Connect with us

kerala

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മതി, അമിത ലഹരിയെയാണ് എതിര്‍ത്തതെന്ന് നാസര്‍ ഫൈസി കൂടത്തായി

വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ നീങ്ങുന്നത് ചെറുക്കാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

കോഴിക്കോട്: ഫുട്‌ബോൾ കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടിയാണ് കാണേണ്ടതെന്നും ആരാധന ആകരുതെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ഫുട്‌ബോള്‍ അമിത ലഹരി ആകുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ നീങ്ങുന്നത് ചെറുക്കാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ ഇത് ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടി ഇതിനെ കാണുന്നതിനു പകരം അതൊരു ലഹരിയും ജ്വരവുമായി മാറുകയാണ്. കളി ആസ്വദിക്കുന്നതിനപ്പുറം അതിനെ താരാരാധനയിലേക്കു നയിക്കന്നത് നല്ല പ്രവണതയല്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നതിന് പകരം സമ്പത്ത് ചെലവഴിക്കേണ്ടത് ഒരുപാട് കഷ്ടപ്പെടുന്ന രോഗികള്‍ക്കും വീടില്ലാതെ കഷ്ടപ്പെടുവര്‍ക്കുമാണ്. എന്നാല്‍ ചിലത് ധൂര്‍ത്തിലേക്ക് പോകുന്നു. ഒരു പരിധി വേണം. പരിധി ലംഘിക്കാന്‍ പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ” അദ്ദേഹം പറഞ്ഞു.

അതേ സമയം, താരാരാധന വ്യക്തികളുടെ സ്വാതന്ത്ര്യ മാണെന്നും അതിനെ നിരോധിക്കുന്ന സമസ്തയുടെ നിലപാട് ശരിയല്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു .

kerala

സിപിഎം എംഎല്‍എ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍

90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്

Published

on

ആലപ്പുഴ: കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസ് സ്‌ക്വാഡാണ് കനിവി (21) നെ പിടികൂടിയത്. 90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്.

കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം.

Continue Reading

kerala

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകം; കെ.സി.വേണുഗോപാല്‍

മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല

Published

on

ഡല്‍ഹി: സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ അന്തരിച്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ സംസ്‌കാരം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

രാജ്ഘട്ടിന് സമീപമുള്ള സ്ഥലത്ത് സംസ്‌കാരത്തിനും സ്മാരകത്തിനും സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് സ്ഥലം കണ്ടെത്തുന്നതില്‍ അലംഭാവമുണ്ടായത്.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്കായി സ്ഥലം കണ്ടെത്തിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല. ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണ് അദ്ദേഹം.രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരം നടപ്പാക്കിയ പ്രധാനമന്ത്രിയായിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം പോലും ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Continue Reading

kerala

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു

കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു

Published

on

കാസര്‍ഗോഡ്: എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) സിദ്ദിഖിന്റെ മകന്‍ റിയാസ് (17) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. റിയാസിന്റെ മാതാവിനൊപ്പമായിരുന്നു കുട്ടികള്‍ പുഴയിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്ന് പേരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ റിയാസിന്റെ മാതാവും വെള്ളത്തിലേക്ക് വീഴുകായിരുന്നു. തൊട്ടടുത്ത് വീട്ടിലുണ്ടായിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.

റിയാസിനെ അപകടം നടന്ന ഉടനെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മരണപ്പെടുകയായിരുന്നു. യാസിനെ രണ്ട് മണിക്കൂറിനു ശേഷം അപകടം നടന്ന സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ അകലെ കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നീട് വൈകിയാണ് സമദിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെടുന്നതിനായി എന്തിലോ പിടിച്ചു നിന്ന നിലയിലായിരുന്നു സമദിന്റെ മൃതദേഹമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

Trending