Connect with us

kerala

പ്രതിഭ പാട്ടീലിനെ ഡോ.അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ചു

അവരുടെ ഭര്‍ത്താവ് ഷെഖാവത്തും ഡോക്ടര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.

Published

on

കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രതിഭ പാട്ടീലിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയായിരുന്നു സന്ദര്‍ശനം. ഡോ.അബ്ദുസ്സമദ് സമദാനി എം.പിയും കഴിഞ്ഞദിവസം പ്രതിഭപട്ടീലിനെ സന്ദര്‍ശിച്ചിരുന്നു. അവരുടെ ഭര്‍ത്താവ് ഷെഖാവത്തും ഡോക്ടര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.

” ആര്യവൈദ്യശാലയിൽ തനിക്കായി ഒരുക്കിയ കല്യാണ സൗഗന്ധികം കഥകളി കണ്ടതിന്റെ അനുഭവം വലിയ താല്പര്യത്തോടെ ശ്രീമതി പ്രതിഭാപാട്ടീൽ പങ്കുവച്ചു. അതിന് സംസ്കൃതവുമായുള്ള ബന്ധമാണ് അവരെ കൂടുതൽ ആകർഷിച്ചത്. കഥകളിനാടകവേദിയുടെ അടിസ്ഥാനം തന്നെ സംസ്കൃതത്തോട് ബന്ധപ്പെട്ടതാണെന്ന് അവരോട് പറയുകയും ചെയ്തു.
യശശ്ശരീരനായ ഡോ. പി.കെ. വാര്യരെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതധന്യതയെക്കുറിച്ചും അവരോട് സംസാരിച്ചു. അപ്പോൾ അവരുടെ മലയാളിയായ പി.എ ചുമരിൽ തൂങ്ങുന്ന കലണ്ടറിലെ പേജുകൾ പിറകോട്ട് മറിച്ച് അതിൽ അന്നത്തെ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീൽ ഡോ. പി.കെ. വാര്യർക്ക് പത്മഭൂഷൺ നൽകുന്ന ചിത്രം കാണിച്ചു. വല്ലാത്തൊരു യാദൃശ്ചികത ! “സമദാനി കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുട്ടികള്‍ വെന്റിലേറ്ററിലാണെന്നും കുട്ടികളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാറയില്‍ കാല്‍വഴുതിയാണ് ഇവര്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണു റിസര്‍വോയറില്‍ ഇറങ്ങി ഇവരെ കരയ്‌ക്കെത്തിച്ചത്. രണ്ടു പേര്‍ പാറയില്‍ കാല്‍വഴുതി റിസര്‍വോയറിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റു 2 പേരും വെള്ളത്തില്‍ മുങ്ങിത്താണു. അപകടമേഖലയിലാണു പെണ്‍കുട്ടികള്‍ വീണതെന്നു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 15ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മീന്‍പിടിത്തത്തിനു തടസ്സമില്ല.

Continue Reading

kerala

ഇടുക്കിയില്‍ ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്

Published

on

ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ഒഡിഷ സ്വദേശികളായ നിര്‍മ്മല്‍ ബിഷോയി , നാരായണ്‍ ബിഷോയി എന്നിവരെ അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. 6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്.

Continue Reading

Trending