Connect with us

News

ഖത്തറില്‍ സി.ആര്‍7 ഇന്നിറങ്ങും

പോര്‍ച്ചുഗലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇന്നാണ് കളിമുഖത്ത്. ദോഹ നഗര മധ്യത്തിലെ 947 സ്‌റ്റേഡിയത്തിലെ എതിരാളികള്‍ ആഫ്രിക്കക്കാരായ ഘാന.

Published

on

പോര്‍ച്ചുഗലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇന്നാണ് കളിമുഖത്ത്. ദോഹ നഗര മധ്യത്തിലെ 947 സ്‌റ്റേഡിയത്തിലെ എതിരാളികള്‍ ആഫ്രിക്കക്കാരായ ഘാന. ലോകകപ്പ് ഒഴികെ ഫുട്‌ബോളിലെ മറ്റെല്ലാം ബഹുമതികളും സ്വന്തമാക്കിയ സി.ആറിന് ഇന്നത്തെ ദിനം അതിപ്രധാനമാണ്. വിജയം മാത്രം പോര നല്ല വിജയം വേണം. ഗോളുകള്‍ സ്‌കോര്‍ ചെയ്ത് തുടങ്ങണം.

അര്‍ജന്റീനക്കും മെസിക്കുമുണ്ടായ അനുഭവങ്ങള്‍ ഉണ്ടാവരുത്. വിവാദങ്ങളുടെ വിളനിലത്ത് നിന്നാണ് സി.ആര്‍ ഖത്തറിലെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനുമായുള്ള അഭിപ്രായ വിത്യാസങ്ങള്‍. അദ്ദേഹത്തിനെതിരെ നടത്തിയ അഭിമുഖം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹ പോര്‍ച്ചുഗീസ് താരങ്ങള്‍ക്ക് അതിലുണ്ടായ അസ്വാരസ്യം…. പക്ഷേ ഇതൊന്നും കളിയെ ബാധിക്കില്ലെന്ന് അദ്ദേഹം തീര്‍ത്ത് പറയുന്നു.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ച് വന്നത് സെന്റര്‍ബാക്ക് റൂബന്‍ ഡയസായിരുന്നു. വിവാദങ്ങളില്‍ കഴമ്പില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിലവില്‍ ടീമിന്റെ ലക്ഷ്യം ഘാനയെ പരാജയപ്പെടുത്തുക എന്നതാണ്. അതില്‍ നിന്നും പിറകോട്ടില്ല എന്ന നിലപാട് കോച്ച് ഫെര്‍ണാണ്ടോയും ആവര്‍ത്തിക്കുന്നു. 37 ല്‍ നില്‍ക്കുന്ന സി.ആര്‍ തന്നെ ടീമിന്റെ കുന്തമുന. ബ്രുണോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ വലിയ താരനിര സി.ആറിനെ പിന്തുണക്കാനുണ്ട്. കൊറിയയും യുറഗ്വായും കളിക്കുന്ന ഗ്രൂപ്പില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ക്ക് കടന്നു കയറാന്‍ പ്രയാസമില്ലെന്നാണ് കരുതപ്പെടുന്നത്.

പക്ഷേ ഘാന ദുര്‍ബലരല്ല. ലോകകപ്പിലെ ഏറ്റവും നല്ല യുവ സംഘമാണ് അവരുടേത്. ഇനാകി വില്ല്യംസാണ് മുന്‍നിരയില്‍. മുഹമ്മദ് കുദ്ദൂസ് എന്ന അതിവേഗക്കാരനും ഭീഷണി തന്നെ. ഡച്ച് ക്ലബായ അയാക്‌സിനായി കളിക്കുന്ന കുദ്ദുസ് പത്ത് ഗോളുകളാണ് സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്.

kerala

മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ച സംഭവം; നടന്‍ ഗണപതിക്കെതിരെ കേസ്

കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്.

Published

on

മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച സംഭവത്തില്‍ നടന്‍ ഗണപതി അറസ്റ്റില്‍. കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇന്നലെ രാത്രി രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നു അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പിന്നാലെ താരത്തെ കസ്റ്റഡിയിലും എടുത്തു.

കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

india

യുപിയിലെ ആശുപത്രി തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു

ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിലുണ്ടായ തീപിടത്തത്തില്‍ രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നെന്നും മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ്് മെഡിക്കല്‍ കോളേജില്‍ തീപിടിച്ച് അപകടമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് അഞ്ച് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. അപകടത്തില്‍ നിന്ന് 39 ഓളം കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു. ഇവരില്‍ രണ്ട് പേരാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

Continue Reading

News

കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ നെതന്യാഹുവിന് ക്ഷണവുമായി ഹംഗേറിയന്‍ പ്രസിഡന്റ്‌

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന് ഹംഗറിയുടെ ക്ഷണം ലഭിച്ചത്.

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഹംഗറിയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന് ഹംഗറിയുടെ ക്ഷണം ലഭിച്ചത്.

ഹംഗറിയുടെ ക്ഷണം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹംഗറിയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റായ വിക്ടര്‍ ഓര്‍ബനാണ് ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈലി ഭരണകൂടം അതിക്രമങ്ങള്‍ തുടരുമ്പോഴും നെതന്യാഹുവിനെ രാജ്യത്തേക്ക് ക്ഷണിച്ചത്.

‘നെതന്യാഹു വന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രകാരമുള്ള ഒരു നടപടിയും ഉണ്ടാകില്ല ഞാന്‍ ഉറപ്പ് നല്‍കുന്നു,’ എന്ന് ഓര്‍ബര്‍ ഹംഗറിയിലെ ഒരു പ്രാദേശിക റേഡിയോ സ്‌റ്റേഷന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹുവോ ഗാലന്റോ ഐ.സി.സിയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യത്തേക്ക് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഐ.സി.സി അംഗങ്ങളായ ഹംഗറി, ചെക്കിയ, അര്‍ജന്റീന അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രാഈലിനെതിരായ അറസ്റ്റ് വാറണ്ട് തള്ളുന്നതായി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രയോഗിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സും നെതര്‍ലന്‍ഡും പറഞ്ഞിരുന്നു. ബെല്‍ജിയവും സ്‌പെയിനും ഐ.സി.സി നിലപാടിനെ പൂര്‍ണമായും പിന്തുണക്കുന്നുമുണ്ട്.

ഐ.സി.സിയുടെ അറസ്റ്റ് വാറണ്ട് പൂര്‍ണമായിട്ട് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കുമെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും ഓസ്ട്രിയ അറിയിച്ചു. നെതന്യഹുവിനെ കസ്റ്റഡിയിലെടുക്കുമെന്ന് സ്ലോവേനിയയും പ്രതികരിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് വ്യക്തമല്ല.

Continue Reading

Trending