Connect with us

News

ലോകകപ്പ്: ഖത്തര്‍ അമീറിന് യു.എ.ഇ പ്രസിഡന്റിന്റെ അഭിനന്ദനം

ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ യു.എ.ഇയുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Published

on

ദുബൈ: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ അഭിനന്ദനം.ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.

ലോകമേളക്ക് ആശംസയര്‍പ്പിക്കുന്നുവെന്നും ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ യു.എ.ഇയുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

kerala

രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിലെത്തും: പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Published

on

രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടിലെത്തുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ വിജയമാണ് ഉണ്ടായത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. 12 മണിക്കൂര്‍ വരെയുള്ള വിശ്രമമില്ലാത്ത കാമ്പയിനുകളില്‍ എനിക്കൊപ്പം നിന്ന പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. തനിക്കൊപ്പം നിന്ന അമ്മക്കും റോബര്‍ട്ടിനും റൈഹാനും മിരായക്കും നന്ദി അറിയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും ജയിച്ച് കയറിയത്. എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരി 2,09,906 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസ് 1,09,202 വോട്ടുകളാണ് നേടിയത്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.

നേരത്തെ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. രാഹുലിന്റെ നേട്ടത്തെ മറികടക്കുന്ന വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലുണ്ടായത്.

Continue Reading

india

കര്‍ണാടകയില്‍ ബി.ജെ.പിയുടെ തട്ടകങ്ങള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വന്‍ പരാജയം

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.

Published

on

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയം കൈവരിച്ചത്.

ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഭരത് ബൊമ്മൈ തന്റെ കന്നി അങ്കത്തിലും നിഖില്‍ കുമാരസ്വാമി മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. ബസവരാജ് ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും സിറ്റിങ് സീറ്റുകളിലാണ് മക്കള്‍ തോല്‍വി അറിഞ്ഞത്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 93616 വോട്ടുകളാണ് ഇ. അന്നപൂര്‍ണ നേടിയത്. 83967 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

Continue Reading

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

Trending