Connect with us

india

ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്; നാളെ സത്യപ്രതിജ്ഞ ചെയ്യും

എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഉദയനിധിയെ മന്ത്രിസഭയിലേക്കു കൊണ്ടുവരണമെന്നു പാര്‍ട്ടി വേദികളില്‍ ആവശ്യമുയര്‍ത്തിയിരുന്നു.

Published

on

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും മന്ത്രിസഭയിലേക്ക്. ബുധനാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 9 30ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കും.

നിലവില്‍ ചെപ്പോക്കില്‍നിന്നുള്ള എം.എല്‍.എയാണ് ഉദയനിധി. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും ഉദയനിധിക്കായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ചെന്നൈ നഗരത്തില്‍ മാന്‍ഡോസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലയില്‍ ഞായറാഴ്ച ഉദയനിധി സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരു പറഞ്ഞന്നായിരുന്നു ഉദയനിധിയുടെ മറുചോദ്യം. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ എല്ലാകാര്യങ്ങളും മുഖ്യമന്ത്രി തീരുമാനിക്കുമെന്നു പറഞ്ഞൊഴിഞ്ഞു. എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഉദയനിധിയെ മന്ത്രിസഭയിലേക്കു കൊണ്ടുവരണമെന്നു പാര്‍ട്ടി വേദികളില്‍ ആവശ്യമുയര്‍ത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് 140ാം ജന്മദിനം

ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

Published

on

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസംബർ 28 ന് നൂറ്റിനാൽപതാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. 1885-ൽ അലൻ ഒക്ടേവിയൻ ഹ്യൂമിൻ്റെ നേതൃത്വത്തിൽ രൂപിതമായ പാർട്ടി, രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ഇരുട്ടിൽ അകപ്പെട്ടുപോയ ഒരുപറ്റം ജനതകളെ വെളിച്ചത്തിൻ്റെ സ്വാതന്ത്യത്തിന്റെ ലോകം കാട്ടികൊടുത്ത് ത്രസിപ്പിച്ച…. ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

മഹാത്മ ഗാന്ധിയുടെ അഹിംസ വഴികളിലൂടെ പോരാടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരവധി സമരങ്ങൾ നയിച്ച്… ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ്, നേതാജി തുടങ്ങി നിരവധി അനവധി സമര നേതാക്കൾ നേടി തന്ന നമ്മുടെ സ്വാതന്ത്യം, ഇന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും അതേ പുതുമയോടെ അതിൻ്റെ ജന്മദിനം ആഘോഷിക്കുന്നു.

Continue Reading

india

എന്റെ സഹോദരന്‍, അടുത്ത സുഹൃത്ത്‌; വികാരനിര്‍ഭരമായ കുറിപ്പുമായി മലേഷ്യന്‍ പ്രധാന മന്ത്രി

മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ വികാരനിർഭരമായ കുറിപ്പ്. മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.

‘ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മൻമോഹൻ അൽപം വേഗക്കുറവുള്ളയാളായിരിക്കാം. പക്ഷേ, നയതന്ത്രജ്ഞൻ എന്ന നിലയിൽ ഭാവിതലമുറയെക്കൂടി പ്രചോദിപ്പിക്കാൻ ശേഷിയുള്ള പ്രഗല്ഭനായിരുന്നു. എന്നാൽ, എനിക്ക് ഇതിനെല്ലാം അപ്പുറമായിരുന്നു അദ്ദേഹം. ആ കഥ കൂടുതൽ ആർക്കും അറിയില്ല.

ഈ നിമിഷം മലേഷ്യൻ ജനത അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജയിലിൽ കഴിയുന്ന കാലം. അക്കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവാണ് മൻമോഹൻ. മറ്റാർക്കുമില്ലാത്ത ദയാവായ്പോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. മക്കളുടെ പഠനത്തിന് പ്രത്യേകിച്ചും മകൻ ഇഹ്സാന് സ്കോളർഷിപ് അദ്ദേഹം വാഗ്ദാനംചെയ്തു. പക്ഷേ, ഞാനത് മറ്റു ചില കാരണങ്ങളാൽ നിരസിച്ചു’ -അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

Continue Reading

india

രാഷ്ട്ര പുത്രന് വിടചൊല്ലി രാജ്യം; വിലാപയാത്ര തുടങ്ങി, സംസ്‌കാരം രാവിലെ 11.45ന്

എ.ഐ.സി.സി ആസ്ഥാനത്ത് മന്‍മോഹന്‍ സിങിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Published

on

എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. നിഗംബോധ് ഘട്ടിലെ സംസ്‌കാരസ്ഥലം വരെയാണ് വിലാപയാത്ര. രാവിലെ 11.45ഓടെ അദ്ദേഹത്തിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

എ.ഐ.സി.സി ആസ്ഥാനത്ത് മന്‍മോഹന്‍ സിങിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭൗതിക ശരീരത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാല്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമര്‍പ്പിച്ചു. സൈന്യം മുന്‍ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.

 

Continue Reading

Trending