Connect with us

kerala

അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ കലാപങ്ങളില്ല; യോഗി

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Published

on

ലക്‌നൗ: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നിക്ഷേപകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഹൈവേകളും എക്‌സ്പ്രസ് ഹൈവേകളും നിര്‍മ്മിക്കപ്പെടുന്നു. ഉത്തര്‍പ്രദേശ് ഇന്ന് കലാപരഹിതമായി. തന്റെ ഭരണത്തിനിടെ വര്‍ഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ല. സംസ്ഥാനം ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി കെ സുരേന്ദന്‍

താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Published

on

കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ ബിജെപിയെ കരിവാരി തേക്കാന്‍ മൂന്നുനാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തിനെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ അപമാനിക്കാന്‍ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരുമാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല, അതില്‍ ഒരു സംശയവും വേണ്ട’- കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദന്‍ പറഞ്ഞു.

Continue Reading

kerala

നവീൻ ബാബുവിന്‍റെ മരണം; സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടി ഹൈക്കോടതി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി, വിശദവാദം ഡിസംബര്‍ 9 ന്

Published

on

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.

പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്‍ജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ‌ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു. മരിക്കുന്നതിനു മുൻപുള്ള മണിക്കൂറുകളിൽ നവീൻ ബാബുവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കുടുംബം അറിയിച്ചു. ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സിപിഎം നേതൃത്വത്തെയോ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പോലീസിനെയോ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ്, സിബിഐ അന്വേഷണമെന്ന ആവശ്യത്തിലൂടെ എഡിഎം കെ.നവീൻ ബാബുവിന്‍റെ കുടുംബം നടത്തിയിരിക്കുന്നത്. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്താനല്ല, അദ്ദേഹം കൈക്കൂലിക്കാരനാണെന്നു വരുത്താനുള്ള തെളിവുകളാണ് പോലീസ് അന്വേഷിക്കുന്നതെന്ന ആരോപണവും ആദ്യം മുതലുണ്ട്. അന്വേഷണത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വിശ്വാസമില്ലെന്നും കുടുംബം പറയുന്നുണ്ട്.

Continue Reading

kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ പ്രദീപിന്റെയും സത്യപ്രതിജ്ഞ നാലിന്

നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ നിന്ന് ജയിച്ച യുആര്‍ പ്രദീപും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും ലോക്സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍ഡിഎഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി.

രാഹുല്‍ മാങ്കൂട്ടത്തില്‍ ചരിത്രവിജയം നേടിയാണ് നിയമസഭയിലെത്തുന്നത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

Continue Reading

Trending