Connect with us

gulf

ഹജ്ജ്: കര്‍മങ്ങളിലേക്ക് കടക്കാന്‍ മൂന്ന് ദിവസം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശുദ്ധനഗരി

മഹാമാരിക്ക് ശേഷമുള്ള വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അനുമതി ലഭിച്ച പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നിറഞ്ഞ മനസ്സോടെ ജീവിതാഭിലാഷം നിറവേറ്റാനുള്ള അവസരമൊരുക്കി സഊദി ഹജ്ജ് മന്ത്രാലയം.

Published

on

മഹാമാരിക്ക് ശേഷമുള്ള വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അനുമതി ലഭിച്ച പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നിറഞ്ഞ മനസ്സോടെ ജീവിതാഭിലാഷം നിറവേറ്റാനുള്ള അവസരമൊരുക്കി സഊദി ഹജ്ജ് മന്ത്രാലയം. തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ ഉപസമിതികള്‍ ഏകോപിപ്പിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന പദ്ധതികളുടെ അവസാന മിനുക്കുപണിയിലാണ് വിശുദ്ധ മിനാ താഴ്‌വരയും മറ്റു പുണ്യപ്രദേശങ്ങളും.

ഇരു ഹറമുകളിലും തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയും രംഗത്തുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഹജ്ജുമായി ബന്ധപ്പെട്ട കര്‍മ്മങ്ങളെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നല്‍കാന്‍ ഇലക്ട്രോണിക് സ്‌ക്രീനുകള്‍ സ്ഥാപിച്ച് മതകാര്യ മന്ത്രാലയം രംഗത്തുണ്ട് . ഇരു ഹറമുകള്‍ , വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ അറബിക് ഇംഗ്ലീഷ് ഭാഷകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഹജ്ജുമായി ബന്ധപ്പെട്ട മുവ്വായിരത്തിലധികം വിവരങ്ങള്‍ ഈ ഇലക്‌ട്രോണിക് ബോര്‍ഡുകളില്‍ തെളിയും.

അതീവ ജാഗ്രതയോടെയാണ് സഊദി ആരോഗ്യ മന്ത്രാലയം കാര്യങ്ങള്‍ നീക്കുന്നത്. രാജ്യത്ത് കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും ഒഴിവാക്കിയ ഘട്ടത്തിലാണ് ഹജ്ജ് കര്‍മ്മം നടക്കുന്നത് എന്നത് ആരോഗ്യ മന്ത്രാലയത്തെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. കോവിഡ് വ്യാപന ശേഷം ഇത്രയധികം തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മ്മത്തിനെത്തുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് ഓരോ മുത്തവിഫ് വഴിയും തീര്‍ത്ഥാടകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

തൊഴിലാളികള്‍ക്കായി മന്ത്രാലയം പുതുവര്‍ഷാഘോഷ പരിപാടികളൊരുക്കുന്നു

ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറി റ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷങ്ങള്‍ നടത്തുന്നത്. 

Published

on

റസാഖ് ഒരുമനയൂര്‍
‘സന്തുഷ്ടരായ തൊഴിലാളികള്‍ അഭിമൃദ്ധി പ്രാപിക്കുന്ന സംരംഭങ്ങള്‍’ എന്ന സന്ദേശവുമായി യുഎഇയിലെ വിവിധ  ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് എല്ലാ എമിറേറ്റുകളിലും തൊഴിലാളികള്‍ക്കായി പുതുവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറി റ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷങ്ങള്‍ നടത്തുന്നത്.
വിവിധ മേഖലകളില്‍ യുഎഇയുടെ വികസനത്തില്‍ തൊഴിലാളികളുടെ സുപ്രധാന പങ്ക് തിരിച്ചറി ഞ്ഞു മതപരവും ദേശീയവുമായ അവസരങ്ങളില്‍ തൊഴിലാളികള്‍ക്കായി ഇത്തരം പരിപാടികള്‍ സംഘ ടിപ്പിക്കുന്നതിലൂടെ അവര്‍ക്ക് സന്തോഷം നല്‍കാനുള്ള അവസരമാണ് മന്ത്രാലയം ഇവിടെ ഒരുക്കുന്നത്.
ആഘോഷങ്ങളില്‍ തങ്ങളുടെ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ഇതിനായി തയാറാക്കിയ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ലഭ്യമായ ഇവന്റുകളില്‍നിന്ന് തിരഞ്ഞെടുത്ത് രജിസ്‌ട്രേഷ ന്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. ലേബര്‍ ക്യാമ്പിനുള്ളില്‍ വിവിധ കമ്പനികള്‍ സംഘടിപ്പിക്കുന്ന  ആഘോ ഷങ്ങളില്‍ വിപുലമായ വിനോദ പരിപാടികളും മത്സരങ്ങളും സമ്മാനങ്ങളുമുണ്ട്.
അബുദാബി, ദുബൈ, ഷാര്‍ജ ജനറല്‍ കമാന്‍ഡ്, യുഎഇയിലെ മുനിസിപ്പാലിറ്റികള്‍, അബുദാബി പോര്‍ട്ട്, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേ ഴ്‌സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, ദുബൈ തൊഴില്‍ കാര്യങ്ങളുടെ സ്ഥിരം സമിതി; ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ഷാര്‍ജ ലേബര്‍ സ്റ്റാ ന്റേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി, ദേശീയ ആംബുലന്‍സ്, ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്, റാസല്‍ഖൈമ സാമ്പത്തിക മേഖല എന്നിവയുടെയൊക്കെ സഹകരണമുവുണ്ട്.
ലബോട്ടല്‍ വര്‍ക്കേഴ്‌സ് വില്ലേജ്; എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം; ഫുജൈറ നാഷണല്‍ കണ്‍സ് ട്രക്ഷന്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്, തസമീം വര്‍ക്കേഴ്‌സ് സിറ്റി, അല്‍സലാം ലിവിംഗ് സിറ്റി, ഹമീം വര്‍ക്കേഴ്‌സ് സിറ്റി, ഖാന്‍സാഹെബ്, ഡല്‍സ്‌കോ സിറ്റി, അല്‍ജിമി വര്‍ക്കേഴ്‌സ് വില്ലേജ്, സവാഇദ് റെസിഡന്‍ഷ്യല്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ ആഘോഷങ്ങളുണ്ടാകും. ഇന്‍ഷുറന്‍സ് പൂള്‍, അല്‍ദാര്‍ പ്രോപ്പര്‍ട്ടീസുമാണ് പരിപാടിയെ പിന്തുണയ്ക്കുന്നത്.കൂടാതെ യുഎഇ ഫുഡ് ബാങ്ക്, അല്‍ഇഹ്സാന്‍ ചാരിറ്റി അസോസിയേ ഷന്‍, ദുബായ് ചാരിറ്റി അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ സ്‌പോണ്‍സര്‍മാരുമുണ്ട്. യുഎഇ 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ചു തൊഴില്‍ മന്ത്രാലയം ഒരുക്കിയ ആഘോഷങ്ങളി ല്‍ ദശലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. പുതുവര്‍ഷാഘോഷങ്ങളിലും അതിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Continue Reading

gulf

സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ 47-ാമത് കൊയ്തുത്സവം ഇന്ന് 

മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് സന്നിഹിതനായിരുന്നു.  

Published

on

അബുദാബി: അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ ഒരുക്കുന്ന  47-ാമത് കൊയ്തുത്സവം ഇന്ന് നടക്കും. കാര്‍ഷിക മേഖലയില്‍നിന്ന് ലഭിക്കുന്ന ആദ്യഫലം ദേവാലയത്തില്‍ സമര്‍പ്പിക്കുകയെന്ന പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം വിപുലമായ രീതിയിലാണ് ഇത്തവണയും ആഘോഷിക്കുന്നതെന്ന് ഇടവക വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് സന്നിഹിതനായിരുന്നു.
രാവിലെ ഏഴുമണിക്ക് കുര്‍ബാനയോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. വൈകീട്ട് മൂന്നുമണിക്ക് ഔദ്യോഗിക ഉല്‍ഘാടനം മെട്രോപോളിറ്റന്‍ ബ്രഹ്‌മവാര്‍ ഭദ്രാസന യാകോബ് മാര്‍ ഏലിയാസ് നി ര്‍വ്വഹിക്കും. ഇന്ത്യന്‍ അംബാസ്സഡര്‍ സജ്ഞയ് സുധീര്‍ മുഖ്യാതിഥിയായിരിക്കും. കൊയ്തുത്സവ ദിനത്തില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയങ്കണത്തില്‍ ആയിരങ്ങളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുക. വിനോദവും വിജ്ഞാനവും പകരുന്ന വ്യത്യസ്ഥമായ പരിപാടികളും നിരവധി മത്സരങ്ങളുമുണ്ടാകും. തനതായ കേരളീയ രുചിക്കൂട്ടുകളുമായി നിരവധി ഭക്ഷണ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. കപ്പ-മീന്‍കറി, തട്ടുകട വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍, ബിരിയാണി, ഗ്രില്‍ ഇനങ്ങള്‍, വിവിധയിനം പായസങ്ങള്‍, പുഴുക്ക്, കുമ്പിളപ്പം,ഇറ്റാലിയന്‍ പലഹാരങ്ങള്‍ മുതലായ തനിനാടന്‍ വിഭവങ്ങളും ലഭ്യമായിരിക്കും.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള കത്തീഡ്രല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ നൃത്ത രൂപങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ഫെസ്റ്റ്,  മാസ്‌ട്രോ മെജോ ജോസഫിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള സംഗീത മേള, എന്നിവ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. അന്‍ജേല മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ബാന്‍ഡ് മേളം പരിപാടിയുടെ മാറ്റ് കൂട്ടും.
വസ്ത്രങ്ങള്‍, ഇലക്ട്രോണി ക്ക് ഉല്‍പന്നങ്ങള്‍ വീട്ട് സാമഗ്രികള്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിത്യോപയോഗ വസ്തു ക്കളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. കൂടാതെ കരകൗശല വസ്തുക്കള്‍, ഔഷധച്ചെടികള്‍, പുസ്തകങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭിക്കും. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം കര്‍ശനമായി പാലിച്ചു ഇടവാകാംഗ ങ്ങള്‍ വീടുകളി ലും പള്ളിയിലും പാകം ചെയ്യുകയോ ചെയ്യുന്നവയാണ് സ്റ്റാളുകളില്‍ വില്‍പ്പനക്കെത്തിക്കു ന്നത്.
സഹ: വികാരി ഫാ. മാത്യു ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റി ബിനോയ് ഫിലിപ്പ് ഗീവര്‍ഗ്ഗീസ്, സെക്രട്ടറി ഐ തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ യു. റജി, ജോയിന്റ് ഫൈനാന്‍സ് കണ്‍വീനര്‍ നൈനാന്‍ ഡാന്യല്‍, മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ റോയ് തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹതിരായിരുന്നു.

Continue Reading

gulf

പുതുവര്‍ഷ ആഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ അബുദാബി പൊലീസ് സജ്ജമായി

സ്പ്രേ ചെയ്യല്‍ (പാര്‍ട്ടി സ്പ്രേ), അശ്രദ്ധമായി വാഹനമോടിക്കല്‍, ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കി.

Published

on

അബുദാബി:അബുദാബിയിലെ എല്ലാ മേഖലകളിലും പുതുവത്സര ആഘോഷങ്ങള്‍ സുരക്ഷിതമാ ക്കാന്‍ അബുദാബി പോലീസ് സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കി. തന്ത്രപ്രധാന പങ്കാളികളുമായി സഹകരി ച്ചു സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും മറ്റു ക്രമീകരണങ്ങള്‍ നടത്താനും അബുദാബി പോലീസ് സംയുക്ത സുരക്ഷാ പദ്ധതി തയ്യാറാക്കിയതായി സെന്‍ട്രല്‍ ഓപ്പ റേഷന്‍സ് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൗണ്‍ അല്‍മുഹൈരി വ്യക്തമാക്കി.

പുതുവത്സരാ ഘോഷങ്ങളില്‍ വിനോദസഞ്ചാര മേഖലകളും വാണിജ്യകേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തും.
മൊബൈല്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ട്രാഫിക് നിയമങ്ങളും നിര്‍ദ്ദിഷ്ട വേഗതയും ശ്ര ദ്ധിക്കാനും പാലിക്കണമെന്ന് റോഡ് ഉപയോക്താക്കളോട് പൊലീസ് അഭ്യര്‍ത്ഥിച്ചു. വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷാ അകലം പാലിക്കണം. സ്പ്രേ ചെയ്യല്‍ (പാര്‍ട്ടി സ്പ്രേ), അശ്രദ്ധമായി വാഹനമോടിക്കല്‍, ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കി.

പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതിനും രാജ്യത്തിന്‍ത്തിന്റെ മാന്യമായ പ്രതിച്ഛായ പ്രതിഫലിപ്പി ക്കുന്നതിനുമായി ആഘോഷങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്തോഷം പകരുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളു. പൊലീസിന് ലഭിക്കുന്ന ടെലിഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനു’ഓപ്പറേഷന്‍ റൂമില്‍’ മികച്ച ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങ ളില്‍ 999 എന്ന നമ്പറില്‍ വിളിച്ച് സെന്‍ട്രല്‍ ഓപ്പറേറ്റിംഗ് റൂമുമായി ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോ ട് അബുദാബി പൊലീസ് ആഹ്വാനം ചെയ്തു.

Continue Reading

Trending