Connect with us

kerala

25 കോടി ഈ ടിക്കറ്റിന്; ഓണം ബമ്പര്‍ നറുക്കെടുത്തു

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ ബിആര്‍ 87 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

5 കോടിയാണ് ബംപറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 1 കോടി (1 കോടി വീതം 10 പേര്‍ക്ക്). നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേര്‍ക്ക്, അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേര്‍ക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍ ഇങ്ങനെ

ഒന്നാം സമ്മാനം (Rs.25 Crore)

TJ 750605

രണ്ടാം സമ്മാനം (Rs.5 Crore)

TG 270912

മൂന്നാം സമ്മാനം (Rs.1 Crore)

TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TH 562506 TJ 384189 TK 395507 TL 555868

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Published

on

അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്. വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് നാലയോടെയാണ് അപകടം ഉണ്ടായത്.

മൂത്ത സഹോദരൻ ജിബിനൊപ്പം മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. ജിതിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു

Published

on

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി.സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു.

ഇവര്‍ 18% പലിശ സഹിതം തുക തിരിച്ചടയ്ക്കണം. സസ്‌പെന്‍ഷനില്‍ ആയതില്‍ ആറ് പേര്‍ 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. ഇതോടെ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.

Continue Reading

Trending