Connect with us

kerala

പിണറായി-ബൊമ്മെ കൂടിക്കാഴ്ച; റെയില്‍പ്പാത നിര്‍ദേശങ്ങള്‍ തള്ളി

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി.

Published

on

ബെംഗളൂരു: കേരള, കര്‍ണാടക സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളില്‍ പിണറായി വിജയനും ബസവരാജ് ബൊമ്മെയും കൂടിക്കാഴ്ച നടത്തി. ബെംഗളുരുവില്‍ മുഖ്യമന്ത്രി ബൊമ്മെയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച നാല്‍പ്പത് മിനുറ്റ് നീണ്ടു. രണ്ടു സംസ്ഥാനങ്ങള്‍ക്കും ഗുണകരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. റെയില്‍പ്പാതകളുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് നിര്‍ദേശങ്ങളും സാധ്യമല്ലെന്ന് അറിയിച്ചതായി ബൊമ്മെ പ്രതികരിച്ചു. അതേസമയം, സില്‍വര്‍ ലൈന്‍ ചര്‍ച്ചയായോ എന്ന കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല.

വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചത്. ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും ഗൗരവമായി പരിഗണിക്കും. ദേശീയപാത 766ലെ രാത്രികാല നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂര്‍ മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍, തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്റുകള്‍ നടപ്പാക്കാന്‍ ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് നിര്‍ദേശങ്ങളും കര്‍ണാടക നേരത്തെ നിരസിച്ചിരുന്നതാണെന്ന് ബൊമ്മെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാസര്‍ഗോഡ്-ദക്ഷിണ കന്നഡ, മൈസൂര്‍-തലശേരി, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുള്‍പ്പെടെ നിര്‍ദേശങ്ങള്‍ നേരത്തെ നിരസിച്ചിരുന്നതാണ്. അത് സാധ്യമല്ലെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ വ്യക്തമാക്കിയതായും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയായോ എന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിമാരെ കൂടാതെ, കര്‍ണാടക ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കര്‍ണാടക ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കര്‍ണാടക ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തുനേരത്തെ, പിണറായി വിജയനെ പരമ്പരാഗത ശൈലിയിലാണ് ബസവരാജ് ബൊമ്മെ സ്വീകരിച്ചത്. പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അര്‍പ്പിച്ചുമാണ് കേരള മുഖ്യമന്ത്രിയെ കര്‍ണാടക മുഖ്യമന്ത്രി വരവേറ്റത്. പകരം ബുദ്ധന്റെ ശില്‍പ്പം പിണറായി ബൊമ്മെയ്ക്ക് സമ്മാനിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊച്ചിയില്‍ സെക്‌സ് റാകറ്റ്; പീഡനത്തിന് ഇരയായി ബംഗ്ലാദേശ് യുവതി

എട്ട് വര്‍ഷത്തോളമായി ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

Published

on

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ ഇരയായി ബംഗ്ലാദേശ് യുവതി. എട്ട് വര്‍ഷത്തോളമായി ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇരുപതിലേറെ പേര്‍ക്കാണ് പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത്. സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണ് പിടിയിലായത്.

പന്ത്രണ്ടാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തുന്നത്. ബെംഗളുരുവില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞയാഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്. കസ്റ്റഡയില്‍ എടുത്ത നാലുപേരെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന സംഭവം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

പ്രതികള്‍ ലഹരിയ്ക്ക് അടിമയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നുവെന്നും മെഡിക്കല്‍ പരിശോധനയില്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മരിച്ച കുഞ്ഞുമോളുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് അഭീഷ് പറഞ്ഞിരുന്നു. എന്നാല്‍ ശ്രീക്കുട്ടിയുടെ അമ്മ സുരഭി ഈ ആരോപണങ്ങല്‍ നിഷേധിച്ചിരുന്നു. ശ്രീക്കുട്ടിയുടെ ഭര്‍ത്താവും പ്രതി അജ്മലും ചേര്‍ന്ന് ശ്രീക്കുട്ടിയെ ട്രാപ്പിലാക്കിയതാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

 

Continue Reading

kerala

പി. ശശിക്കെതിരെ വീണ്ടും പി. വി അന്‍വര്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൊളിറ്റിക്കല്‍ ടാര്‍ഗറ്റുണ്ടെന്ന് ആക്ഷേപം

മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെയും പി. ശശിക്കെതിരെയും താന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ആദ്യം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് പി.വി. അന്‍വര്‍ എംഎല്‍എ.

അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ലെന്ന് അന്‍വര്‍ ചോദിച്ചു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുള്‍മുനയില്‍ നിര്‍ത്തിയതിന് പൊളിറ്റിക്കല്‍ സെക്രട്ടറി മറുപടി പറയേണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.

പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാന്‍ സംശയിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. പി. ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പറയട്ടെ ബാക്കിയെന്നും പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ടെന്നും കീഴുദ്യോ?ഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടാണ്. അതിനാല്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും പി.വി. അന്‍വര്‍ ആവശ്യപ്പട്ടു.

Continue Reading

Trending