Connect with us

kerala

മനുഷ്യര്‍ നല്ല അയല്‍ക്കാരെന്ന് പക്ഷികള്‍, അല്ലെന്ന് നമ്മളും; മരംമുറിയില്‍ കൊറ്റില്ലങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നു

മനുഷ്യര്‍ നല്ല അയല്‍ക്കാരെന്നാണ് പക്ഷികളുടെ ധാരണ; അല്ലെന്ന് കൂടക്കൂടെ തെളിയിക്കുകയാണ് നമ്മള്‍.

Published

on

അനീഷ് ചാലിയാര്‍

മനുഷ്യര്‍ നല്ല അയല്‍ക്കാരെന്നാണ് പക്ഷികളുടെ ധാരണ; അല്ലെന്ന് കൂടക്കൂടെ തെളിയിക്കുകയാണ് നമ്മള്‍. കഴിഞ്ഞദിവസം കോട്ടക്കല്‍ രാമനാട്ടുകര ദേശീയപാത വികസനത്തിന് എ.ആര്‍ നഗറില്‍ മരം മുറിച്ചുമാറ്റിയപ്പോള്‍ കൊറ്റില്ലങ്ങള്‍ നശിക്കുകയും 50 ഓളം പക്ഷിക്കുഞ്ഞുങ്ങള്‍ ദാരുണമായി കൊല്ലപ്പെടുകയും കൂടുകളും മുട്ടകളും നശിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇതോടെ വിഷയം വീണ്ടും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയാണ്.

കൊറ്റികളും ചില പക്ഷികളും മനുഷ്യസാമീപ്യമുള്ള സ്ഥലങ്ങള്‍ കൂട്ടമായി താമസിക്കാന്‍ തിരഞ്ഞെടുക്കുന്നത് സുരക്ഷയെ കരുതി മാത്രമാണെന്ന് കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആര്‍.ഐ) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍, ദേശീയ പാതയോരങ്ങള്‍, ടൗണുകളില്‍ രാത്രിയിലും വെളിച്ചവും മനുഷ്യസാമീപ്യവുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മരങ്ങളില്‍ പക്ഷികള്‍ കൂട്ടമായി താമസിക്കുന്നതും കൂടു കൂട്ടുന്നതും സ്വാഭാവിക ഇരപിടിയന്മാരില്‍ നിന്ന് രക്ഷതേടാന്‍ വേണ്ടിയാണ്. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ ഇരപിടിയന്മാരായ ജീവികളുടെ സാമീപ്യം കുറവായിരിക്കും.

എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ജലപക്ഷികളുടെ പ്രജനന കാലമാണെന്ന പരിഗണന പോലുമില്ലാതെ പക്ഷികള്‍ കൂടൊരുക്കിയ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നത്. 2016 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ ഇടുക്കി, പത്തനംതിട്ട, കോട്ടയം വയനാട് ജില്ലകളൊഴിച്ചുള്ള 10 ജില്ലകളിലും കെ.എഫ്.ആര്‍.ഐ പക്ഷികള്‍ ചേക്കേറുന്നതിന് മനുഷ്യസാമീപ്യം തേടുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വെയില്‍ പക്ഷികളുടെ 258 ഓളം കൂട്ടവാസകേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തി. ഇതിലധികവും മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്. നീര്‍ക്കാക്കകള്‍, കൊക്കുകള്‍, ചേരക്കൊക്കുകള്‍ എന്നിവ 24 മണിക്കൂറും മനുഷ്യ സാമീപ്യമുള്ള സ്ഥലങ്ങളാണ് ചേക്കാറാനും പ്രജനനം നടത്താനും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറു തുരുത്തുകളിലും ഇവ കൂട്ടമായി വസിക്കാറുണ്ട്. ഇരപിടിയന്മാരില്‍ നിന്ന് രക്ഷതേടാന്‍ വേണ്ടി മാത്രമാണിത്. പക്ഷികള്‍ കൂട്ടമായി താമസിക്കുന്ന ഈമരം മുറിച്ചുമാറ്റിയാല്‍ സുരക്ഷതേടി മറ്റൊരു സ്ഥലത്തേക്ക് ഇവ കൂട്ടമായി തന്നെയാണ് പോകുന്നതെന്ന്്് കെ.എഫ്.ആര്‍.ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.ഇ.എ ജെയ്‌സന്റെ നേതൃത്വത്തില്‍ ഡോ.പി.റിജു നടത്തിയ പഠനത്തില്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാതയോരങ്ങളില്‍ പക്ഷികളുടെ ഇത്തരം വാസകേന്ദ്രങ്ങള്‍ കൂടുതലാണ് ഡോ. പി. റിജു പറഞ്ഞു.

കൂടുതല്‍ സുരക്ഷിതമെന്നു കരുതി പൊതു സ്ഥലങ്ങള്‍ പക്ഷികള്‍ താമസത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ വഴിയോരങ്ങളില്‍ നിന്ന് ഇത്തരം മരങ്ങള്‍ കൂട്ടമായി മുറിച്ചുമാറ്റുന്നത് ഇവയുടെ നാശത്തിന് കാരണമാകും. മഴക്കാലത്തിനോടനുബന്ധിച്ചാണ് ജലപക്ഷികളുടെ പ്രജനന കാലം ഈ സീസണ്‍ കഴിയുന്നത് വരെ ഇവയുടെ ആവാസ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നത് പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുമെന്ന് ജലപക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന ഡോ.ഗ്രീഷ്മ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപ

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 880 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴിന്നിറങ്ങുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുത്തനെ താഴേക്ക് വീണത്.

 

 

Continue Reading

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

Trending