Connect with us

kerala

വി.എച്ച്.എസ്.ഇ പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തിയ എന്‍.എസ്.ക്യു.എഫ് സ്‌കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാര്‍ സ്‌കീമിലേയും റിവൈസ്ഡ് സ്‌കീമിലേയും രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ www.vhsems. kerala. gov.inല്‍ ലഭിക്കും.

Published

on

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തിയ എന്‍.എസ്.ക്യു.എഫ് സ്‌കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാര്‍ സ്‌കീമിലേയും റിവൈസ്ഡ് സ്‌കീമിലേയും രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ www.vhsems. kerala. gov.inല്‍ ലഭിക്കും.

പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് പോര്‍ട്ടലില്‍ നിന്നു ലഭിക്കുന്ന സ്‌കോര്‍ഷീറ്റ് അടക്കം നിശ്ചിത ഫീസോടെ വിദ്യാര്‍ഥി രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പിന്‍സിപ്പലിന് ജൂണ്‍ 27നു വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. പുനര്‍ മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപാ നിരക്കില്‍ ഫീസ് അപേക്ഷയോടൊപ്പം പ്രിന്‍സിപ്പലിന് നല്‍കണം.

സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 100 രൂപ നിരക്കില്‍ ”0202-01-102-93-VHSE Fees” എന്ന ശീര്‍ഷകത്തില്‍ അടച്ച് അസല്‍ ചെലാന്‍ അപേക്ഷയോടൊപ്പം പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 300 രൂപാ നിരക്കില്‍ ഫീസ് ഇതേ ശീര്‍ഷകത്തില്‍ അടച്ച് ചെലാന്റെ അസലും അപേക്ഷയും ഫലം പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം പരീക്ഷാ സെക്രട്ടറിയുടെ ഓഫീസില്‍ അയയ്ക്കണം. അപേക്ഷാഫോമിന്റെ മാതൃക 2022ലെ പരീക്ഷാ വിജ്ഞാപനത്തിന്റെ അനുബന്ധത്തില്‍ ലഭിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിവൃത്തി കെട്ടാണ് പ്രതികരിച്ചെതെന്ന് ഹണിറോസ്; വീണ്ടും ജാമ്യപേക്ഷയുമായി ബോ.ചെ

Published

on

ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കിൽ വ്യക്തമാക്കി. നിർത്താതെ വേദനിപ്പിച്ചപ്പോൾ നിവൃത്തികേടിനാൽ പ്രതികരിച്ചതാണ്.

ആരെയും ഉപദ്രവിക്കാൻ ആ​ഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദ്വയാർത്ഥ പ്രയോ​ഗങ്ങളിലൂടെ ഹണിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉത്തരവ് കേട്ട് തലകറങ്ങി വീണ പ്രതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതോടെ ആയിരുന്നു കോടതിമുറിക്കുള്ളിൽ പ്രതി തളർന്നുപോയത്.

വൈദ്യപരിശോധനയിൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് ബോ.ചെയുടെ പ്രതികരണം. സംഭവത്തിൽ നിയമപോരാട്ടത്തിന് തയ്യാറായാണ് ഹണിയും രം​ഗത്തെത്തിയിരിക്കുന്നത്.

Continue Reading

kerala

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല, നിര്‍ണായക സിസിടിവി ദൃശ്യം ലഭിച്ചു

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് പരാതി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത് . മാമി തിരോധനത്തെ പറ്റി രജിത്തിനറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാമിയെ കാണാതായ സ്ഥലത്തെ ടവർ ലൊക്കേഷനില്‍ രജിതും ആ സമയത്തുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു.

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം. 2023 ആഗസ്ത് 21 നാണ് മുഹമ്മദ്‌ ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ട്.

 

Continue Reading

kerala

ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്: ഡോ.എം.പി. അബ്ദുസ്സമദ് സമദാനി

Published

on

പി.ജയചന്ദ്രന്റ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ.എം.പി. അബ്ദുസ്സമദ് സമദാനി. മലയാളഭാഷയുടെ മാദകഭംഗിയുടെയും കേരളീയ സംഗീതത്തിന്റെ ശൂതിലയത്തിന്റെയും അതിമനോഹരമായ സമന്വയമായിരുന്നു ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ അതുല്യമായ ആലാപനങ്ങളും മലയാളിമനസ്സില്‍ അത് സൃഷ്ടിച്ച വൈകാരികവും ഗൃഹാതുരപരവുമായ അനുഭൂതിവിശേഷങ്ങളും അവര്‍ണ്ണനീയമാണ്.

ഉന്നതനായ ഗായകനും കലാകാരനും എന്നതോടൊപ്പം വ്യതിരിക്തനായ സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ അദ്ദേഹം തല്‍സംബന്ധമായി സ്വന്തം വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് പലപ്പോഴായി പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശംസകളോടും അംഗീകാരങ്ങളോടും നിസ്സംഗത പുലര്‍ത്തിയ ജയചന്ദ്രന്റെ ഉള്ളില്‍ സൗമ്യമായൊരു മനസ്സും കളങ്കരഹിതമായൊരു ഹൃദയവുമുണ്ടായിരുന്നു.

ജയേട്ടനോട് അടുത്തിടപഴകാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം അനുഭവപ്പെട്ടത് ഒരു വലിയ മനുഷ്യന്റെ സാമിപ്യമായിരുന്നു. യേശുദാസിനോടൊപ്പം സമ്പന്നമായൊരു സംഗീതയുഗം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. പക്ഷെ, ക്ഷതമേല്‍ക്കാത്ത ആ സ്വരവിന്യാസം ഇനിയും തലമുറകളെ പ്രചോദിപ്പിക്കും.

 

Continue Reading

Trending