india
ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായ സുഖ്വീന്ദര് സിങിനെ പരിചയപ്പെടാം വിശദമായി
ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സുഖ്വീന്ദര് സിങ് സുഖു അധികാരമേല്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥി കാലം തൊട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം നടന്ന ഒരു നേതാവിന് ലഭിക്കുന്ന ചരിത്ര നിയോഗം കൂടിയാണത്.

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സുഖ്വീന്ദര് സിങ് സുഖു അധികാരമേല്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥി കാലം തൊട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം നടന്ന ഒരു നേതാവിന് ലഭിക്കുന്ന ചരിത്ര നിയോഗം കൂടിയാണത്. സാധാരണ കുടുംബത്തില്‍ ജനിച്ച് സംസ്ഥാന രാഷ്ട്രീയത്തോളം ഉയര്‍ന്ന മികച്ച നേതൃപാടവത്തിന് ഉടമയാണദ്ദേഹം. പാല്‍ക്കച്ചവടക്കാരനായ പിതാവിന്റെ മകനായി 1964 മാര്‍ച്ച് 27നായിരുന്നു ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐയിലൂടെയാണ് സുഖ്വീന്ദര് സുഖു രാഷ്ട്രീയ രംഗത്തെത്തുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുക്കുകയും മികച്ച സംഘാടകനായി പേരെടുക്കുകയും ചെയ്തു. 1980കളില്‍ എന്‍.എസ്.എയുവിന്റെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതിനിടെ നിയമ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്തെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരാനായിരുന്നു അപ്പോഴും തീരുമാനം. 2000ത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി. ഇതിനിടെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. 2008ല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി. ഇതിനിടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യം വീര്‍ഭദ്ര സിങിന്റെ നിഴലായിരുന്നെങ്കിലും പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എതിര് പക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കറകളഞ്ഞ പടയാളിയായിരുന്നു സുഖ്വീന്ദര് സിങ് സുഖു. 2013-19 കാലയളവില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ഹിമാചലില്‍ കോണ്‍ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ വഴികളും ഇക്കാലത്ത് അദ്ദേഹം വെട്ടിയെടുത്തിരുന്നു.
വീര്‍ഭദ്ര സിങിനു ശേഷം പാര്‍ട്ടിയെ ആരു നയിക്കും എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് പറയാതെ പറഞ്ഞ ഉത്തരമായിരുന്നു സുഖ്വീന്ദര് സിങ് സുഖു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം പ്രചാരണ കാമ്പയിന് കമ്മിറ്റിയുടെ തലവനായി നിയോഗിക്കുക വഴി തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ് ഹൈക്കമാന്‍ഡ് സുഖുവിനെ ഏല്‍പ്പിച്ചത്. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. രാഷ്ട്രീയ അട്ടിമറികളിലൂടെയും കുതിരക്കച്ചവടങ്ങളിലൂടെയും അധികാരം പിടിക്കുന്ന ബി. ജെ.പിയുടെ പതിവ് ഓപ്പറേഷന് താമരയെ അതിജീവിക്കുക എന്നതു തന്നെയായിരിക്കും സുഖുവിനു മുന്നിലെ പ്രധാന വെല്ലുവിളി. ഒപ്പം പഴയ പെന്ഷന് പദ്ധതി അടക്കം തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതും.
india
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.
മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
india
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍
ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താന് ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.
india
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നല്കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്കല് വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി