Connect with us

News

വൈറല്‍ മോഷണം- ഒരു തത്തമ്മ കഥ !

തത്ത റിപ്പോര്‍ട്ടറുടെ ചെവിയിലെ ഇയര്‍പോഡ് കടിച്ചെടുത്തുപറന്ന് കളയുകയായിരുന്നു.

Published

on

മോഷണം കൂടുന്നതിനെക്കുറിച്ചാണ് റിപ്പോര്‍ട്ടര്‍ നിക്കോളാസ് ക്രം ലൈവില്‍ സംസാരിച്ചുകൊണ്ടിരുന്നത്. അപ്പോള്‍തന്നെ തത്ത റിപ്പോര്‍ട്ടറുടെ ചെവിയിലെ ഇയര്‍പോഡ് കടിച്ചെടുത്തുപറന്ന് കളയുകയായിരുന്നു. ചിലിയിലാണ് സംഭവം.

അധികം വൈകാതെ തന്നെ ക്യാമറാമാന്റെ സഹായത്തോടെ ക്രം തന്റെ ഇയര്‍പോഡ് വീണ്ടെടുത്തു. തത്ത അത് അകലെയല്ലാതെ നിലത്തിടുകയായിരുന്നു. ഇതെല്ലാം ലൈവായി സംപ്രേഷണം ചെയ്തതോടെയാണ് വാര്‍ത്തയും സംഭവവും വൈറലായത്.

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

india

അദാനി ഗ്രൂപ്പിനെതിരായ നടപടി; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍

ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

Published

on

അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നടത്തിയെന്നും യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീന്‍ എനര്‍ജിക്കെതിരേയുള്ള കേസ്.

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനര്‍ജി.

Continue Reading

kerala

കൊല്ലത്ത് അധ്യാപിക കുളത്തില്‍ മരിച്ച നിലയില്‍

കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കൊല്ലം കടയ്ക്കലില്‍ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടില്‍ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്താണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിതറ പൊലീസും കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

 

 

Continue Reading

Trending