Connect with us

kerala

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല; ചികിത്സ വൈകി കോഴിക്കോട്ട് വയോധികന്‍ മരിച്ചു

ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

Published

on

കോഴിക്കോട്; ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞതിനെത്തുടര്‍ന്ന് അകത്തു കുടുംങ്ങിയ രോഗി മരിച്ചു. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി എസ്.പി ഹൗസില്‍ കോയമോനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

സ്‌കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയില്‍ ഗവ.ബീച്ച് ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് ആംബുലന്‍സില്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ആശുപത്രിയിലേക്ക് ഇറക്കാന്‍ നോക്കുന്നതിനിടെ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാത്ത വിധം അടഞ്ഞുപോകുകയായിരുന്നു. തുടര്‍ന്ന് മഴു ഉപയോഗിച്ച് വാതില്‍ പൊളിക്കുകയായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബീച്ച് ആശുപത്രിയിലെ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എം പോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published

on

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Continue Reading

kerala

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി.

Published

on

എൻസിപിയിലെ മന്ത്രിസ്ഥാന തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകും. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

Continue Reading

kerala

ലെബനനിലെ പേജര്‍ സ്‌ഫോടനം; മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം

പേജര്‍ വാങ്ങാനുള്ള കരാരില്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം.

Published

on

ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ നോര്‍വീജിയന്‍ പൗരനായ മലയാളി റിന്‍സന്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനിയിലേക്ക് അന്വേഷണം ആരംഭിച്ചു. ഈ കമ്പനിയാണ് പേജര്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

ലെബനനില്‍ പേജര്‍ സ്‌ഫോടനം നടന്ന ദിവസം മുതല്‍ റിന്‍സണ്‍ ജോസിനെ കാണാതായെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പേജര്‍ വാങ്ങാനുള്ള കരാരില്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാര്‍സണിയ്ക്ക് പേജറുകള്‍ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാട് നടത്തിയത് റിന്‍സന്റെ കമ്പനിയാണ് എന്നാണ് വിവരം.

ഇടനിലക്കാരന് 1.3 മില്യണ്‍ പൗണ്ട് ഈ കമ്പനി വഴിയാണ് കൈമാറിയത് എന്നാണ് അറിയുന്നത്. ഇസ്രയേലി സുരക്ഷാ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് ക്രിസ്റ്റ്യാന. റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിച്ചത്. സോഫിയയിലെ റെസിഡന്‍ഷ്യല്‍ വിലാസത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുഖേനയാണ് ഇസ്രയേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങില്‍നിന്ന് ഹിസ്ബുല്ലയ്ക്ക് പേജറുകള്‍ കൈമാറിയത്.

പേജറുകളുടെ പണമിടപാട് റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളതെന്ന് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേജര്‍ സ്‌ഫോടനങ്ങളില്‍ തയ്വാന്‍ കമ്പനിയുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തയ്വാന്‍ കമ്പനി നിഷേധിച്ച് രംഗത്തുവന്നിരുന്നു. യുഎന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും.

 

Continue Reading

Trending