Connect with us

kerala

പ്രഫ. കടവനാട് മുഹമ്മദ് നിര്യാതനായി: ഇന്ന് എം.ഇ.എസ് എല്ലാ സ്ഥാപനങ്ങള്‍ക്കു അവധി

നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് എം.ഇ.എസ്സിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Published

on

പൊന്നാനി: എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫസര്‍ കടവനാട് മുഹമ്മദ്(77) നിര്യാതനായി.

ചരിത്രാധ്യാപകനും എഴുത്തുകാരനും വാഗ്മിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാനി പുല്ലോണത്ത് അത്താണി ‘കാഡ്‌ബ്രോസി’ല്‍ പ്രഫസര്‍ കടവനാട് മുഹമ്മദ് ഹൃദയാഘാതത്തെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് 5മണിക്ക് കടവനാട് പൂക്കൈതക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 1945 മെയില്‍ പൊന്നാനി നഗരത്തിന് സമീപമുള്ള കടവനാട് ദേശത്ത് ജനിച്ച അദ്ദേഹം 1967ല്‍ ഫാറൂഖ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും 1969ല്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സഹപാഠികളാണ്.1970 മുതല്‍ നീണ്ട 30 കൊല്ലം പൊന്നാനി എം.ഇ.എസ് കോളജില്‍ അധ്യാപകനായി.

2000ല്‍ ചരിത്ര വിഭാഗം തലവനായി വിരമിച്ചു. എണ്‍പതുകളില്‍ സജീവ രാഷ്ട്രീയത്തിലും തൊണ്ണൂറുകളില്‍ സജീവമായി എഴുത്തിലും ശ്രദ്ധേയനായി. 1988 മുതല്‍ 1995 വരെ പൊന്നാനി നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു.പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിരിയും ചിന്തയും ഇടകലര്‍ന്ന ലേഖനങ്ങള്‍ വായനക്കാരെ വല്ലാതെ ആകര്‍ഷിച്ചു. 2000ല്‍ വിരമിച്ചത് മുതല്‍ 13 കൊല്ലം പൊന്നാനി എം.ഇ.എസ് കോളജിന്റെ സെക്രട്ടറിയായി. 2013 മുതല്‍ 2017 വരെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. എം.ഇ.എസില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ഈ വര്‍ഷം ആദ്യമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.ഭാര്യ:ഫാത്തിമ.മക്കള്‍:ഷിറാസ് പര്‍വീന്‍, ഡോ. ഗസ്‌നഫര്‍ റോഷന്‍ (എം.ഇ.എസ് മെഡിക്കല്‍ കോളജ്), ഷറീന പര്‍വീന്‍, ഷബ്‌നം ബിനു പര്‍വീന്‍. മരുമക്കള്‍: റൂബി, ഷമീര്‍ (ഖത്തര്‍), തസ്‌നീം, ഡോ. ഫിദ ഗസ്‌നഫര്‍.സഹോദരങ്ങള്‍: അബൂബക്കര്‍, ഇബ്രാഹീംകുട്ടി, അബ്ദുല്‍ റസാക്ക് (മൂവരും ഖത്തര്‍),മുഹമ്മദ് അഷ്‌റഫ്.

നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് എം.ഇ.എസ്സിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending