Connect with us

News

യുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍

കേരളത്തിലെ 2000ലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് നാടണഞ്ഞത്.

Published

on

യുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍. കേരളത്തിലെ 2000ലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് നാടണഞ്ഞത്. ഇവരില്‍ പകുതിയലധികം പേരും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. യുക്രെയിനിലേക്ക് തിരിച്ചുപോകാനാത്ത സ്ഥിതിയായതോടെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളില്‍ പലരും മറ്റു കോഴ്‌സുകള്‍ക്ക് ജോയിന്‍ ചെയ്തു. 2021 നവംബറിന് ശേഷം വിദേശ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്നവര്‍ക്ക് മറ്റിടങ്ങളിലേക്ക് പഠനം മാറ്റാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ(എന്‍.എം.സി) അനുമതിയില്ലാത്തതും തിരിച്ചടിയായി.

അതേസമയം, കഴിഞ്ഞ നവംബര്‍ 18ന് മുന്‍പ് പ്രവേശനം നേടിയവര്‍ക്ക് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലേക്ക് മാറാമെന്ന ഓപ്ഷനുണ്ട്. ഇതോടെ രണ്ടാംവര്‍ഷവിദ്യാര്‍ത്ഥികള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പഠിക്കാനാകും. എന്നാല്‍ യുക്രെയിനിലെ ഇതേ സിലബസും പരീക്ഷാരീതികളുമുള്ള യൂണിവേഴ്‌സിറ്റി കണ്ടെത്തുക ശ്രമകരമാണ്. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവിടത്തെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയെന്നതും പ്രതിസന്ധിയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂലതീരുമാനുണ്ടാകുന്നില്ലെന്ന് ആരോപണവും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. യുക്രൈനിലെ ചില യൂണിവേഴ്‌സിറ്റികള്‍ മറ്റുരാജ്യങ്ങളില്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ കമ്മീഷനെ മറികടന്ന് പഠിച്ചാല്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയെഴുതാനോ ഇന്ത്യയില്‍ ജോലിചെയ്യാനോ കഴിയില്ലെന്ന അവസ്ഥയുണ്ട്. അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും യാതൊരു അവസരവുമില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികമായി ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളിലേക്ക് തുടര്‍പഠനത്തിന് ഓപ്ഷനില്ലാത്തതും തിരിച്ചടിയാണ്. നിലവില്‍ യുക്രെയിനിലെ ചില യൂണിവേഴ്‌സിറ്റിയില്‍ ഓഫ്‌ലൈന്‍ ക്ലാസ് ആരംഭിച്ചിട്ടുണ്ട്. തിരിച്ചുവരാന്‍ കോളജില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പോകാന്‍ കടമ്പകള്‍ ഏറെയാണെന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ആറാംവര്‍ഷ വിദ്യാര്‍ത്ഥി മിസ്ഹബ് പറയുന്നു.

മോള്‍ഡോവ, റൊമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലേക്ക് വിസയെടുത്ത് അവിടെനിന്ന് യുക്രൈനിലേക്ക് പോകാമെന്ന സാഹചര്യമുണ്ട്. അല്‍പം ബുദ്ധിമുട്ടുള്ളതാണ് ഇതെങ്കിലും മറ്റുമാര്‍ഗമില്ലെന്ന് മിസ്ഹബ് പറയുന്നു. ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കുകയോ മറ്റുരാജ്യങ്ങളുമായി ആശയവിനിമയം നടത്തി പ്രവേശനത്തിന് അനുമതി നല്‍കുകയോ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നില്ല. ആശങ്കയെതുടര്‍ന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്താഴ്ച വിധിവരാനിരിക്കുകയാണ്. കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷം’; വയനാടന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.

Published

on

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.

നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷമുണ്ട്. വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും.

നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു. തനിക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ട്.

തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധികം പ്രചാരണത്തില്‍ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്‌നേഹവും നല്‍കി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരന്‍ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

Continue Reading

kerala

കുപ്രചരണങ്ങള്‍ ഏറ്റില്ല; സിജെപി പരാജയപ്പെട്ടു: ഷാഫി പറമ്പില്‍

ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ ‘പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്’

Published

on

പാലക്കാട് സിജെപി പരാജയപ്പെട്ടുവെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്. മാധ്യമങ്ങളുടെ മനസ്സില്‍ മാറ്റം ഉണ്ടാകാം. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ മാറ്റമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ചരിത്രഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് ജനങ്ങളുടെ പിന്തുണ മൂലമാണ്. ജനങ്ങളാണ് വലുത് അതില്‍ കുപ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ല.
പാലക്കാടിന്റെ സ്‌നേഹത്തെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല എന്നത് ജനങ്ങളുടെ തീരുമാനമാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളി എന്നും യുഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉറപ്പായ കാര്യമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നും ഷാഫി പറഞ്ഞു.

Continue Reading

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

Trending