Connect with us

News

മുന്നോട്ട് പോവാന്‍ സഊദിക്ക് ഇന്ന് ജയിക്കണം

മല്‍സരം ഇന്ത്യന്‍ സമയം രാത്രി 1230ന്.

Published

on

ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് സഊദിക്കാര്‍ മൊത്തമെത്തും. ഇന്നവര്‍ മെക്‌സിക്കോയുമായി കളിക്കുന്ന ദിവസം. ഖത്തറിലെത്തിയ മുഴുവന്‍ മെക്‌സിക്കോക്കാരും ഇന്ന് ലുസൈലില്‍ വരുമ്പോള്‍ ഒന്നുറപ്പ് അടിപൊളിയങ്കം. അര്‍ജന്റീനക്കാരെ ഞെട്ടിച്ചവരാണ് സഊദിക്കാര്‍. ആ വിജയം നല്‍കിയ ആവേശം ഇപ്പോഴും അവസാനിച്ചിട്ടില്ല.

രണ്ടാം മല്‍സരത്തില്‍ പോളണ്ടിന് മുന്നില്‍ തല താഴ്ത്തിയെങ്കിലും ഇന്നത്തെ മല്‍സരത്തിന്റെ പ്രസക്തി സഊദിക്കാര്‍ മനസിലാക്കുന്നു. ഇന്ന് ജയിക്കാത്തപക്ഷം മുന്നോട്ടുള്ള കാര്യങ്ങള്‍ എളുപ്പമല്ല. പോളണ്ട് നാല് പോയിന്റുമായും അര്‍ജന്റീന തൊട്ട് പിറകെയും നില്‍ക്കുമ്പോള്‍ സഊദി മൂന്നാം സ്ഥാനത്തും മെക്‌സിക്കോ ഒരു പോയിന്റുമായി നാലമതുമാണ്. മെക്‌സിക്കോക്കാര്‍ അര്‍ജന്റീനയോടേറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ്. ഇന്ന് ജയിച്ചാല്‍ നാല് പോയിന്റാണ് സമ്പാദിക്കാനാവുക. സഊദിയുടെ വഴി അടക്കാം എന്നതിലപ്പറും പ്രി ക്വാര്‍ട്ടര്‍ സാധ്യത കുറവാണ്. മല്‍സരം ഇന്ത്യന്‍ സമയം രാത്രി 1230ന്.

 

kerala

ഗോപന്‍ സ്വാമിയുടെ മരണം; ഇന്ന് സമാധി സ്ഥലം പൊളിച്ച് മൃതദേഹം പുറത്തെടുക്കും

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം ഇന്ന് പൊളിച്ച് മൃതദേഹം പുറത്തെടുക്കും. ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഉത്തരവ് ലഭിച്ചാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്റെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യം കാണുന്നു. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നും. ജീവനോടെ സമാധി ഇരുത്തിയതാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഗോപന്‍ സ്വാമി മരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ പ്രദേശവാസികളെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. സ്വാമിയുടെ രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്‌തെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൂജാരിയായ മക്കള്‍ ചേര്‍ന്നാണ് മൃതദേഹം മറവ് ചെയ്തത്. തുടര്‍ന്ന് ഗോപന്‍ സ്വാമി സമാധിയായി എന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയച്ചത്.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജ ഉള്ളതിനാല്‍ സമാധിയായ വിവരം അറിയിച്ചില്ലെന്ന് കുടുംബം വാദിക്കുന്നു. വീടിനു സമീപത്താണ് മൃതദേഹം സംസ്‌കരിച്ചത്. പരാതി ലഭിച്ചന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഘിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളുടെ സമരം തുടങ്ങി

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം

Published

on

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചുള്ള സമരം തുടങ്ങി. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്.

കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് സമരം.

 

Continue Reading

kerala

പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Published

on

തൃശൂര്‍ പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം ഡാമിലേക്ക് വീണ നാല് കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് ഡാമിലേക്ക് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം. കുട്ടികള്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. നാല് പേരെയും തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍നിലെത്തിച്ചു.

മുതിര്‍ന്ന ഡോക്ടര്‍മാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

ബാക്കി മൂന്ന് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍ തുടരുകയാണ്. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടിയാണ് കുട്ടികള്‍ എത്തിയത്. എന്നാല്‍ ഇതിനിടെ ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കുന്നതിനായി കുട്ടികള്‍ പോവുകയായിരുന്നു. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്ന് പോരും അപകടത്തില്‍പ്പെടുകയായിരുന്നു. നിമയുടെ സഹോദരി നാട്ടുകാരെ അപകട വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.

 

Continue Reading

Trending