Connect with us

News

പ്രളയക്കെടുതിക്കിടെ ലണ്ടനില്‍ കറങ്ങി പാക് മന്ത്രി മറിയം; ചോദ്യം ചെയ്ത് പാക് പ്രവാസികള്‍- വീഡിയോ

ലണ്ടനിലെ ഒരു ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ഇവരെ ലണ്ടന്‍ പാക്ക് പ്രവാസികള്‍ വളയുകയായിരുന്നു.

Published

on

പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മറിയം ഔറംഗസീബനെതിരെ ലണ്ടനില്‍ പാക്ക് പ്രവാസികളുടെ പ്രതിഷേധം. പ്രതിഷേധ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പാക്കിസ്ഥാന്‍ ഉടനീളമുള്ള വെള്ളപ്പൊക്ക നാശത്തിനിടയില്‍ വിദേശ സന്ദര്‍ശനം നടത്തിയ മന്ത്രിയെയാണ് ലണ്ടന്‍ പാക് പ്രവാസികള്‍ വിമര്‍ശിച്ചത്.നവാസ് ശരീഫിന്റെ മകളാണ് മറിയം.

ലണ്ടനിലെ ഒരു ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ ഇവരെ ലണ്ടന്‍ പാക്ക് പ്രവാസികള്‍ വളയുകയായിരുന്നു. നിരവധി സ്ത്രീകള്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

https://twitter.com/qureshik74/status/1574046005498347520

എന്നാല്‍ അതേസമയം ബ്രിട്ടനിലേക്ക് പോയിട്ടും ചിലര്‍ക്ക് കാലം മാറിയിട്ടില്ലെന്നും ഇത്തരത്തില്‍ ഒരു സമീപനം വിദേശ പാകിസ്ഥാനികള്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രതിരോധമന്ത്രി കാവ്ജ ആസിഫ് ട്വിറ്ററില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

ആശ്വാസം; സ്വർണവില കുറഞ്ഞു, ഓഹരി വിപണികളിൽ നേട്ടം

ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7330 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. പവന്റെ വില 58,640 രൂപയായാണ് വില കുറഞ്ഞത്.

ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

സെൻസെക്സ് 370 പോയിന്റ് നേട്ടത്തോടെ 76,700.22 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 113 പോയിന്റ് ഉയർന്ന് 23,199പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിഫ്റ്റിയിൽ ഐ.ടി, എഫ്.എം.സി.ജി സെക്ടറുകൾ ഒഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഫാർമ, ഫിനാൻസ്, ബാങ്ക്, റിയാൽറ്റി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, എനർജി, മീഡിയ, മെറ്റൽ, പി.എസ്.യു ബാങ്ക് തുടങ്ങിയ സെക്ടറുകളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ബി.എസ്.ഇയിൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഇൻഡക്സുകൾ യഥാക്രമം 1.48 ശതമാനവും 0.89 ശതമാനവും നേട്ടത്തിലാണ്. ബി.എസ്.ഇയിൽ 2056 ഓഹരികൾ മുന്നേറിയപ്പോൾ 750 ഓഹരികളിൽ നഷ്ടത്തിലാണ്. 115 ഓഹരികൾ മാറ്റമുണ്ടായില്ല. അതേസമയം, ഡോളറിനെതിരെ രൂപക്ക് നേരിയ നേട്ടമുണ്ടായി. ആറ് പൈസ നേട്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്.

Continue Reading

india

മോദിയുടെ ബിരുദ വിവാദം; വിവരാവകാശ നിയമം വ്യക്തികളെ തൃപ്തിപ്പെടുത്താനുള്ളതല്ല: ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാലയുടെ വാദം.

Published

on

വിവരാവകാശ നിയമം വ്യക്തികളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താനുള്ളതല്ലെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി ഹൈക്കോടതിയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാലയുടെ വാദം.

1978ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ കൈമാറാന്‍ ഡല്‍ഹി സര്‍വകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച 2017ലെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി സച്ചിന്‍ ദത്തയ്ക്ക് മുമ്പാകെ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യരുതെന്നും പൊതുസ്ഥാപനങ്ങളുടെ സുതാര്യതയുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധമില്ലാത്ത കാര്യങ്ങള്‍ അറിയുന്നതിന് വിവരാവകാശ നിയമത്തെ ഉപയോഗിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വ്യക്തികള്‍ക്ക് അവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ഷീറ്റിനുവേണ്ടിയെല്ലാം അപേക്ഷിക്കാമെന്നും എന്നാല്‍ അത്തരം വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്താന്‍ ആര്‍.ടി.ഐ ആക്ട് 8 (1) വകുപ്പ് പ്രകാരം കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്ഥാപിത നിയമതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 1978 മുതലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കോടതി അംഗീകരിച്ചാല്‍ സമാനമായി പല അപേക്ഷകളുമുയരാന്‍ കാരണമാകുമെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.
പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേന്‍ ഓഫീസര്‍ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിച്ചു. വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തതിന് പിന്നാലെ കമ്മീഷന്‍ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. അതേസമയം വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കാരണം സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ഹരജിയില്‍ 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടുന്നത് തെറ്റാണെന്നുമായിരുന്നു അന്ന് സര്‍വകലാശാല വാദിച്ചിരുന്നത്. ജനുവരി അവസാനം കേസ് വീണ്ടും പരിഗണിക്കും.

Continue Reading

kerala

‘സമാധി പൊളിച്ചാൽ അതിന്റെ പവർ പോകില്ലേ? ഹിന്ദുവികാരം വ്രണപ്പെടും, ഡോക്ടർ തൊട്ടാൽ സമാധി കളങ്കപ്പെടും ’

നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്.

Published

on

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദനൻ പറഞ്ഞു.

കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ് നൽകിയിട്ടില്ല. ഇന്നലെ മൊഴി എടുത്തിരുന്നു. അച്ഛന്റെ സമാധി പോസ്റ്റർ അടിച്ചത് താൻ തന്നെയെന്നും മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.

ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

Continue Reading

Trending