Connect with us

kerala

വിളര്‍ച്ചയും പനിയും; അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് (2.8) വളരെ കുറവായിരുന്നു

Published

on

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകേശ് ദമ്പതികളുടെ ഒരു വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിക്ക് ശക്തമായ പനിയും വിളര്‍ച്ചയുമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് (2.8) വളരെ കുറവായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ മുറിയിലേക്ക് കയറുന്നത് ശരിയാണോ?; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പി.കെ ശ്രീമതി

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് വിവാദമായിരുന്നു.

Published

on

കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ മുറിയിലേക്ക് കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് പി.കെ. ശ്രീമതി മറുപടി നല്‍കാഞ്ഞത്.

ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം നേതാക്കളുടെ കിടപ്പുമുറിയിലെത്തിയത്.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് വിവാദമായിരുന്നു. എന്നാല്‍ മുറിയില്‍ കയറാന്‍ വിസമ്മതിച്ചതോടെ അര മണിക്കൂറിനു ശേഷം വനിത ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

 

Continue Reading

kerala

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

Published

on

കോട്ടയം മുണ്ടക്കയത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മറ്റ് രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ കുഞ്ഞിപ്പെണ്ണും ഉച്ചയോടെ തങ്കമ്മയും മരിച്ചു. ഇരുവരുടയും സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.

 

Continue Reading

kerala

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

പരാതിക്കാരനെ ഇവര്‍ യൂട്യൂബ് ചാനലിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്.

Published

on

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരനെ ഇവര്‍ യൂട്യൂബ് ചാനലിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. പ്രതികളില്‍ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് കൊല്ലം മുമ്പ് തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ വയോധികന്‍ സാമൂഹിക മാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലാവുകയായിരുന്നു. വിവാഹിതയല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടക്ക് പലതവണകളായി യുവതി പരാതിക്കാരനില്‍ നിന്നും പണം വാങ്ങുകയും ചെയ്തു.

എന്നാല്‍ പണം തിരികെ ലഭിക്കാതെ വന്നതോടെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് വയോധികന്‍ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. പരാതിക്കാരനില്‍ നിന്നും വാങ്ങിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണ ആഭരണങ്ങളും വാഹനങ്ങളും പൊലീസ് പിടികൂടി.
അറുപതുപവനോളം സ്വര്‍ണം വരും. തട്ടുയെടുത്ത പണം ആഡംബര ജീവിതം നയിക്കാനാണ് ഇവര്‍ ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

Trending