Connect with us

News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്വര്‍ണം ഉയര്‍ത്തി ഇന്ത്യ; ഭാരോദ്വഹനത്തില്‍ ചരിത്രമെഴുതി ജെറെമി

കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് നേട്ടത്തോടെയാണ് താരത്തിന്റെ മുന്നേറ്റം.

Published

on

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം.ഭാരോദ്വഹനത്തില്‍ 67 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയുടെ
ജെറമി ലാല്‍റിന്നുംഗയാണ് സുവര്‍ണ്ണ നേട്ടം സമ്മാനിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് നേട്ടത്തോടെയാണ് താരത്തിന്റെ മുന്നേറ്റം. നേരത്തെ ഇതേ ഇനത്തില്‍ മീരാഭായി ചാനുവും ഇന്ത്യക്കായി സ്വര്‍ണ്ണം സമ്മാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജെര്‍മിയുടെ നേട്ടം. ഇതോടെ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ നിലകൊള്ളുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരം; പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.

Published

on

പാര്‍ലമെന്റ് വളപ്പില്‍ വെച്ച് നടന്ന സംഘര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.

‘അവര്‍ വളരെ നിരാശരാണ്. തെറ്റായ എഫ്‌ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവന്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെ അവര്‍ ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ശില്‍പ്പിയോട് ആത്മാര്‍ഥതയില്ലായ്മ പുലര്‍ത്തുന്നുവെന്നും അവര്‍ ആരോപിച്ചു. ‘അംബേദ്കര്‍ ജി യോടുള്ള അവരുടെ വികാരം പുറത്തുവന്നിട്ടുണ്ട്.’ ഇപ്പോള്‍ ഞങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നതുകൊണ്ട് അവര്‍ പ്രതിപക്ഷത്തെ ഭയപ്പെടുകയാണ്. ദേശീയ താല്‍പര്യം ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു’ പ്രിയങ്കഗാന്ധി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പിണറായിക്ക് മോദിപ്പേടിയോ? അംബേദ്ക്കറെ അപമാനിച്ച അമിത് ഷാക്കെതിരെ ഒരു വാക്ക് ഉരുവിടാതെ മുഖ്യമന്ത്രി

പാര്‍ലമെന്റില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ എങ്ങും അലയടിക്കുന്നത്.

Published

on

ഡോ ബി.ആര്‍ അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിച്ച് മുഖ്യമന്തി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ എങ്ങും അലയടിക്കുന്നത്.

അമിത് ഷാ രാജിവെക്കണമെന്നും രാജ്യം ബഹുമാനിക്കുന്ന വ്യക്തിയെയാണ് അമിത് ഷാ അപമാനിച്ചത് എന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങളാണ് അമിത് ഷായ്ക്ക് നേരെയെത്തിയത്.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പിണറായി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്കിടെയായിരുന്നു ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കറുടെ പേര് പറയുന്നത് കോണ്‍ഗ്രസിനിപ്പോള്‍ ഫാഷനായെന്നും ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്നുമായിരുന്നു ഷായുടെ വാക്കുകള്‍.

Continue Reading

india

ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്‌

ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പിന്മുറക്കാര്‍ റിക്ഷാ തൊഴിലാളികളാണെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.

ചരിത്രത്തിലെ ദൈവിക നീതി പരാമര്‍ശിച്ചുകൊണ്ടാണ് യോഗിയുടെ പ്രസ്താവന. ‘ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഔറംഗസേബിന്റെ സന്തതികള്‍ കൊല്‍ക്കത്തയ്ക്ക് സമീപം റിക്ഷാ തൊഴിലാളികളായി ഉപജീവനം നടത്തുകയാണ്,’ യോഗി ആദിത്യനാഥ് ആരോപിച്ചു.

ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും സനാതന മൂല്യം സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍സാക്ഷ്യമാണ് സംഭവിക്കുന്നതെന്നും യോഗി പറഞ്ഞു.

ലോകം ഒരു കുടുംബമാണെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷിമാരാണ് ഈ ആശയം വിഭാവനം ചെയ്തിട്ടുള്ളതെന്നും യോഗി പറയുകയുണ്ടായി. സനാതന ധര്‍മം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും യോഗി പറഞ്ഞു.

ചരിത്രപരമായി നോക്കുമ്പോള്‍ ഹിന്ദുക്കളുടെ പല ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും കാശിയും അയോധ്യയും സംഭാലും ഭോജ്പൂരുമെല്ലാം ഇതിന് ഉദാഹരണമാണെന്നും യോഗി ആരോപിച്ചു. നൂറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ടെന്നും യോഗി പറഞ്ഞു.

Continue Reading

Trending