Connect with us

kerala

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു

ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു.

Published

on

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യ(72)നാണ് വെടിയേറ്റത്. ഇന്നു രാവിലെ 11.30ഓടെ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിനു സമീപമാണ് സംഭവമുണ്ടായത്. സെബാസ്റ്റ്യന്റെ ചെവിയിലാണ് വെടിയുണ്ട കൊണ്ടത്. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സംഭവം.

വെടിയേറ്റയുടന്‍ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. സംഭവം നടന്നതിന് തൊട്ടരികില്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയുണ്ട തട്ടി തെറിച്ച് സെബാസ്റ്റ്യന്റെ ചെവിയില്‍ പതിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

kerala

വഖഫ് വിഷയത്തിലെ വിവാദ പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പരാതി

കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്.

Published

on

വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്.

‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ്. ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കും. ഞങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. ജാതിയും മതവും നോക്കാതെ, പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കണം. മുനമ്പത്ത് മാത്രമല്ല, ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല, മറിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒന്നാകെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

 

 

Continue Reading

kerala

‘വായ പോയ കോടാലി’; പി വി അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എന്തും വിളിച്ചുപറയാന്‍ ത്രാണിയുണ്ടെന്നാണ് പി വി അന്‍വര്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

പി വി അന്‍വര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ പോയ കോടാലിയെന്നാണ് പി വി അന്‍വറിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് പി വി അന്‍വര്‍ നോക്കുന്നതെന്നും അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്തി പ്രതികരിച്ചു.

എന്തും വിളിച്ചുപറയാന്‍ ത്രാണിയുണ്ടെന്നാണ് പി വി അന്‍വര്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

ട്രോളി ബാഗില്‍ സിപിഎമ്മില്‍ ഭിന്നത: രാഹുല്‍ മാങ്കൂട്ടത്തില്‍

സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Published

on

ട്രോളി ബാഗ് വിഷയത്തില്‍ സിപിഎമ്മിന് ഉള്ളിലെ ഭിന്നത നേതൃത്വത്തിന് തലവേദനയായെന്നും വിഷയത്തില്‍ മുമ്പ് സജീവമായി പ്രതികരിച്ചിരുന്ന പലരും ഇപ്പോള്‍ പ്രതികരിക്കാത്തത് എന്തെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. നാലു ദിവസമായിട്ടും പൊലീസ് തന്നെ വിളിച്ചിട്ടുപോലുമില്ലെന്നും സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എം ബി രാജേഷും പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയും ഒരു കോക്കസെന്ന് രാഹുല്‍ പറഞ്ഞു.

 

 

Continue Reading

Trending