസ്സില്‍ സൂക്ഷിക്കുന്നതാണ്, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അന്ന്
ഫ്രാന്‍സ് വിജയിച്ചത്. 2018 ലെ ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സരവും 2006 ലെ
ജര്‍മ്മനി ഇറ്റലി സെമിഫൈനലും ചരിത്രത്തിലിടം നേടിയവയാണ്.

ലോകകപ്പിലെ മികച്ച മത്സരങ്ങള്‍ പിറന്നത് ക്വാട്ടര്‍, സെമി
ഫൈനലുകളിലായിരുന്നു. മത്സരത്തിന്‍രെ കാഠിന്യം പ്രകടിപ്പിച്ചവ
തന്നെയായിരുന്നു അവയോരോന്നും.

kerala

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍

646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

Continue Reading

kerala

ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; തിരുവല്ലയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.

Published

on

തിരുവനന്തപുരം: പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി. തിരുവല്ല സ്റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി.

വൈകുന്നേരത്തോട് കൂടിയാണ് ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ ഭീഷണി സന്ദേശം എവിടെ നിന്നു ലഭിച്ചുവെന്ന് പൊലീസ് പറയുന്നില്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. മൂന്ന് ട്രെയിനുകള്‍ തിരുവല്ല സ്റ്റേഷനില്‍ തടഞ്ഞിട്ട് പരിശോധിക്കുകയാണ്.

എസ് പി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പാലക്കാട്ടു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ക്ക് ഐഎഎസ് അസോസിയേഷന്റെ പിന്തുണ

നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Published

on

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹകരണവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരായി വ്യക്തിപരമായ ആക്രമണങ്ങളും മുന്‍വിധികളോടെയുള്ള സമീപനവും ഒഴിവാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി രംഗത്തെത്തിയത്.

യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞതായും അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ കടുത്ത വിമര്‍ശനം ഉയരുകയായിരുന്നു. കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

 

 

Continue Reading

Trending