Connect with us

india

സൈന്യം ബി.ജെ.പിയുടെ പരീക്ഷണശാലയല്ല;അഗ്‌നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ പ്രതിഷേധം 

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം.

Published

on

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമിക്കുമ്പോള്‍ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. ദേശീയ പാത ഉപരോധിച്ചും ടയറുകള്‍ കത്തിച്ചുമാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. സൈന്യം ബി.ജെ.പിയുടെ പരീക്ഷണശാലയല്ലെന്ന് എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്‌നിപഥ്. പ്രതിവര്‍ഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം നിയമനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് സേനകള്‍ പദ്ധതി പ്രഖ്യാപിച്ചത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും സേനാ തലവന്മാരും ചേര്‍ന്നാണ് അഗ്‌നിപഥ് പ്രഖ്യാപിച്ചത്. 45,000 യുവാക്കളെ വര്‍ഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാനുള്ള പദ്ധതിയാണിത്. സേനയില്‍ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്.

പതിനേഴര മുതല്‍ 21 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അവസരം നല്‍കുക. നാല് ആഴ്ച്ച മുതല്‍ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷവും ഇവര്‍ക്ക് സൈന്യത്തില്‍ സ്ഥിര സേവനത്തിനായി അപേക്ഷിക്കാന്‍ കഴിയും. തുടക്കത്തില്‍ പുരുഷന്മാര്‍ക്കാവും നിയമനമെങ്കിലും ഭാവിയില്‍ യുവതികള്‍ക്കും അവസരം പ്രതീക്ഷിക്കാം. ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനപ്പുറം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തൊഴിലവസരങ്ങള്‍ കൂട്ടാനുള്ള കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ മെഡിക്കല്‍ കോളേജ് തീപിടിത്തം; പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരം

തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്.

Published

on

ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തില്‍ പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുന്നു. എന്നാല്‍ ഇന്നലെ മരിച്ച കുഞ്ഞിന് പൊള്ളലേറ്റിട്ടില്ലെന്നും മറ്റു രോഗങ്ങളാണ് മരണ കാരണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തീപിടുത്തത്തില്‍ 11 കുഞ്ഞുങ്ങളാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തിന്റെ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ന്യൂബോണ്‍ സെപ്ഷ്യല്‍ കെയര്‍ യൂണിറ്റില്‍ പരിധിയില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നുവെന്ന ഡ്യൂട്ടി നഴ്‌സിന്റെ വെളിപ്പെടുത്തലും അന്വേഷണ സംഘം പരിശോധിക്കും.

ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നുന്നും ഡ്യൂട്ടി നഴ്‌സ് പറഞ്ഞു.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം; ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം

10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനാണ് നിര്‍ദേശം.

Published

on

ന്യൂഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനാണ് നിര്‍ദേശം.

പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളുമായി നാളെ ചര്‍ച്ച നടത്തും. അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേയ്ക്ക് പ്രവേശനം അനുവദിക്കുക. പൊതു നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

വായുമലിനീകരണ തോത് മോശമായതിനാല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികള്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍ മറ്റു പൊതുപദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരതര നിലയായ 457ല്‍ എത്തിയിരുന്നു.

 

Continue Reading

india

നവജാത ശിശുക്കളുടെ മരണം: അപകടം യാദൃച്ഛികമെന്ന് അന്വേഷണ സമിതി

ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 11 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ തീപിടിത്തം ബോധപൂര്‍വമല്ലെന്നും യാദൃച്ഛികമായുണ്ടായതാണെന്നും അന്വേഷണ സമിതി. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രി ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവജാത ശിശുക്കളുടെ വാര്‍ഡില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെ തീപിടിത്തമുണ്ടാവുകയും 11 കുഞ്ഞുങ്ങള്‍ വെന്ത് മരിക്കുകയുമായിരുന്നു.

സ്വിച്ച്ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പീഡിയാട്രിക്സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു.

അപകടം നടക്കുന്ന സമയം വാര്‍ഡില്‍ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കുന്നതിനിടെ നഴ്സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റിരുന്നു. ഒരു പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച്ബോര്‍ഡില്‍ നിന്നുള്ള തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിറ്റുകള്‍ക്കകം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

Continue Reading

Trending