Connect with us

kerala

കോഴിക്കോട്ടും പൊലീസുകാരനെതിരെ പോക്‌സോ കേസ്

കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്.

Published

on

കോഴിക്കോട് പോലീസുകാരനെതിരെ പോക്‌സോ കേസ്.കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പരാതി.12,13 എന്നിങ്ങനെയുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി.എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്. ഇവരെയും പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കൂരച്ചൂണ്ട് പോലീസ് അറിയിച്ചു.

അതേസമയം പോക്സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വയനാട് അമ്പലവയലില്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബു ഒളിവില്‍ തന്നെ.കേസില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നായിരുന്നു പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസിന്റെ മെല്ലെപ്പോക്ക് കാരണമായിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.കേസില്‍ സ്റ്റേഷന്‍ എസ്ഐ സോബിന്‍, ഡബ്ല്യു.സി.പി.ഒ പ്രജിഷ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അമ്പലവയല്‍ സ്റ്റേഷനിലെ എഎസ്ഐ ബാബുവിനെ സസ്പെന്‍ഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിഐജി രാഹുല്‍ ആര്‍ നായരാണ് കഴിഞ്ഞ ദിവസം ഇയാളെ സസ്പെന്‍ഷന്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ കേസില്‍ ഇരയായി കണിയാമ്പറ്റ നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സീന്‍ മഹസര്‍ തയ്യാറാക്കുന്നതിനായി ഊട്ടിയില്‍ എത്തിച്ചപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് ആരോപണം. വനിതാ പൊലീസുകാരിയും പുരുഷ പോലീസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന എഎസ്ഐ ബാബു മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടി സി.ഡബ്ല്യു.സിക്ക് നല്‍കിയ പരാതി.

kerala

മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

Published

on

തിരുവനന്തപുരം: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആശയവിനിമയം നടത്തി. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.

Continue Reading

kerala

ഓപ്പറേഷൻ സിന്ദൂർ: എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079

Published

on

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളിൽനിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും.

സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.

അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ, പി. ഡബ്ല്യു. ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബൈജു അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. സുനിൽകുമാർ കെ.എസ് ഇ.ബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ ഐ.& പി.ആർ ഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റൻ്റ് ലെയ്സൺ ഓഫീസർമാരായ, റ്റി.ഒ. ജിതിൻ രാജ്, പി.ആർ വിഷ്ണുരാജ്, എസ്. സച്ചിൻ, ജയരാജ് നായർ , ആർ. അതുൽ കൃഷ്ണൻ, എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ- 01123747079.

Continue Reading

kerala

മെയ് 15വരെ 28 വിമാനത്താവളങ്ങള്‍ അടച്ചിടും

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം.

Published

on

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം. ഇക്കാര്യം വിമാനക്കമ്പനികളെയും വിമാനത്താവള അധികൃതരെയും അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെയ് 15 രാവിലെ അഞ്ചരവരയെുള്ള വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡിഗഡ്, ധരംശാല, ബിക്കാനീര്‍, രാജ്ക്കോട്ട്, ജോധ്പൂര്‍, കിഷന്‍ഗഢ് അടച്ചിടുന്നവയില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 138 വിമാനങ്ങള്‍ റദ്ദാക്കി. മെയ് ഒന്‍പതുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനത്താവളങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending