Connect with us

india

തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടു: ആശുപത്രിയ്‌ക്കെതിരെ പരാതി

ഓപ്പറേഷന് ശേഷം കണ്ണില്‍ വേദന അനുഭവപ്പെടുകയും പിന്നാലെ കാഴ്ച നഷ്ടപെടുകയായിരുന്നു

Published

on

തിമിര ശസ്ത്രക്രിയക്ക് വിധേയരായ രോഗികള്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതായി പരാതി. കാന്‍പൂരിലെ വൃദ്ധസദനത്തില്‍ നടന്ന നേത്ര ചികിത്സാ ക്യാമ്പില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ ആറ് രോഗികളുടെ കാഴ്ച്ച ശക്തിയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ സിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.

ഡിബിസിഎസ് പദ്ധതി പ്രകാരം നവംബര്‍ രണ്ടിനായിരുന്നു ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചത്. സൗജന്യ നേത്ര പരിശോധന ക്യാമ്പില്‍ വെച്ച് ശിവരാജ്പൂര്‍ നിവാസികളായ രോഗികള്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാവുകയായിരുന്നു. ഡോ. നീരജ് ഗുപ്തയാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികള്‍ ആശുപത്രി വിട്ടിരുന്നു. ഓപ്പറേഷന് ശേഷം കണ്ണില്‍ വേദന അനുഭവപ്പെടുകയും പിന്നാലെ കാഴ്ച നഷ്ടപെടുകയായിരുന്നു എന്ന് രോഗികള്‍ പറഞ്ഞു. ആശുപത്രിയില്‍ പോയി പരാതി പറഞ്ഞപ്പോള്‍ മരുന്ന് നല്‍കി തിരികെ അയക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യാതിര്‍ത്തിയില്‍ സ്ഥിതി ശാന്തം; വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് പ്രദേശവാസികള്‍

വെടിനിര്‍ത്താന്‍ പ്രഖ്യാപനത്തിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രകോപനമാണ് ആശങ്കയാവുന്നത്

Published

on

രാജ്യാതിര്‍ത്തിയില്‍ സ്ഥിതി ശാന്തമായെങ്കിലും വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് ജമ്മു കാശ്മീരിലെ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍. വെടിനിര്‍ത്താന്‍ പ്രഖ്യാപനത്തിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രകോപനമാണ് ആശങ്കയാവുന്നത്. അതേസമയം, ഒളിവില്‍ കഴിയുന്ന ഭീകരവാദികളെ പിടികൂടാന്‍ വ്യാപക റെയ്ഡ് നടക്കുകയാണ്

ജമ്മുവിലെ സായി ബന്ധക്കി ആശ്രമത്തിലെ ക്യാമ്പില്‍ നൂറിലേറെ പേര്‍ കഴിയുന്നുണ്ട്. അതിര്‍ത്തി അശാന്തമായതോടെ വീടു വിട്ടു പോരേണ്ടി വന്നവരാണ്. മടക്കവും സാധാരണ ജീവിതവും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ശാശ്വതമായ സമാധാനം എന്നൊന്ന് എത്ര അകലെയാണെന്ന് അറിയില്ല. അതിര്‍ത്തി പ്രദേസത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ചിലര്‍.

പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. സംഘര്‍ഷ സമയത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമവും വര്‍ധിച്ചതാണ്. സംസ്ഥാനത്തിനുള്ളില്‍ ഭീകര വിരുദ്ധ നടപടി ശക്തമാക്കുകയാണ് ജമ്മുകശ്മര്‍ പൊലീസ്. കുല്‍ഗാം അടക്കം പല ജില്ലകളിലും പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നുണ്ട്.

Continue Reading

india

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥത; ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു.

Published

on

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥതക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്‌നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? ഷിംല കരാര്‍ ഉപേക്ഷിച്ചോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്സിലൂടെ ജയറാം രമേശ് ചോദിച്ചത്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.

അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തികള്‍ ശാന്തമാകുന്നു. ഇന്നലെ രാത്രിയോടെ അതിര്‍ത്തികളില്‍ വെടിവെപ്പോ ഡ്രോണ്‍ ആക്രമണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന നിയന്ത്രണങ്ങളും റെഡ് അലര്‍ട്ടും പിന്‍വലിച്ചു.

Continue Reading

india

അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളില്ല; അതിര്‍ത്തികളില്‍ ഇന്ന് സ്ഥിതി ശാന്തം

പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ടും നിയന്ത്രണങ്ങളും പിന്‍വലിച്ചു.

Published

on

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഇന്ന് സ്ഥിതി ശാന്തം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം നടന്നിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ അക്രമസംഭവങ്ങള്‍നടന്നതായി റിപ്പോര്‍ട്ടുകളില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ടും നിയന്ത്രണങ്ങളും പിന്‍വലിച്ചു.

ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളില്‍ ഷോപ്പിയാനിലും കുല്‍ഗാമിലും സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ ഏറെ വൈകിയും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം ഉണ്ടായി. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.

എന്നാല്‍ അമൃത്സറില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ ലൈറ്റുകള്‍ അടച്ച് വീടിനകത്ത് തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിച്ചു. ജില്ലയില്‍ ജാഗ്രത തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending