Connect with us

kerala

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണമില്ലെന്ന് കോടതി

അപകടമരണമാണെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

Published

on

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നും അതിനാല്‍ തുടരന്വേഷണം നടത്തേണ്ടതില്ലെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അപകടമരണമാണെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും തുടരന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കേസില്‍ ഏക പ്രതിയായ ഡ്രൈവര്‍ അര്‍ജുന്‍ ഒക്ടോബര്‍ ഒന്നിനു ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. അര്‍ജുന്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് സിബിഐ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് 69 രേഖകള്‍ കോടതി പരിശോധിച്ചു.
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിനു സമീപത്ത് വെച്ച് 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മകള്‍ സംഭവസ്ഥലത്തു വെച്ചും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയും മരിച്ചു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ പരിക്കേറ്റിരുന്നു.

kerala

പള്ളിയിലേക്ക് പോകുന്നതിനിടെ സ്വിഫ്റ്റ് ബസിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്.

Published

on

തൃശൂര്‍ ഒല്ലൂരില്‍ റോഡ് മുറിച്ചു കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിടിച്ച് രണ്ട് പേര്‍ മരിച്ചു. ചീരാച്ചി വാകയില്‍ റോഡില്‍ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. രണ്ടു സ്ത്രീകളും സംഭവ സ്ഥലത്തുവച്ചു തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍.

 

Continue Reading

kerala

ഹണി റോസിനെതിരായ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി.

Published

on

ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലീം എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി. ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ നടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ നടിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനു മാത്രമേ ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയൊള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ കേസ് വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരന്‍, ആശ എന്നിവരാണ് മരിച്ചത്.

എന്താണ് മരണകാരണം എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

Trending