Connect with us

india

കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്.

Published

on

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാം.രാവിലെ പത്തു മണി മുതല്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും.ഉച്ചയോടെ ഫലം പുറത്ത് വന്നേക്കും.എല്ലാ സംസ്ഥാനത്തെയും വോട്ടുകള്‍ ഒരുമിച്ച് വെച്ചാകും എണ്ണുക.കേരളത്തില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തും.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്. 29 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സജ്ജീകരിച്ച 65 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പില്‍ 96 ശതമാനം പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി. ആകെയുള്ള 9900 വോട്ടര്‍മാരില്‍ 9500 പേരാണ് വോട്ടു രേഖപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും കോണ്‍ഗ്രസ് സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

കാലത്ത് 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലു മണിക്ക് സമാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക – ആന്ധ്രാ അതിര്‍ത്തിയിലെ ബെല്ലാരി സങ്കനക്കല്ലിലുള്ള ഭാരത് ജോഡോ യാത്രാ ക്യാമ്പ് സൈറ്റില്‍ സജ്ജീകരിച്ച പ്രത്യേക ബൂത്തിലുമാണ് വോട്ടു രേഖപ്പെടുത്തിയത്.പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബെംഗളൂരുവിലും ശശി തരൂര്‍ തിരുവനന്തപുരത്തുമാണ് വോട്ടു ചെയ്തത്. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും പി ചിദംബരവും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു വോട്ടു രേഖപ്പെടുത്തി.

ഭാരത് ജോഡോ യാത്രികര്‍ക്ക് താമസിക്കാന്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്‌നറുകളില്‍ ഒന്നിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയെക്കൂടാതെ 40ഓളം പേര്‍ വെറെയും ഇവിടെ വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ ഓരോ മണിക്കൂറിലും എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് പോളിങ് നില പുറത്തുവിട്ടിരുന്നു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ സംഘര്‍ഷങ്ങളോ ഉടലെടുത്തതായി വിവരമില്ലെന്ന് മിസ്ത്രി കൂട്ടിച്ചേര്‍ത്തു. സുതാര്യമായും നിഷ്പക്ഷമായുമാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനു പിന്നാലെ രണ്ടു സ്ഥാനാര്‍ത്ഥികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു രംഗത്തെത്തി. പാര്‍ട്ടി കേന്ദ്രങ്ങള്‍ അനായാസ വിജയം പ്രവചിക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്, വിജയം അനായാസമാണോ അല്ലയോ എന്ന് 19നല്ലേ അറിയൂ എന്നായിരുന്നു ഖാര്‍ഗേയുടെ മറുപടി. ഈ ഘട്ടത്തില്‍ താന്‍ അങ്ങനെ എന്തെങ്കിലും പറയുന്നത് വലിയ ഈഗോയായി കണക്കാക്കില്ലേയെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. തനിക്ക് ആത്മവിശ്വാസമുണ്ടെന്നായിരുന്നു തിരുവനന്തപുരത്ത് ശശി തരൂരിന്റേയും പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി അതിന്റെ പ്രവര്‍ത്തകരുടെ കൈകളിലാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഈ ദിവസത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോടുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം.

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

india

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു; വിമര്‍ശിച്ച് കോണ്‍ഗ്രസ്

പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു

Published

on

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കണമെന്നും പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു.

ഇന്ത്യ-പാക് അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തീരുമാനം ആദ്യം പുറത്തുവിട്ടത്. എന്നാല്‍, മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്നും രണ്ടു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

Continue Reading

india

ഇന്ത്യന്‍ സേന മുസ്ലിം പള്ളികള്‍ അക്രമിച്ചെന്ന വാര്‍ത്ത വ്യാജം; പാകിസ്താന്റെ വ്യാജ പ്രചാരണങ്ങള്‍ തള്ളി പ്രതിരോധ മന്ത്രാലയം

ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും

Published

on

പാകിസ്താന്റെ വ്യാജ പ്രചാരണങ്ങള്‍ തള്ളി പ്രതിരോധ മന്ത്രാലയം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ പ്രകോപനം തുടങ്ങിയത്. പാകിസ്ഥാനിലെ മുസ്ലിം പള്ളികള്‍ ഇന്ത്യന്‍ സേന അക്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘ഇന്ത്യന്‍ എയര്‍ സ്റ്റേഷനില്‍ ആക്രമണം നേരിട്ടെന്ന വാര്‍ത്ത തെറ്റാണ്. ഇന്ത്യയുടെ പരമാധികാരവും, അഖണ്ഡതയും സംരക്ഷിക്കാന്‍ സൈന്യം സജ്ജരാണ്. ഇന്ത്യ പ്രതികരിച്ചത് സംയമനത്തോടെയായിരുന്നു. S-400 ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം തകര്‍ത്തെന്ന പാക് വാദം തെറ്റാണ്. ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമേ സൈന്യം ആക്രമിച്ചിട്ടുള്ളൂ. ഒരു മതത്തിന്റെയും ആരാധനാലയത്തില്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. പാകിസ്താന്റെ പ്രകോപനത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്’- പ്രതിരോധ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.

Continue Reading

Trending