Connect with us

kerala

സ്റ്റേഷനില്‍ പോലും പീഡനം; പൊലീസില്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുന്നു

പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ‘ആത്മവീര്യം തകര്‍ക്കരുത്’ എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു.

Published

on

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ‘ആത്മവീര്യം തകര്‍ക്കരുത്’ എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു. അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന അതിജീവിതയെ പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വിധം പൊലീസ് തരംതാണതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയായി.

ആരെയും തല്ലിച്ചതക്കാനും പിടിച്ചുപറിക്കാനും പൊലീസ് തന്നെ മുന്നിലുള്ളപ്പോള്‍ ‘ജനമൈത്രി’ എന്നത് പരിഹാസ്യമാവുകയാണ്. ജനമൈത്രി പൊലീസ് ക്രിമിനലിസത്തിലേക്ക് വഴി മാറുന്നതായി കണക്കുകള്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം വര്‍ധനവ് വന്നെന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നുമില്ല. പൊലീസ് ഭീകരതക്ക് ഇരകളാകുന്നവര്‍ നല്‍കുന്ന പരാതികളില്‍ ഒരു നടപടിയും ഉണ്ടാകുന്നുമില്ല.

ആഭ്യന്തര വകുപ്പിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ പിന്തുണയും മേലധികാരികള്‍ കണ്ണടക്കുന്നതുമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ക്രിമിനല്‍ കേസിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും കലാപങ്ങളിലും ഉള്‍പെട്ടവര്‍ കോടതി ഉത്തരവിന്റെ മറവില്‍ പൊലീസ് സേനയില്‍ എത്തുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ ഡി.ജി.പി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ഏതാനും വര്‍ഷമായി ഇത്തരം കേസില്‍പെടുന്നവര്‍ കോടതിയുത്തരവിന്റെ മറവില്‍ സേനയില്‍ എത്തുന്നുണ്ട്. ഇതു തടയാന്‍ 2011ലെ കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 86(2) ഭേദഗതി ചെയ്യണമെന്നായിരുന്നു ശുപാര്‍ശ.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോടതി ഉത്തരവുകളുടെ പിന്‍ബലത്തോടെ സേനയില്‍ കയറിയവരില്‍ 40 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ സായുധ പരിശീലനം നേടിയവര്‍ ഇത്തരത്തില്‍ പുറത്തുനില്‍ക്കുന്നത് അപകടകരമാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സേനയില്‍ പരിശീലനത്തിനു മുന്‍പാണ് കുറ്റപത്രം നല്‍കുന്നതെങ്കില്‍ കുറ്റവിമുക്തനായ ശേഷം മാത്രമേ പരിശീലനം നല്‍കാന്‍ പാടുള്ളൂ. പരിശീലനത്തിനു മുന്‍പും പി.സി.സി നിര്‍ബന്ധമാക്കണം. പരിശീലന കാലയളവില്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. കുറ്റവിമുക്തനാക്കിയാല്‍ സേനയിലെ ആഭ്യന്തര സമിതി പരിശോധിച്ച് ഉചിത തീരുമാനമെടുക്കണം എന്നിങ്ങനെയുള്ള ശുപാര്‍ശകളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഭീകരമായിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സേനക്ക് അപമാനമാണെന്നിരിക്കേ ഇത്തരക്കാരെ ചുമന്ന് കൂടുതല്‍ പഴിദോഷം കേള്‍ക്കേണ്ട സാഹചര്യത്തിലേക്കാണ് പൊലീസ് സംവിധാനം നീങ്ങുന്നത്.

ബലാത്സംഗ പരാതിയില്‍
ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ബലാത്സംഗ പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്‌റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷന്‍ സി.ഐ പി.ആര്‍ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തതായി തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് നടപടിയുണ്ടായത്. പൊലീസ് സേനക്ക് കടുത്ത നാണക്കേടുണ്ടാക്കുന്നതായി ഈ നടപടി.

കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റുണ്ടായത്. പതിവ്‌പോലെ സ്‌റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്ക് സിഐയായി സ്ഥാനക്കയറ്റം കിട്ടിയത്. കേസുകള്‍ നിലവിലുള്ളപ്പോഴും ഇയാള്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെ കൃത്യമായി ലഭിച്ചിരുന്നതായും സേനയ്ക്കുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

പോക്‌സോ കേസില്‍ പ്രതിയായ എ.എസ്.ഐ ഒളിവില്‍

കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വയനാട് അമ്പലവയലില്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബാബു ഒളിവില്‍. കേസില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നായിരുന്നു പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസിന്റെ മെല്ലെപ്പോക്ക് കാരണമായിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുതല നടപടികളുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേസില്‍ സ്‌റ്റേഷന്‍ എസ്‌ഐ സോബിന്‍, ഡബ്ല്യു.സി.പി.ഒ പ്രജിഷ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അമ്പലവയല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിഐജി രാഹുല്‍ ആര്‍ നായരാണ് കഴിഞ്ഞ ദിവസം ഇയാളെ സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ കേസില്‍ ഇരയായി കണിയാമ്പറ്റ നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സീന്‍ മഹസര്‍ തയ്യാറാക്കുന്നതിനായി ഊട്ടിയില്‍ എത്തിച്ചപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് ആരോപണം. വനിതാ പൊലീസുകാരിയും പുരുഷ പോലീസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന എഎസ്‌ഐ ബാബു മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടി സി.ഡബ്ല്യു.സിക്ക് നല്‍കിയ പരാതി.

kerala

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി: രാഹുല്‍ മാങ്കൂട്ടത്തില്‍

നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

Published

on

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നുവെന്നും രാഹുൽ അനുസ്മരിച്ചു. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി അന്ന് തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം.ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം:

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം ടി.

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ല

നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നു. നിളയെ നോക്കി പരിതപിച്ച എംടിയുടെ ചിത്രം നമുക്ക് മറക്കാൻ കഴിയില്ല. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട്.

സിനിമയിലും നോവലിലും ചെറുകഥകളിലും താൻ കൈവച്ച എല്ലാ മേഖലകളിലും മുനിഞ്ഞുകത്തിയ ആ വിളക്കിന്ന് കെട്ടു.

ഇനി ആ പ്രകാശം നമുക്ക് വഴി തെളിക്കട്ടെ….

വിട

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

crime

തൃശൂരില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു

കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

Published

on

കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Continue Reading

Trending