Connect with us

kerala

കഴിഞ്ഞ രണ്ട് വര്‍ഷമായി നായ്ക്കളെ സ്റ്റെര്‍ലൈസ് ചെയ്യുന്നില്ലെന്ന് വി.ഡി സതീശന്‍

ആന്റി റാബിസ് വാക്സിന് ഗുണനിലാവാരം ഇല്ലാത്തതതും വിതരണം നടക്കാത്തതും കൃത്യസമയത്ത് വാക്സിന്‍ വാങ്ങാന്‍ നടപടി സ്വീകരിക്കാത്തതുമാണ് മരണ നിരക്ക് കൂടാന്‍ കാരണം.

Published

on

കഴിഞ്ഞ രണ്ട് വര്‍ഷമായി നായ്ക്കളെ സ്റ്റെര്‍ലൈസ് ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.അടിയന്തിര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എബിസി പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് നായ്ക്കളുടെ കടി ഏല്‍ക്കുന്നവരുടെയും അതേത്തുടര്‍ന്ന് മരിക്കുന്നവരുടെയും എണ്ണം ഭയാനകമായി കൂടുന്നത്. മാലിന്യം വര്‍ധിക്കുന്നതും തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ പദ്ധതികളും എബിസി പ്രോഗ്രാമും നടപ്പാക്കുന്നതിലും ഗുണനിലവാരമുള്ള വാക്സിന്‍ വിതരണം ചെയ്യുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടായി. വീഴ്ചകള്‍ മനസിലാക്കി അവ പരിഹരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം അദ്ദേഹം പറഞ്ഞു.

പേവിഷ വാക്സിന്റെ നിലവാരത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷമായി ക്രമാതീതമായി വര്‍ധിക്കുകയാണ്. നേരത്തെ വാക്സിന്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടു തന്നെ മരിക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. 2020 മുതലാണ് കടിയേല്‍ക്കുന്നവര്‍ മരിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. പ്രായമായവരും കുട്ടികളും സ്ത്രീകളും വീടിന് പുറത്തേക്ക് ഇറങ്ങാന്‍ ഭയപ്പെടുകയാണ് അദ്ദേഹം പറഞ്ഞു.

ആന്റി റാബിസ് വാക്സിന് ഗുണനിലാവാരം ഇല്ലാത്തതതും വിതരണം നടക്കാത്തതും കൃത്യസമയത്ത് വാക്സിന്‍ വാങ്ങാന്‍ നടപടി സ്വീകരിക്കാത്തതുമാണ് മരണ നിരക്ക് കൂടാന്‍ കാരണം. മുന്‍കാലങ്ങളില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണില്‍ വാക്സിന്‍ വിതരണത്തിന് എത്തുമായിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ ആറിന് മാത്രമാണ് പേവിഷ വാക്സിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങാനുള്ള നടപടി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ആരംഭിച്ചത്. സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് ഫലപ്രാപ്തി പൂര്‍ണമായും ബോധ്യപ്പെടാത്ത വാക്സിന്‍ വിതരണം സംസ്ഥാനത്തുണ്ടായി.

വാക്സിന്‍ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് വിന്‍സ് ബയോ പ്രോഡക്ട് ലിമിറ്റഡ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധിക്കാത്ത മരുന്ന് വിതരണം ചെയ്യുന്നത് വിവാദമായപ്പോള്‍ വാക്സിന്‍ തമിഴ്നാട്ടില്‍ നിന്നും ഗുണനിലവാരമില്ലാത്ത വാക്സിന്‍ എത്തിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ഫലപ്രാപ്തി തെളിയിക്കാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായത്. നിലവാരമില്ലാത്ത വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്സിന്‍ എടുത്തിട്ടും മരിച്ചവര്‍ക്ക് നല്‍കിയ വാക്സിന്‍ ഗുണനിലവാരം ഉള്ളതായിരുന്നോയെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല. വാക്സിന്‍ എടുത്തവര്‍ക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി പി ദിവ്യ കസ്റ്റഡിയില്‍

ണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Published

on

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യയെ ഇന്ന് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

രണ്ട് ദിവസത്തേക്ക് ദിവ്യയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. കൂടുതൽ മൊഴിയെടുക്കൽ അടക്കമുള്ള കാര്യങ്ങൾ പൊലീസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.

അഞ്ച് മണിക്ക് ശേഷം ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിൽ തിരിച്ചെത്തിക്കണം. ചോദ്യം ചെയ്യൽ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. കണ്ണൂർ കലക്ടറുടെ മൊഴി, ബിനാമി ഉടപാടുകൾ ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.

ഇതിനിടെ ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ എത്തും. എന്നാൽ ഇതിൽ ഇന്ന് വാദം കേട്ടേക്കില്ല. പൊലീസ് റിപ്പോർട്ട് കോടതിയിലെത്തിയ ശേഷമാവും തുടർ നടപടികൾ.

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസ്; മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്

പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തിലുറച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.

സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷററെന്നും വെളിപ്പെടുത്തല്‍.

Continue Reading

kerala

വീണ്ടും സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി

ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.

Published

on

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. കോഴിക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച്  സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിനുള്ള
ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രിയുടെ വാഹനമടക്കം 5വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.അമിത വേഗതയിലായിരുന്നു മുഖ്യമന്ത്രിയുടെ വാഹനമടക്കം വന്നിരുന്നത്. സ്‌കൂട്ടര്‍ യാത്രക്കാരി ഇന്‍ഡിക്കേറ്റര്‍ ഇട്ട് ടേണ്‍ ചെയ്യുന്നതിനിടെ വേഗത്തില്‍ വന്ന
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. പിന്നാലെ മറ്റു വാഹനങ്ങള്‍ ഒന്നിനൊന്നായി പിറകില്‍ ഇടിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ പത്ത്‌ വാഹനങ്ങളാണ് ഉള്ളത്. പത്താമത്തെ വാഹനത്തിന് മുന്‍പിലേക്കാണ് സ്വകാര്യബസ് കയറിയത്.

കോഴിക്കോട് സര്‍വീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. അവിടെ ഡ്യൂട്ടിയി

Continue Reading

Trending