Connect with us

News

അണുസംയോജനം മൂലം വൈദ്യുതോല്‍പാദനം; നിര്‍ണായക നേട്ടവുമായി യു.എസ് ശാസ്ത്രജ്ഞര്‍

അണുസംയോജനം മൂലം വൈദ്യുതോല്‍പാദനം സാധ്യമാക്കി യുഎസ് ഗവേഷകര്‍.

Published

on

അണുസംയോജനം മൂലം വൈദ്യുതോല്‍പാദനം സാധ്യമാക്കി യുഎസ് ഗവേഷകര്‍. ലോകത്തിന്റെ ഊര്‍ജ്ജ ലഭ്യത കുറവ് പരിഹരിക്കുന്നതില്‍ ഇത് അതിനിര്‍ണായകമായേക്കുമെന്ന് കരുതപ്പെടുന്നു.കാലിഫോര്‍ണിയിലെ ലോറന്‍സ് ലിവര്‍ മോര്‍ നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനാണ് ഇതിനു പിന്നില്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയോടെ നടത്തിയേക്കുമെന്ന് ലോകത്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ആണവ റിയാക്ടറുകളില്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് അണു വികടനം എന്ന പ്രക്രിയയിലൂടെയാണ്. അതേസമയം സൂര്യനില്‍ നിന്ന് ഊര്‍ജോല്പാദനം നടക്കുന്ന രീതിയാണ് ന്യൂക്ലിയര്‍ ഫിക്ഷന്‍ അഥവാ അണുസംയോജനം. ഈ ഊര്‍ജത്തെ ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം കണ്ടുപിടുത്തത്തെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കും.

india

ഷാഹി ജുമാ മസ്ജിദ് സർവേ; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല

Published

on

ലഖ്‌നോ: ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാൽ അൻസാരി എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേർ. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറഞ്ഞു.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഞായറാഴ്ച മസ്ജിദില്‍ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമീഷന്‍ എത്തിയത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. പൊലീസിന്റേയും റാപ്പിഡ് റെസ്​പോൺസ് ഫോഴ്സിന്റേയും നിരവധി സംഘങ്ങളുമുണ്ടായിരുന്നു. സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് ​പൊലീസ് ആരോപണം.

സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിർത്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സർവേക്ക് നിർദേശം നൽകിയത്. യുവാക്കൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഘർഷാവസ്ഥ കനത്തതായാണ് റിപ്പോർട്ട്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Cricket

അയ്യറിന്റെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ തകർത്ത് ഋഷഭ് പന്ത്; 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി

Published

on

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന നേട്ടം മിനിറ്റുകള്‍ക്കുള്ളില്‍ ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായി. ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട ഋഷഭ് പന്താണ് പുതിയ റെക്കോര്‍ഡിട്ടത്. താരത്തെ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു.

ലേലത്തിനു മുന്‍പ് തന്നെ പന്ത് ഹോട്ട് ടോപ്പിക്കായിരുന്നു. താരത്തിനായി എല്ലാ ടീമുകളും ശക്തമായി ലേലം വിളിച്ചു. ഒടുവില്‍ സര്‍വകാല റെക്കോര്‍ഡുമായാണ് പന്തിന്റെ ലഖ്‌നൗവിലേക്കുള്ള വരവ്.

അയ്യര്‍ക്ക് 26.75 കോടി

മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനെ പഞ്ചാബ് കിങ്‌സാണ് റെക്കോര്‍ഡ് തുകയ്ക്ക് വിളിച്ചെടുത്തത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സും അവസാന ഘട്ടം വരെ ശ്രേയസിനായി ശ്രമം നടത്തിയിരുന്നു. 26.50 കോടി വരെ ഡല്‍ഹി വിളിച്ചെങ്കിലും അതിനും മുകളിലേക്ക് പഞ്ചാബ് വിളിച്ചതോടെ ഡല്‍ഹി പിന്‍മാറി.

അര്‍ഷ്ദീപ് സിങ്

ലേലത്തില്‍ ആദ്യമെത്തിയത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. താരത്തെ പഞ്ചാബ് കിങ്‌സ് തന്നെ വിളിച്ചെടുത്തു. 18 കോടി രൂപയ്ക്കാണ് അവര്‍ ലേലത്തില്‍ താരത്തെ വീണ്ടും സ്വന്തമാക്കിയത്.

മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. താരത്തെ 15.75 കോടിയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

മിച്ചല്‍ സ്റ്റാര്‍ക്ക്

കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 11.75 കോടിയ്ക്കാണ് ഓസീസ് പേസറെ ഡല്‍ഹി സ്വന്തമാക്കിയത്.

കഗിസോ റബാഡ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 10.75 കോടിയ്ക്കാണ് താരത്തെ ഗുജറാത്ത് വിളിച്ചെടുത്തത്.

Continue Reading

india

‘ലോകത്തിലെ ഏറ്റവും മികച്ച പുരുഷൻ, അദ്ദേഹത്തിന്‍റെ പേര് കളങ്കപ്പെടുത്തരുത്’: സൈറ ബാനു

ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത് സൈറ ബാനു പറഞ്ഞു

Published

on

സംഗീത സംവിധായകൻ എ. ആർ റഹ്മാനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വയാണെന്നും സൈറ മാധ്യമങ്ങൾക്കായി അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി മുംബൈയിൽ ആണെന്നും ഉടൻ ചെന്നൈയിൽ തിരിച്ചെത്തുമെന്നും സൈറ പറയുന്നു. സൈറ റഹ്മാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.

‘ ഞാൻ ഇപ്പോൾ മുംബൈയിലാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി ശരീരിക ബുദ്ധുമുട്ടുണ്ടായിരുന്നു.മുഴുവൻ യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു, ദയവായി അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറയരുത്, ലോകത്തിലെ ഏറ്റവും മികച്ച പുരുഷനാണ്..

ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത്. ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. അദ്ദേഹം വളരെ മികച്ച മനുഷ്യനാണ്. ചികിത്സക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ വരും. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്‌.എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. അതിനാൽ അദ്ദേഹത്തിന്‍റെ പേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്ന് അഭ്യർഥിക്കുന്നു. അദ്ദേഹമൊരു രത്നമാണ്’- സൈറ ബാനു പറയുന്നു.

സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. “മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് റഹ്മാന്‍ തന്‍റെ എക്സിൽ കുറിച്ചത്.

Continue Reading

Trending