Connect with us

News

ആധി വേണ്ട; ആ നിയമമൊക്കെ മാറി

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്.

Published

on

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്. ക്വാര്‍ട്ടറിനു പുറമേ സെമിയിലെങ്ങാനും മെസി മഞ്ഞക്കാര്‍ഡ് കണ്ടാല്‍ ഫൈനലില്‍ നായകന്‍ ഇല്ലാതെ അര്‍ജന്റീന ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കാ വചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അര്‍ജന്റീന്‍ ആരാധകരെക്കാള്‍ മറ്റു ടീമുകളുടെ ആരാധകര്‍ക്കാണ് ആശങ്കയേറെ.

പക്ഷേ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് സത്യം. ഫിഫ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന പുതിയ കാര്‍ഡ് നിയമം ഇക്കാര്യം വ്യക്തമാക്കുന്നു. മികച്ച താരങ്ങള്‍ക്ക് ഫൈനലില്‍ അവസരം നഷ്ടമാകാതെ ഇരിക്കാന്‍ ‘ക്ലീന്‍ സ്ലേറ്റ്’ രീതിയാണ് ഖത്തറില്‍ ലോകകപ്പ് ആരംഭിക്കും മുമ്പേ തന്നെ ഫിഫ ഏര്‍പ്പെടുത്തിയത്. 1970ലെ ലോകകപ്പ് മുതലാണ് അച്ചടക്ക ലംഘനത്തിന് കാര്‍ഡ് നല്‍കുന്ന രീതി ഫിഫ കൊണ്ടുവരുന്നത്. ചെറിയ തെറ്റുകള്‍ക്ക് മഞ്ഞയും ഗുരുതര അച്ചടക്ക ലംഘനത്തിന് ചുവപ്പ് കാര്‍ഡും.

ഒരേ മത്സരത്തില്‍ രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ടാല്‍ രണ്ടാം മഞ്ഞയ്‌ക്കൊപ്പം ചുവപ്പ് കാര്‍ഡ് കൂടി നല്‍കി ആ താരത്തെ പുറത്താക്കുകയും ചെയ്യും. അതേപോലെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നു വിലക്ക് ലഭിക്കും. ലോകകപ്പ്, യൂറോ കപ്പ് പോലുള്ള ചാമ്പ്യന്‍ഷിപ്പുകളിലും ക്ലബ് ലീഗ് മത്സരങ്ങളിലുമെല്ലാം ഈ നിയമം ബാധകമാണ്.

മുമ്പും ഇതു ലോകകപ്പുകളില്‍ പ്രയോഗിച്ചിട്ടുമുണ്ട്. ഗ്രൂപ്പ് മത്സരങ്ങളില്‍ പിഴവ് സംഭവിച്ച് തുടരെ കാര്‍ഡ് വാങ്ങിയ താരങ്ങള്‍ക്ക് പക്ഷേ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാനാകാതെ പോയതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഫിഫ പഴയ നിയമം മാറ്റി. അതായത് ഗ്രൂപ്പ് റൗണ്ടിലെ അവസാന രണ്ടു മത്സരത്തില്‍ തുടരെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ടാലും ആ താരത്തിന് പ്രീക്വാര്‍ട്ടര്‍ മത്സരം കളിക്കാനാകും എന്നതായിരുന്നു ആ ഭേദഗതി. വലിയ സ്വീകാര്യതയമാണ് ഇതിനു ലഭിച്ചത്.പക്ഷേ അപ്പോഴൂം നോക്കൗട്ടില്‍ നിയമം നില നിന്നിരുന്നു. തുടരെ രണ്ടു മത്സരങ്ങളില്‍ കാര്‍ഡ് കണ്ടാല്‍ അടുത്ത റൗണ്ടില്‍ മത്സരം നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു.

പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മഞ്ഞക്കാര്‍ഡ് കിട്ടിയവര്‍ക്ക് സെമിയും ക്വാര്‍ട്ടറിലും സെമിയിലും മഞ്ഞ കണ്ടവര്‍ക്ക് ഫൈനലും നഷ്ടമായിട്ടുണ്ട്. ഇതിനു മുമ്പ് ആദ്യമായി ലോകകപ്പ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെത്തിയപ്പോള്‍ ബ്രസീലിനെതിരായ ഫൈനലില്‍ ജര്‍മനിയുടെ മിഷേല്‍ ബല്ലാക്കിന് കളിക്കാനാകാതെ പോയത് ഈ നിയമം കാരണമാണ്. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

kerala

ഒരുപാട് അനുഭവിച്ചു, മതിയായി, ഇനി മരിച്ചാല്‍ മതി, വധശിക്ഷ വേണം; കോടതിയില്‍ പെരിയ കേസ് പ്രതി

ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

Published

on

പെരിയ ഇരട്ടകൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും പെരിയ ഇരട്ടക്കൊല കേസിലെ 15-ാം പ്രതി എ. സുരേന്ദ്രന്‍ എന്ന വിഷ്ണു സുര. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണം എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്. എ. പീതാംബരന്‍ (മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി, ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി) കെ.വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.

ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

Continue Reading

kerala

ആ അമ്മമാരുടെ കണ്ണീരിന് മുകളിലല്ല സർക്കാർ കോടികൾ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം: രാഹുല്‍ മാങ്കൂട്ടത്തില്‍

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരേ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രസ്ഥാനം നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയവും കൊലപാതകികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയവുമാണ് ഇന്ന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരേ ശരത്തിന്റെയും കൃപേഷിന്റെയും കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രസ്ഥാനം നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ 14 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”കേസുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ നമുക്കറിയാം. ആദ്യം സി.പി.എം. പറഞ്ഞത് തങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. മുന്‍ എം.എല്‍.എ.യും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എം. എന്ന കൊലയാളിസംഘടന ഏറ്റെടുക്കേണ്ടതുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാം. രണ്ടുകോടിയോളം രൂപയാണ് ഈ കൊലയാളികളെ സംരക്ഷിക്കാന്‍വേണ്ടി മാത്രം പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത്. ആ അമ്മമാരുടെയും പിതാക്കന്മാരുടെയും സഹോദരിമാരുടെയും കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. സര്‍ക്കാര്‍ അന്ന് പല നാറിയ കളികളും കളിച്ചു. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീധരന്‍ വക്കീല്‍ ഒറ്റുകാരനായി. അദ്ദേഹം ഇനി കഴിക്കുന്ന ഓരോ വറ്റ് ചോറിനകത്തും ശരത്തിന്റെയും കൃപേഷിന്റെയും ചിതറിതെറിച്ച മാംസത്തിന്റെ ഗന്ധമുണ്ടായിരിക്കുമെന്ന് മനസിലാക്കുന്നത് നന്നായിരിക്കും.

സി.ബി.ഐ. വന്നതാണ് ശരിയെന്ന് നീതിപീഠം തന്നെ പറഞ്ഞിരിക്കുന്നത്. ഇതുവരെ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റവിമുക്തരായവര്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ട. എങ്ങനെയാണോ ഇതുവരെ ഈ കേസില്‍ നിയമപോരാട്ടം നടത്തിയത്, ഒട്ടും മടിയില്ലാതെ അത് തുടരും. ഞങ്ങള്‍ക്ക് ഇവിടെ ചെലവഴിക്കാന്‍ പൊതുഖജനാവിലെ കോടാനുകോടി രൂപയുടെ പണമില്ല. എന്നാല്‍, ഞങ്ങളുടെ സാധാരണപ്രവര്‍ത്തകര്‍ അന്നന്ന് പണിക്ക് പോയി കിട്ടുന്നതില്‍നിന്ന് ഒരുവിഹിതമെടുത്ത് ഈ കേസില്‍ നിയമപോരാട്ടം തുടരും”, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

Continue Reading

kerala

നിതീഷ് റെഡ്ഡിക്ക് കന്നി സെഞ്ച്വറി; വാഷിങ്ടണ്‍ സുന്ദറിന് ഫിഫ്റ്റി; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി

ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

Published

on

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയമായ ആന്ധ്രാ സ്വദേശി നിതീഷ് കുമാർ റെഡ്ഡിക്ക് മെല്‍ബൺ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 358ന് ഒന്‍പത് എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

രണ്ടാം ദിനം 164 ന് 5 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത് ഋഷഭ് പന്തിനെയാണ് (28). വൈകാതെ 17 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ 221ന് ഏഴ് എന്ന നിലയിലായിരുന്നു. പക്ഷേ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഢിയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിയെടുത്തു. ഓസീസ് ബൗളര്‍മാരുടെ ക്ഷമയെ പരീക്ഷിച്ച ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയും മറികടന്നു.

കന്നി അര്‍ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ നിതീഷിന് വാഷിങ്ടണ്‍ സുന്ദര്‍ ഒരറ്റത്ത് ശാന്തമായ പിന്തുണ നല്‍കുകയായിരുന്നു. 162 പന്തില്‍ നിന്നും 50 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകുമ്പോള്‍ നിതീഷ് കുമാര്‍ സെഞ്ച്വറിക്ക് തൊട്ടരികെയായിരുന്നു. തുടര്‍ന്നെത്തിയ ബുംറ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിച്ചെങ്കിലും സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. 10 ബൗണ്ടറികളും ഒരു സിക്‌സറുകമാണ് നിതീഷിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഓസീസിനായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റുകള്‍ വീതവും നേഥന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Continue Reading

Trending