Connect with us

kerala

ദോത്തി ചലഞ്ച്; ചരിത്രം രചിച്ച് മുസ്‌ലിം യൂത്ത്‌ലീഗ്

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്

Published

on

കോഴിക്കോട്: രണ്ടര ലക്ഷം പിന്നിട്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ദോത്തി ചലഞ്ച് ക്രൗഡ് ഫണ്ടിങ്ങില്‍ ചരിത്രം രചിച്ചതായി പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദോത്തി ചലഞ്ചിന് ആഹ്വാനം ചെയ്ത ദിവസം മുതല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 30 ാം തിയ്യതി വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ രാത്രി എട്ട് മണി വരെ നീട്ടുകയായിരുന്നു. എത്ര രൂപ ലഭിച്ചു, എത്ര ദോത്തികള്‍ ചെലവായി എന്ന് ആര്‍ക്കും മനസിലാക്കാവുന്ന രീതിയിലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ദോത്തികള്‍ സംഭാവന നല്‍കിയവര്‍ക്ക് പ്രവര്‍ത്തകര്‍ നേരിട്ടെത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ മാഹിന്‍ സെക്രട്ടറിമാരായ സി. കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവരും സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചങ്ങനാശ്ശേരിയില്‍ ജനശതാബ്ദി എക്‌സ്പ്രസിന് താല്‍ക്കാലിക സ്റ്റോപ്

മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്

Published

on

ചങ്ങനാശ്ശേരി: കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. മന്നം ജയന്തിയോടനുബന്ധിച്ചാണ് താല്‍ക്കാലിക സ്‌റ്റോപിന് അനുമതി നല്‍കിയത്.

ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി

ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയുടെ തലയില്‍ നിന്ന് കലം മുറിച്ചു മാറ്റുകയായിരുന്നു

Published

on

സുല്‍ത്താന്‍ ബത്തേരി: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി. മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്റെ മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ തല കലത്തില്‍ കുടുങ്ങുകയായിരുന്നു. കലം തലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടി പേടിച്ച് കരഞ്ഞിരുന്നു. കലം ഊരി മാറ്റാന്‍ പറ്റാതായതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഐപ്പ് ടി പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Continue Reading

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍, രണ്ടുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍

Published

on

മാനന്തവാടി: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25),കണിയാമ്പറ്റ പച്ചിലക്കാട് പടിക്കംവയല്‍ കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികള്‍ക്കായി മാനന്തവാടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍. ചൊവ്വാഴ്ച രാവിലെ കല്‍പറ്റ ഭാഗത്തുനിന്നാണ് അഭിരാമിനെയും അര്‍ഷിദിനെയും പിടികൂടിയത്. സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് മുങ്ങിയ ഇവര്‍ തിരികെ മടങ്ങുമ്പോഴാണ് പിടിയിലായത്. ഇരുവരെയും മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനെയാണ് ഇവര്‍ അപകടപ്പെടുത്തിയത്. ഇദ്ദേഹം വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വഴിയോരത്ത് കാര്‍ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ടതിനാണ് കാറില്‍ അരകിലോമീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ച് ഒടുവില്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.

Continue Reading

Trending