Connect with us

News

പര്‍പ്പിള്‍ മെസി

ആകാശ നീലയാണ് അര്‍ജന്റീനക്കാരുടെ ഹോം ജഴ്‌സിയുടെ നിറം. ലോകത്തിന് സുപരിചിതമായ ജഴ്‌സിയും കളറും.

Published

on

ദോഹ: ആകാശ നീലയാണ് അര്‍ജന്റീനക്കാരുടെ ഹോം ജഴ്‌സിയുടെ നിറം. ലോകത്തിന് സുപരിചിതമായ ജഴ്‌സിയും കളറും. ഖത്തര്‍ ലോകകപ്പിനെത്തുന്ന മെസിയും സംഘവും ഇന്നലെ പുതിയ എവേ ജഴ്‌സി പ്രദര്‍ശിപ്പിച്ചു. പര്‍പ്പിള്‍ നിറത്തിലുള്ള ജഴ്‌സിയാണ് ടീം എവേ മല്‍സരങ്ങള്‍ക്കായി ഉപയോഗിക്കുക. മെസിയെ കൂടാതെ ഇറ്റാലിയന്‍ സിരിയ എ യില്‍ ഏ.എസ് റോമക്കായി കളിക്കുന്ന പൗളോ ഡിബാലേയും പുതിയ എവേ ജഴ്‌സിയില്‍ ഇന്നലെ ഫോട്ടോക്ക് പോസ് ചെയ്തു.

സാധാരണ ഗതിയില്‍ അര്‍ജന്റീനക്കാര്‍ ലോകകപ്പില്‍ സ്വന്തം ജഴ്‌സിയില്‍ തന്നെയാണ് കളിക്കാറ്. എന്നാല്‍ ഒരേ നിറത്തിലുള്ള ജഴ്‌സി പരസ്പരം കളിക്കുന്ന ടീമുകള്‍ അണിയുന്ന പക്ഷം നറുക്കെടുപ്പിലുടെ ഒരു ടീമിന് ഹോം ജഴ്‌സിയും ഒരു ടീമിന് എവേ ജഴ്‌സിയും നല്‍കും.ഖത്തര്‍ ലോകകപ്പില്‍ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് അര്‍ജന്റീന. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഒരു മല്‍സരത്തിലും അവര്‍ തോറ്റിരുന്നില്ല,. വന്‍കരയില്‍ ബ്രസീലിന് പിറകെ രണ്ടാമതായാണ് ടീം ഫിനിഷ് ചെയ്തത്. തന്റെ അവസാന ലോകകപ്പിന് എത്തുന്ന മെസി അവസാന സീസണില്‍ രാജ്യത്തിന് രണ്ട് വലിയ കിരീടങ്ങള്‍ സമ്മാനിച്ചിരുന്നു-കോപ്പയും ഫൈനലിസിമയും. ലോകകപ്പോടെ രാജ്യന്തര കരിയര്‍ അവസാനിപ്പിക്കാനാണ് അദ്ദേഹം കൊതിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Interview

റാസല്‍ഖൈമയില്‍ പരിശീലക വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു

വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്

Published

on

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ പരിശീലക വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; വനം വകുപ്പിലെ ഒമ്പത് ജീവനക്കാരെക്കൂടി സസ്‌പെന്‍ഡു ചെയ്യ്തു

ഒരു എല്‍ഡി ടൈപ്പ്സ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപര്‍മാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്

Published

on

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വനം വകുപ്പിലെ ഒമ്പത് ജീവനക്കാരെക്കൂടി സസ്‌പെന്‍ഡു ചെയ്യ്തു. ഒരു എല്‍ഡി ടൈപ്പ്സ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപര്‍മാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം കൃഷി വകുപ്പില്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥര്‍ തിരിച്ചടയ്ക്കണം. കൃഷി, റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് തൊട്ട് പിന്നാലെയാണിപ്പോള്‍ വനം വകുപ്പും നടപടി സ്വീകരിച്ചിരിക്കുന്നത്. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയതെന്നാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.

Continue Reading

india

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന്‍ അച്ഛനെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി

മൈസൂരു പെരിയപട്ടണ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയില്‍ താമസിക്കുന്ന അണ്ണപ്പ (60) ആണ് മരിച്ചത്

Published

on

മൈസൂരു: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. മൈസൂരു പെരിയപട്ടണ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയില്‍ താമസിക്കുന്ന അണ്ണപ്പ (60) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പാണ്ഡു (32)വിനെ ബൈലകുപ്പെ പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലാണ് സംഭവം. അച്ഛനും മകനും ഒരുമിച്ചായിരുന്നു താമസം. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അച്ഛനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാക്കി മാറ്റാനായിരുന്നു മകന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending