Connect with us

News

ഖത്തറില്‍ ബെല്‍ജിയത്തിനെതിരെ മൊറോക്കോ

അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്ന മല്‍സരത്തില്‍ ബെല്‍ജിയത്തിന് പലതും തെളിയിക്കാനുണ്ട്.

Published

on

അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്ന മല്‍സരത്തില്‍ ബെല്‍ജിയത്തിന് പലതും തെളിയിക്കാനുണ്ട്. അതിന് മൊറോക്കോക്കാര്‍ സമ്മതിക്കുമോ എന്നറിയണം. ആദ്യ മല്‍സരത്തില്‍ കനഡക്കാര്‍ക്ക് മുന്നില്‍ പതറിയിരുന്നു കെവിന്‍ ഡി ബ്രൂയിന്‍ സംഘം. അവസാനം ഒരു ഗോളിന് മുഖം രക്ഷിക്കുകയായിരുന്നു. ഈഡന്‍ ഹസാര്‍ഡും സംഘവും അനായാസം കനഡയെ കശാപ്പ് ചെയ്യുമെന്നാണ് കരുതപ്പെട്ടതെങ്കില്‍ മല്‍സരത്തിന്റെ ഒന്നാം പകുതിയില്‍ കളം നിറഞ്ഞത് കനഡക്കാരായിരുന്നു.

മൊറോക്കോയാവട്ടെ നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്കാരെ ആദ്യ മല്‍സരത്തില്‍ ഗോളടിക്കാന്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍ കാര്യങ്ങള്‍ ബെല്‍ജിയത്തിന് എളുപ്പമാവില്ല. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്ന ജോലിയില്‍ ബെല്‍ജിയത്തിന് വിജയിക്കണമെങ്കില്‍ ദീര്‍ഘകാലത്തിന് ശേഷം ഫൈനല്‍ റൗണ്ട് കളിക്കുന്നവരായ മൊറോക്കോയെ ആധികാരികമായി വീഴ്ത്താനാവണം.

kerala

ഭീതി പടര്‍ത്തി കുറുവാ സംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Published

on

ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റെ ഭീതി തുടരുന്നു. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്റെയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷണം പോയത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മോഷണം നടന്ന വീട് ഉള്‍ പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം മോഷണം നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണഞ്ചേരി കോമളപുരത്തുമായി നിരവധി വീടുകളില്‍ മോഷണത്തിന് എത്തിയതായാണ് പോലീസ് കണ്ടെത്തല്‍.

കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

 

Continue Reading

india

നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്

Published

on

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസില്‍ നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല. നടിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്. തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫാണ്.

ഭാരതിയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി. തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചു.

Continue Reading

kerala

ബോംബ് ഭീഷണി; ഇന്‍ഡിഗോ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി

187 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി പോലീസ് അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: 187 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി പോലീസ് അറിയിച്ചു. നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം വിമാനത്താവള അധികൃതര്‍ക്ക് ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതായി റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.

രാവിലെ 9 മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു, നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ക്കായി ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി, ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെക്നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ മധ്യത്തില്‍ മാത്രം പൂനെ സെക്ടറില്‍ 15-ലധികം വ്യാജ ബോംബ് ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതിനുശേഷം രാജ്യത്തുടനീളം 500-ലധികം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തല്‍ഫലമായി, നിരവധി വിമാനങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടിവന്നു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള വിസ്താര എയര്‍വേയ്സ് വിമാനത്തിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെങ്കിലും സമാനമായ ഭയം ഉണ്ടായി. തെറ്റായ ഭീഷണികളുടെ പ്രവണത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഒരു യാത്രക്കാരന്‍ ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം. എന്നിരുന്നാലും, അവകാശവാദം പിന്നീട് വ്യാജമായി കണക്കാക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Continue Reading

Trending