Connect with us

india

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി

ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്

Published

on

ഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി. 5 സെക്കന്റോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ട്.

ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്പ മേഖലകളില്‍ ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്. മധ്യേഷ്യയിലും ഹിമാലയന്‍ പര്‍വതങ്ങളിലും അനുഭവപ്പെടുന്ന ചലനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി കെ.പൊന്‍മുടിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറ്റി സ്റ്റാലിന്‍

പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു

Published

on

തമിഴ്‌നാട് വനം മന്ത്രി കെ.പൊന്‍മുടി സ്ത്രീകള്‍ക്കെതിരായി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പ്രശസ്ത പ്രഭാഷകനായ തിരുവാരൂര്‍ കെ. തങ്കരശുവിന്റെ ശതാബ്ദി വര്‍ഷത്തിന്റെ സ്മരണയ്ക്കായി ടിപിഡികെ സംഘടിപ്പിച്ച പരിപാടിയിലാണ് പൊന്മുടിയുടെ വിവാദ പരാമര്‍ശം. പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Continue Reading

india

10,000 കോടിയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായി; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു

Published

on

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി ഇതുവരെ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു വര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.

‘2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വര്‍ഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്” രാഹുല്‍ എക്‌സില്‍ കുറിച്ചു.

2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്.

Continue Reading

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ഇന്നലെ വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്.

Published

on

ഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അമേരിക്കയില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിച്ച റാണയെ പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗ് ആണ് 18 ദിവസത്തേക്ക് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി പത്തരയോടെയെ കോടതിയിലെത്തിച്ച റാണയെ പുലര്‍ച്ചയോടെയാണ് കോടതി കസ്റ്റഡിയില്‍ വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രസര്‍ക്കാരിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ ഹാജരായി. ഡല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയൂഷ് സച്ച്ദേവാണ് തഹാവൂര്‍ റാണയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

ഇന്നലെ വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ലഭിച്ച റാണയെ എന്‍ ഐഎ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുക. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീംകോടതി തളളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള നിയമതടസങ്ങള്‍ പൂര്‍ണമായി നീങ്ങിയത്.

Continue Reading

Trending