Connect with us

News

ജര്‍മനിക്ക് പിഴയിട്ട് ഫിഫ

ജര്‍മ്മന്‍ ടീമിന് 10000 സ്വിസ് ഫ്രാങ്ക് അതായത് ഇന്ത്യന്‍ തുക ഏകദേശം എട്ടര ലക്ഷത്തോളം രൂപ പിഴയിട്ട് ഫിഫ

Published

on

ജര്‍മ്മന്‍ ടീമിന് 10000 സ്വിസ് ഫ്രാങ്ക് അതായത് ഇന്ത്യന്‍ തുക ഏകദേശം എട്ടര ലക്ഷത്തോളം രൂപ പിഴയിട്ട് ഫിഫ. സ്‌പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിന് കളിക്കാരനെ അയക്കാതത്തിനാണ് ഫിഫയുടെ ശിക്ഷ നടപടി. പരിശീലനൊപ്പം ഏതെങ്കിലും ഒരു കളിക്കാരനും വാര്‍ത്താസമ്മേളനത്തില്‍ എത്തണമെന്നാണ് ചട്ടം. എന്നാല്‍ പരിശീലകന്‍ ഹാന്‍സ് ഫ്‌ലിക്ക് തനിച്ചാണ് എത്തിയത്. ഇതിനെതിരെയാണ് ഫിഫ പിഴ നിശ്ചയിച്ചത്.

നേരത്തെ ജപ്പാന്‍ എതിരായ മത്സരത്തിന് ഇറങ്ങും മുമ്പുള്ള ഫോട്ടോ സെഷനില്‍ വായ്മൂടി ജര്‍മന്‍ താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. എല്‍ ജി ബി ടി ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് വണ്‍ ലവ് എന്ന് രേഖപ്പെടുത്തിയ ആബന്‍ഡ് ധരിച്ച ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത് വിലക്കിയ ഫിഫ നടപടിയിലുള്ള പ്രതിഷേധമായിരുന്നു ആ സംഭവം.

 

kerala

വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാട് ; ഷാഫി പറമ്പില്‍

എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്പില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തന്റെ തുടര്‍ച്ചക്കാരനെന്ന മേല്‍വിലാസത്തിലാകില്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുക. വികസനത്തില്‍ പുതിയ മാതൃക രാഹുല്‍ മുന്‍പോട്ട് വയ്ക്കുമെന്നും ഷാഫി പറമ്പില്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പാലക്കാട്ടെ വിജയത്തിന്റെ ക്രെഡിറ്റ് ഒരു വര്‍ഗീയ കക്ഷിക്കും അവകാശപ്പെടാനില്ല. വര്‍ഗീയ വോട്ടുകള്‍ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഷാഫി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ പോലും തന്റെ തിരക്കഥയാണെന്ന് പ്രചരിപ്പിച്ചവരാണ് തനിക്കെതിരെ പെട്ടിക്കഥ പ്രചരിപ്പിച്ചതെന്നും ഷാഫി വിമര്‍ശിച്ചു.

Continue Reading

kerala

എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമിയുമായി പാരമ്പര്യ ബന്ധം ഉള്ളത് ഇടതുപക്ഷത്തിന്; പി കെ കുഞ്ഞാലിക്കുട്ടി

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

Published

on

എസ.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമിയുമായി ആരോപണം ഉന്നയിക്കുമ്പോള്‍ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമര്‍ശനം ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. വര്‍ഗീയതയോട് ഒരിക്കലും ലീഗ് സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വന്ന കണക്ക് പ്രകാരം പലയിടത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. എന്നാല്‍ വയനാട്ടിലും, പാലക്കാടും യുഡിഎഫിന് ലഭിച്ചത് വലിയ ഭൂരിപക്ഷവും. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചോര്‍ച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിനാണ്. കാര്‍ഡ് മാറ്റി കളിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഫലം അവര്‍ ചിന്തിക്കുന്നില്ല. മന്ത്രി മണ്ഡലത്തിലെ പല ബൂത്തുകളിലും എല്‍ഡിഎഫ് ബിജെപിക്കും പിന്നില്‍ ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുനമ്പം വിഷയം പരിഹരിക്കാതെ നീണ്ടു പോയാല്‍ അതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിന് ആയിരിക്കില്ല, അത് ചിലപ്പോള്‍ സ്പര്‍ധയ്ക്ക് ഇടയാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Continue Reading

india

ഷാഹി മസ്ജിദ് വെടിവെപ്പ്‌ ഞെട്ടിക്കുന്നത്: മുസ്‌ലിം ലീഗ്‌

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം.

Published

on

യു.പി സംഭാലിലെ ഷാഹി മസ്ജിദ് സംഘർഷവും വെടിവെപ്പും ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വെടിവെപ്പിൽ മൂന്ന് യുവാക്കാളാണ് കൊല്ലപ്പെട്ടത്.

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണ്.

ഇതിന് സർക്കാർ സംവിധാനങ്ങൾ ചൂട്ട് പിടിക്കുന്നു. സമാധാനത്തിൽ കഴിയുന്ന നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇ.ടി പറഞ്ഞു.

Continue Reading

Trending