Connect with us

News

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 227 റണ്‍സിന്റെ റെക്കോര്‍ഡ് ജയം

നീലപ്പട 50 ഓവറില്‍ എട്ട് വിക്കറ്റ് 409 റണ്‍സ് പടുത്തുയര്‍ത്തി.

Published

on

മൂന്നാം ഏകദിനത്തില്‍ ഇഷാന്‍റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്തായി.
ഇതോടെ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്ബര ടീം ഇന്ത്യ അവസാനിപ്പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്ബര സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെ 113 റണ്‍സും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തുണയായി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നീലപ്പട 50 ഓവറില്‍ എട്ട് വിക്കറ്റ് 409 റണ്‍സ് പടുത്തുയര്‍ത്തി.

ഇഷാന്‍ 131 പന്തില്‍ 24 ഫോറും 10 സിക്‌സറും സഹിതം 210 റണ്‍സെടുത്തപ്പോള്‍ കോലി 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറുകളോടെയും 113 റണ്‍സ് അടിച്ചെടുത്തു. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്‍റെ റെക്കോര്‍ഡും ഇഷാന്‍റെ പേരിലായി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ 138 പന്തില്‍ 200 തികച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്.

27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു

india

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Published

on

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 16ന് സംസ്ഥാനത്ത് അക്രമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാള്‍, ജിരിബാം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉത്തരവില്‍ പറഞ്ഞു.

നവംബര്‍ 27ന് വൈകിട്ട് 5.15 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ സസ്‌പെന്‍ഷന്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

നവംബര്‍ 16ന് ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെര്‍സാള്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

 

Continue Reading

kerala

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടു, നേരത്തെ വന്നു സ്ഥലം പരിശോധിച്ചു

ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു.

Published

on

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പ്രതികള്‍ ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടെന്നും നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നെന്നും വ്യക്തമാക്കി. ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.

സംഭവത്തില്‍ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ജെയ്സി എബ്രഹം (55) ആണ് ഈ മാസം 17ന് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്മെന്റില്‍ തനിച്ചായിരുന്നു ജെയ്സി താമസിച്ചിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ് പൊലീസ് അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ എത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ തെഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയിലാണ് അപ്പാര്‍ട്ട്മെന്റില്‍ ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ട് വിവരമില്ലാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Continue Reading

kerala

പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനുമുകളില്‍ കയറി കയറി നൃത്തം, പോലീസുകാരെയും ആക്രമിച്ചു

തൃശ്ശൂര്‍ പേരാമംഗലം ആമ്പക്കാടായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

പള്ളിപ്പെരുന്നാളിനിടെ പോലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്ത് യുവാവ്. ഇത് തടയാനെത്തിയ പോലീസുകാരെ യുവാവും സംഘവും ആക്രമിച്ചു. തൃശ്ശൂര്‍ പേരാമംഗലം ആമ്പക്കാടായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ളിപ്പെരുന്നാളിനിടെ യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് യുവാവ് പോലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്തത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.

അബില്‍ എന്നയാളും കൂട്ടാളികളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഞ്ചാവും മദ്യവും കഴിച്ച് ലഹരിയിലായിരുന്നു. സംഭവത്തില്‍ നാലു പ്രതികളെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായും ഇവരെ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

 

Continue Reading

Trending