Connect with us

kerala

‘ഞാന്‍ റബര്‍ സ്റ്റാമ്പല്ല’; സര്‍വകലാശാല നിയമനങ്ങളില്‍ ഇടപെടല്‍ അനുവദിക്കില്ല; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

നിയമവും ഭരണഘടനയും കീഴ്‌വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

കോട്ടയം: സര്‍വകലാശാല നിയമനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താനൊരു റബര്‍ സ്റ്റാമ്പല്ലെന്നും ചാന്‍സലറായി തുടരുകയാണെങ്കില്‍ ആരുടെയും നീക്കങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കില്ലെന്നും പുതിയ ബില്ലുകള്‍ ഒപ്പിടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

നിയമവും ഭരണഘടനയും കീഴ്‌വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. നിയമനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകര്‍ക്കാന്‍ ഗവണ്‍മെന്റ് തന്നെ ശ്രമിക്കുമ്പോള്‍ കൂട്ടുനില്‍ക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

kerala

കൊല്ലത്ത് അധ്യാപിക കുളത്തില്‍ മരിച്ച നിലയില്‍

കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കൊല്ലം കടയ്ക്കലില്‍ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടില്‍ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്താണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിതറ പൊലീസും കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

 

 

Continue Reading

kerala

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; തോല്‍പ്പെട്ടി റേഞ്ച് ഓഫീസിന് മുന്നില്‍ ഗോത്ര വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.

Published

on

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് വനംവകുപ്പ് പൊളിച്ചത്. കുടില്‍ പൊളിച്ച സ്ഥലത്താണ് കുടുംബം ഇന്നലെ ഉറങ്ങിയത്. സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. താമസിക്കാന്‍ മറ്റൊരു സൗകര്യം അനുവദിക്കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കിയത് ക്രൂരമായ നടപടിയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തി ചെയ്‌തെന്നും ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending