Connect with us

kerala

ലഹരിക്കെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയം; സര്‍ക്കാറിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് പ്രതിപക്ഷം

വാര്‍ത്തകള്‍ മാഫിയക്കെതിരെ പോരാടാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തി നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗം കാരണം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പടെ കേസുകളുടെ എണ്ണം കൂടുകയാണെന്നും കുഴല്‍നാടന്‍ സൂചിപ്പിച്ചു. സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെടുമ്പോഴും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമ്പോഴുമാണ് മയക്കുമരുന്ന് മാഫിയക്ക് വളരാന്‍ കഴിയുന്നതെന്ന് മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ലഹരി ബിസ്‌കറ്റ് എത്തിച്ചത്, മലയന്‍കീഴ് മയക്കുമരുന്ന് കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ പിടികൂടിയത്, ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന നേതാക്കള്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാകുന്നത് തുടങ്ങിയ വിഷയങ്ങള്‍ കുഴന്‍നാടന്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. ഇത്തരം വാര്‍ത്തകള്‍ മാഫിയക്കെതിരെ പോരാടാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തി നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു.

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി

പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്

Published

on

കോഴിക്കോട്: ആദിവാസി യുവാവിനെ കാറില്‍ കുരുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരവും വധശ്രമത്തിനും കേസ് എടുക്കും. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കമ്പളക്കാട് സ്വദേശികളായ ഹര്‍ഷിദും 3 സുഹൃത്തുക്കളുമാണ് ആദിവാസി യുവാവിനെ അക്രമിച്ചത്. ചെക്ക് ഡാം കാണാന്‍ എത്തിയ ഇവര്‍ കൂടല്‍ കടവില്‍ വച്ച് മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതില്‍ ഇടപ്പെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു. പിന്നീട് കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്.

Continue Reading

kerala

മദ്യലഹരിയില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി

വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണിയാണ് സഹോദരനായ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്

Published

on

അതിരപ്പിള്ളി വാഴച്ചാലില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം നടന്നത്. വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണിയാണ് സഹോദരനായ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്.

ആക്രമണ സമയത്ത് ചന്ദ്രമണി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു. കഴുത്തിനാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല

Continue Reading

kerala

കൈക്കൂലികുപ്പിയുമായി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്

Published

on

കൊച്ചിയില്‍ മദ്യം കൈക്കൂലി വാങ്ങിയ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം കണ്ടെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ബാറുകളിലേക്കും ഔട്ടലെറ്റുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയര്‍ഹൗസില്‍ നിന്നാണ്. തൃപ്പൂണിത്തുറ വെയര്‍ഹൗസില്‍ നിന്നും ഒരു ലോഡ് പോകുന്നതിനായി രണ്ട് കുപ്പി വീതം കൈക്കൂലി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

Trending