Connect with us

kerala

മുഖ്യമന്ത്രിയുടെ കൈ ചേര്‍ത്ത് പിടിച്ച് യാത്ര പറഞ്ഞ് പ്രധാനമന്ത്രി

യാത്ര പറയുന്നതിനിടയില്‍ കൂപ്പുകൈകള്‍ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച ചിത്രം ശ്രദ്ധേയമായി.

Published

on

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മാഗ്ലൂരുവിലേക്ക് തിരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനില്‍കാന്തിനും ചേര്‍ന്നാണ് പ്രധാനമന്ത്രിയായി യാത്രയാക്കിയത്. യാത്ര പറയുന്നതിനിടയില്‍ കൂപ്പുകൈകള്‍ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച ചിത്രം ശ്രദ്ധേയമായി.

 

 

അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാഛാദനം ചെയ്തു.

സമുദ്രസുരക്ഷക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷിയാവുകയാണ്. അമൃത് മഹോത്സവത്തിലെ അമൃതാണ് വിക്രാന്ത്. ഐ.എന്‍.എസ് വിക്രാന്തിലൂടെ രാജ്യത്തിന് പുതിയ വിശ്വാസം നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് കൊച്ചിയിലെ കപ്പല്‍ശാലയാണ്. ഇതോടെ സ്വന്തമായി വിമാന വാഹിനി രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയായി കൊച്ചി മാറുമ്പോള്‍ കേരളത്തിനും ഏറെ അഭിമാനനിമിഷമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സിയാദ് (31) ആണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കാനാണ്് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികള്‍ റോഡില്‍ നിന്നില്ലായിരുന്നു.

കയര്‍ കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീവുകയായിരുന്നു. ഓടിക്കൂടിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ച സംഭവം; നടന്‍ ഗണപതിക്കെതിരെ കേസ്

കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്.

Published

on

മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച സംഭവത്തില്‍ നടന്‍ ഗണപതി അറസ്റ്റില്‍. കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇന്നലെ രാത്രി രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നു അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പിന്നാലെ താരത്തെ കസ്റ്റഡിയിലും എടുത്തു.

കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

kerala

‘വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം, പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ കൈമാറണം’: എം.കെ മുനീര്‍

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു

Published

on

കോഴിക്കോട്: അടിസ്ഥാന വര്‍ഗത്തെയും നയ നിലപാടുകളും കയ്യൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഏതു കാര്‍ഡെടുക്കണമെന്ന് സി.പി.എമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ല.

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദിപ്‌വാര്യര്‍ ആര്‍.എസ്.എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാത്ത്-എസ്.ഡി.പി.ഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സി.പി.എം, പാര്‍ട്ടി ഓഫിസുകള്‍ ആര്‍.എസ്.എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നത്. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്്‌ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സി.പി.എം രീതി. സി.പി.എമ്മിനെ പി്ന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സി.പി.എം പുതിയ വെളുപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസ്സിലാകും.
മുസ്്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണ്. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സി.പി.എമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

Continue Reading

Trending