Connect with us

News

കഞ്ചാവിന് ലൈസന്‍സ് നല്‍കി ജര്‍മനി

കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് ജര്‍മനി.

Published

on

ബര്‍ലിന്‍: നിയന്ത്രിത അളവില്‍ കഞ്ചാവ് കൈവശം വെക്കാനും ഉയോഗിക്കാനും നിയമാനുമതി നല്‍കി ജര്‍മനി. ഇതുപ്രകാരം രാജ്യത്ത് 30 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുകയും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാം. നിയന്ത്രിത വില്‍പനക്ക് കടകള്‍ക്കും അനുമതി നല്‍കുമെന്ന് ആരോഗ്യ മന്ത്രി കാള്‍ ലോട്ടര്‍ബാക് പറഞ്ഞു.

കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. നേരത്തെ മാള്‍ട്ടയും സമാന രീതിയില്‍ കഞ്ചാവ് ഉപയോഗം കുറ്റകരമല്ലാതാക്കിയിരുന്നു. മറ്റ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചികിത്സക്കെന്ന പേരില്‍ കഞ്ചാവ് ഉപയോഗിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് 140ാം ജന്മദിനം

ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

Published

on

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസംബർ 28 ന് നൂറ്റിനാൽപതാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. 1885-ൽ അലൻ ഒക്ടേവിയൻ ഹ്യൂമിൻ്റെ നേതൃത്വത്തിൽ രൂപിതമായ പാർട്ടി, രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ഇരുട്ടിൽ അകപ്പെട്ടുപോയ ഒരുപറ്റം ജനതകളെ വെളിച്ചത്തിൻ്റെ സ്വാതന്ത്യത്തിന്റെ ലോകം കാട്ടികൊടുത്ത് ത്രസിപ്പിച്ച…. ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

മഹാത്മ ഗാന്ധിയുടെ അഹിംസ വഴികളിലൂടെ പോരാടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരവധി സമരങ്ങൾ നയിച്ച്… ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ്, നേതാജി തുടങ്ങി നിരവധി അനവധി സമര നേതാക്കൾ നേടി തന്ന നമ്മുടെ സ്വാതന്ത്യം, ഇന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും അതേ പുതുമയോടെ അതിൻ്റെ ജന്മദിനം ആഘോഷിക്കുന്നു.

Continue Reading

gulf

യുഎഇയിൽ ജനുവരി ഒന്നുമുതല്‍ വിവാഹത്തിനുമുമ്പ്  ജനിതക പരിശോധന നിര്‍ബന്ധമാക്കി

യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

Published

on

റസാഖ് ഒരുമനയൂർ
അബുദാബി: വിവാഹത്തിനുമുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കിയതായി യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2025 ജനുവരി ഒന്നുമുതല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ യുഎഇ പൗരന്മാര്‍ക്കും വിവാഹപൂര്‍വ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍ബന്ധിത ജനിതക പരിശോധന ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.  ഇമാറാത്തി കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല ആരോഗ്യവും ഉയര്‍ന്ന ജീവിത നിലവാരവും ഉറപ്പാക്കിക്കൊണ്ട് ഭാവി തലമുറയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു ള്ള ഈ തീരുമാനം രാജ്യത്തിന്റെ ആരോഗ്യ പരിപാലന മേഖലയിലെ ഒരു മാതൃകാപരമായ മാറ്റമായിരിക്കു മെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനിതക രോഗ പ്രതിരോധത്തിനും പ്രത്യുല്‍പ്പാദന ഔഷധങ്ങള്‍ക്കുമായി ഹെല്‍ത്ത് കെയര്‍ കേഡറുകളും ഗവേഷണ ശേഷികളും വികസിപ്പിക്കുന്നതില്‍ യുഎഇയുടെ ആരോഗ്യ മേഖല ഇതിലൂടെ ആഗോള തലത്തില്‍ മുന്‍പന്തിയില്‍ എത്തുകയാണ്.
ജനിതക പരിശോധന നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും സഹകരണ ത്തോടെ ഒരു ഏകീകൃത ദേശീയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എമിറാറ്റികള്‍ക്കിടയിലെ ജനിതക രോഗങ്ങ ളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക ഡാറ്റാബേസ് കൂടി ഇതി ലൂടെ ഉണ്ടാക്കിയെടുക്കും.
 യുഎഇ ശതാബ്ദി ദര്‍ശനം 2071-ന് അനുസൃതമായി, സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാന്‍ ഭാവി സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, ആരോഗ്യ സംരക്ഷണ മേഖലയില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തിന് ഇതിലുടെ സാധ്യമാകും. വിവാഹത്തിനു മുമ്പു ള്ള സ്‌ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി, ജനിതക പരിശോധന എന്നത് ഒരു പ്രതിരോധ ആരോഗ്യ നടപടി യാണ്.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അവര്‍ വഹിക്കാന്‍ സാധ്യതയുള്ള ജനിതകമാറ്റ ങ്ങള്‍ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. ജനിതക രോഗങ്ങള്‍ തടയുന്നതിനും പരിശോധനയിലുടെ കഴിയും.
840 ലധികം മെഡിക്കല്‍ അവസ്ഥകളുമായി ബന്ധപ്പെട്ട 570 ജീനുകള്‍ ഈ പരിശോധനയില്‍ ഉള്‍ പ്പെടുന്നു. ജനിതക രോഗങ്ങളുള്ള കുട്ടികളുണ്ടാകാനുള്ള സാധ്യത അറിയാനും കുടുംബജീവിതത്തിന് മു ന്‍കൂട്ടി തീരുമാനങ്ങളെടുക്കുവാനും ദമ്പതികള്‍ക്ക് കഴിയും.
 ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ആരോഗ്യവകുപ്പ്, അബുദാബി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, ദുബൈ ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ച് അക്കാദമിക്, മെഡിക്കല്‍, ടെക്നോളജിക്കല്‍ എന്നിവയുടെ സഹ കരണത്തോടെയാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുക.

Continue Reading

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്‌

അതേസമയം വെള്ളി വില ഇന്ന് ഗ്രാമിന് 99.10 രൂപയും കിലോഗ്രാമിന് 99,100 രൂപയുമാണ്. 

Published

on

സ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി. പവന് 10 രൂപ കുറഞ്ഞതോടെ 57,080 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപ കൂടി വില 7150 രൂപയിലെത്തിയിരുന്നു. അതേസമയം വെള്ളി വില ഇന്ന് ഗ്രാമിന് 99.10 രൂപയും കിലോഗ്രാമിന് 99,100 രൂപയുമാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

Trending