Connect with us

kerala

ദേശീയപാത വികസനം:കാസര്‍കോട് നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു

പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.

Published

on

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

അഞ്ചോളം തൊഴിലാളികള്‍ ഈ സമയത്ത് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല.

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

kerala

റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; വീണ്ടും 55,000 കടന്നു

ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി.

Published

on

കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്‌ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ അകലെ സ്വർണം എത്തി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 55,080 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വില മാറി. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലയിൽ കുതിപ്പുണ്ടായത്.

റെക്കോർഡ് വിലയിൽ നിന്ന് 5 രൂപ മാത്രം അകലെയാണ് ഇന്നത്തെ സ്വർണവില എത്തിയിരിക്കുന്നത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്. അന്നത്തെ ഗ്രാമിന്റെ 6,890 രൂപ എന്ന വിലയിൽ നിന്ന് 40 രൂപ അകലെമാത്രമാണ് സ്വർണവില നിൽക്കുന്നത്. അടുത്ത ദിവസവും വിലവർധിച്ചാൽ സ്വർണവില പുതിയ റെക്കോഡിലെത്തും.  18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 5,715 രൂപയായി.

Continue Reading

kerala

വിഭാഗീയതയും സംഘർഷസാധ്യതയും; ആലപ്പുഴയിലെ രണ്ട് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു.

Published

on

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പരിധിയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെച്ചു. വിഭാഗീയതയും സംഘര്‍ഷസാധ്യതയും കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെച്ചതെന്നാണ് സൂചന. പറയണത്ത് ബ്രാഞ്ച്, പുതുപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റികളിലെ സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

ഇന്നലെരാവിലെ പത്തിനായിരുന്നു സമ്മേളനങ്ങള്‍ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിയിരുന്നു. എന്നാല്‍, സമ്മേളനത്തിനു തൊട്ടുമുന്‍പ് നേതാക്കള്‍ ഇടപെട്ട് മറ്റൊരുദിവസത്തേക്ക് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു. രണ്ടു വിഭാഗങ്ങള്‍ ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇവിടെ വിഭാഗീയതയ്ക്കു കാരണം. കഴിഞ്ഞ കുറച്ചു നാളായിട്ട് ആലപ്പുഴയിലെ പലഭാഗത്തും സി.പി.എമ്മില്‍ വിഭാഗീയത അതിരൂക്ഷമായിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സ്ഥിരം വോട്ടുകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു.

Continue Reading

Trending