Connect with us

kerala

‘എന്താ യൂറോപ്പില്‍ യാത്ര പോയാല്‍?, കേരളം അത്ര ദരിദ്രമല്ല’ ; മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തെ ന്യായീകരിച്ച് ധനമന്ത്രി

കേരളം അത്ര ദരിദ്രമായ സംസ്ഥാനമല്ലെന്നും വിദേശത്തു പോകുന്നതു നല്ലതാണെന്നും യാത്രയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി ശിവകുട്ടിയുമുള്‍പ്പെട്ട സംഘം നടത്തുന്ന യൂറോപ്യന്‍ പര്യടനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം അത്ര ദരിദ്രമായ സംസ്ഥാനമല്ലെന്നും വിദേശത്തു പോകുന്നതു നല്ലതാണെന്നും യാത്രയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

ഉന്നതതല സംഘം യാത്ര പോയാല്‍ എന്താ പ്രശ്‌നം വരാനിരിക്കുന്നത് ? മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ഒരിക്കലും ബാധിക്കില്ല. കേരളം ദരിദ്ര സംസ്ഥാനമൊന്നുമല്ല. വരുമാനമുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാറിന്റെ സമീപമാണ് പ്രശ്‌നം. യാത്രയല്ല ചര്‍ച്ച ചെയ്യേണ്ടത്. പകരം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചര്‍ച്ചയാക്കേണ്ടത്. യാത്ര പോകുന്നതും സെമിനാറിന് പോകുന്നതും പഠനത്തിനായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നില്ല.

ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ ഒരു വര്‍ഷം ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോവില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച ധനമന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തിന് അര്‍ഹമായ പണം കേന്ദ്രം അനുവദിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

kerala

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്രന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള തീവ്രന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് തുടര്‍ന്നുള്ള രണ്ടു ദിവസത്തില്‍ തമിഴ്നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയറി; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

തൃപ്രയാറില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തേക്കാണ് തടിലോറി പാഞ്ഞുകയറിയത്.

Published

on

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയങ്ങി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. തൃപ്രയാറില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തേക്കാണ് തടിലോറി പാഞ്ഞുകയറിയത്. അഞ്ചു പേര്‍ സംഭവസമയത്തു തന്നെ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ ദിനേശന്‍ പറഞ്ഞു. ലോറി പാഞ്ഞുകയറിയ ശേഷം 250 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് നിന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോറി ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡര്‍ ഇടിച്ചുതകര്‍ത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മറ്റ് സിഗ്‌നലുകള്‍ ഇല്ലായിരുന്നെന്നും ഇതിന്റെ സമീപത്തുള്ള സ്ഥലത്താണ് നാടോടി സംഘം ക്യാമ്പ് ചെയ്ത് താമസിച്ചിരുന്നതെന്നുമാണ് വിവരം.

 

Continue Reading

kerala

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം.

Published

on

കോഴിക്കോട് കൊയിലാണ്ടി നന്തിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം മരിച്ചു. നന്തി സ്വദേശി അര്‍ഷാദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടുകൂടിയാണ് സംഭവം. കണ്ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

 

 

Continue Reading

Trending