Connect with us

kerala

കാസര്‍കോട് മെഡിക്കല്‍ ഷോപ്പില്‍ കയറി ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി

Published

on

ചെറുവത്തൂര്‍: പട്ടാപകല്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ മടക്കര റോഡിലെ വി.ആര്‍ മെഡിക്കല്‍സിലാണ് സംഭവം.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പൊടോതുരുത്തി സ്വദേശിനിയും തുരുത്തിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രദീപന്റെ ഭാര്യയുമായ വിജിഷ(34)യെയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ നോക്കിയത്. മെഡിക്കല്‍ ഷോപ്പ് ഉടമ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം.
ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ പ്രദീപന്‍ കയ്യില്‍ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാ ക്ഷികള്‍ പറഞ്ഞു.

യുവതിയുടെ നിലവിളി കേട്ട് മെഡിക്കല്‍ ഷോപ് ഉടമ ശ്രീധരനും മറ്റുള്ളവരും ഓടിയെത്തി പെട്ടെന്ന് തീകെടുത്തി ചെറുവത്തൂര്‍ കെഎഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മുഖത്തും കൈകാലുകള്‍ക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്.

ഓടിയെത്തിയവര്‍ ഭര്‍ത്താവിനെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വളഞ്ഞിട്ട് പിടികൂടി ചന്തേര പൊലീസില്‍ ഏല്‍പിച്ചു. കുടുംബ പ്രശ്‌നമാണ് പ്രദീപനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ദമ്പതികള്‍ക്ക് എസ്എസ്എല്‍സിക്കും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്.

മാസങ്ങളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപിടിത്തത്തില്‍ മെഡിക്കല്‍ ഷോപ് ഭാഗികമായി കത്തിനശിച്ചു. കത്തിനശിച്ച കസേരകള്‍ പൊലീസ് പുറത്തേക്ക് വലിച്ചിട്ടു. കണ്‍മുന്നിലുണ്ടായ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് മെഡിക്കല്‍ ഷോപുടമ ശ്രീധരന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലായ പ്രദീപിനെ കൈക്ക് പൊള്ളലേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

kerala

വടകരയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്

Published

on

കോഴിക്കോട് വടകരയില്‍ മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് വിദ്യാര്‍ഥിയാണ് മരിച്ച അമല്‍ രാജ്. പിതാവ്: ബാബുരാജ്. മാതാവ്: ബീന. സഹോദരന്‍: ഡോ. ഹരികൃഷ്ണന്‍.

Continue Reading

kerala

മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി

ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്

Published

on

കൊച്ചി: കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി. കേരളത്തിന്റെ തീരത്തു നിന്നും, പുറം കടലില്‍ നിന്നും മണലും, ധാതുമണലും ഖനനം ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ, ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.

സമരം എ.ഐ. ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് എക്‌സ് എം. പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് മണല്‍ ഖനനത്തിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പാരിസ്ഥിതിക ഘടകങ്ങളേയും, ജൈവവൈവിധ്യതകളേയും കണക്കിലെടുക്കാത്ത ഈ നടപടികള്‍ മേഖലയെ പൂര്‍ണമായും തകര്‍ക്കും. 2003 മുതല്‍ ഈ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒറ്റക്കെട്ടായി സമരമുഖത്താണ്. ബ്ലൂ ഇക്കോണമിയുടെ മറവില്‍ സംസ്ഥാനത്തിന്റെ അധികാര അവകാശങ്ങളെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ എറ്റെടുക്കുന്ന നടപടി ഫെഡറിലിസത്തിന്റെ ലംഘന മാണെന്നും ആഞ്ചലോസ് പറഞ്ഞു.

Continue Reading

kerala

സിഎംആര്‍എല്‍ മാസപ്പടി കേസ് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്

ചെലവുകള്‍ കൂടുതലാക്കി കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്

Published

on

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സങ്കല്‍പ്പിക്കാനാവാത്ത അഴിമതിയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയതെന്ന് എസ്എഫ്‌ഐഒ കണ്ടെത്തല്‍. ചെലവുകള്‍ കൂടുതലാക്കി കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെഎസ്‌ഐഡിസിയുടെ ഓഹരി പങ്കാളിത്തം സിഎംആര്‍എല്ലില്‍ ഉള്ളതിനാല്‍ പൊതുതാത്പര്യ പരിധിയില്‍ വരും. അതുകൊണ്ട് തന്നെ കമ്മീഷന്‍ ഉത്തരവ് വന്നതുകൊണ്ട് മറ്റു നടപടികള്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാവുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.

Continue Reading

Trending