Connect with us

kerala

ഓണം വാരാഘോഷത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനം

സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തീരുമാനിച്ചു.

Published

on

സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ 30 വേദികളിലായി ഇക്കുറി വിപുലമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടേതാണ് തീരുമാനം. കമ്മിറ്റി ചെയര്‍മാന്‍ എം. വിന്‍സന്റ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ജില്ലയിലെ ഓണാഘോഷ വേദികള്‍ പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേര്‍ന്ന് ഓരോ സബ് കമ്മിറ്റികളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ജില്ലയിലെ എല്ലാ ഓണാഘോഷ വേദികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കുന്നതിനായി ഹരിതകര്‍മ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തും. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങള്‍ക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുക, വേദികള്‍ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍.

വോളന്റിയര്‍ കമ്മിറ്റിയുടെ സഹകരണത്തില്‍ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി കേഡറ്റുകള്‍, വോളന്റീര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും മുഴുവന്‍ സമയ പട്രോളിങ്ങും ഉണ്ടായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ ഓണാഘോഷ വേദികളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വരാതിരിക്കുന്നതിനും മാലിന്യം അതത് ബിന്നുകളില്‍ തരംതിരിച്ചു നിക്ഷേപിക്കുന്നതിനും ശ്രദ്ധിക്കണണെന്നും കമ്മിറ്റി അഭ്യര്‍ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി: രാഹുല്‍ മാങ്കൂട്ടത്തില്‍

നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

Published

on

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നുവെന്നും രാഹുൽ അനുസ്മരിച്ചു. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി അന്ന് തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം.ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം:

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം ടി.

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ല

നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നു. നിളയെ നോക്കി പരിതപിച്ച എംടിയുടെ ചിത്രം നമുക്ക് മറക്കാൻ കഴിയില്ല. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട്.

സിനിമയിലും നോവലിലും ചെറുകഥകളിലും താൻ കൈവച്ച എല്ലാ മേഖലകളിലും മുനിഞ്ഞുകത്തിയ ആ വിളക്കിന്ന് കെട്ടു.

ഇനി ആ പ്രകാശം നമുക്ക് വഴി തെളിക്കട്ടെ….

വിട

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

crime

തൃശൂരില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു

കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

Published

on

കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Continue Reading

Trending