Connect with us

kerala

വിദ്യാഭ്യാസവകുപ്പിന്റെ നിസംഗത; പ്രധാനധ്യാപക സ്ഥലംമാറ്റത്തില്‍ അനിശ്ചിതത്വം

സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാന വ്യാപകമായി ആഘോഷമായി നടന്നെങ്കിലും മെയ് മാസം പൂര്‍ത്തിയാക്കേണ്ട പ്രധാനാധ്യാപക സ്ഥലംമാറ്റം നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് നിസംഗത.

Published

on

കെ.എസ് മുസ്തഫ
കല്‍പ്പറ്റ

സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാന വ്യാപകമായി ആഘോഷമായി നടന്നെങ്കിലും മെയ് മാസം പൂര്‍ത്തിയാക്കേണ്ട പ്രധാനാധ്യാപക സ്ഥലംമാറ്റം നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് നിസംഗത. 534 ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും സ്ഥലം മാറ്റമാണ് ഉത്തരവിറക്കാതെ നീട്ടികൊണ്ട് പോകുന്നത്. ഇതില്‍ 250ലധികം പ്രധാനാധ്യാപകര്‍ കഴിഞ്ഞ ദിവസം വിരമിച്ചതോടെ ഇത്രയും സ്‌കൂളുകളില്‍ പ്രധാനാധ്യാപകരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ഇത് പ്രവേശന നടപടികളുള്‍പ്പെടെ മന്ദഗതിയിലാക്കും. പൊതു സ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന സീനിയര്‍ എച്ച്.എം, എ.ഇ.ഒമാരെ മറികടന്ന് 71 പേര്‍ക്ക് സ്ഥാനകയറ്റം നല്‍കി നിയമിച്ചത് ചന്ദ്രിക നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു. ഈ അനധികൃത നിയമനമാണ് ഫലത്തില്‍ പ്രധാനാധ്യാപക നിയമനം നീണ്ടുപോവാന്‍ കാരണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് നിയമന തടസമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നതെങ്കിലും വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ നിയമനം നടത്താന്‍ സര്‍ക്കാരിനാവുമായിരുന്നു.

മാത്രവുമല്ല ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ (ഡി.ഇ.ഒ), എ.ഇ.ഒ. എന്നിവരെ മെയ് മാസം സ്ഥലം മാറ്റി നിയമിച്ച് ഡി.ജി.ഇ ഉത്തരവിറക്കുകയും ചെയ്തിരുന്നു. സര്‍വീസ് സീനിയോറിറ്റി പ്രകാരം പൊതുസ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതിനായി 2022 ഏപ്രില്‍ 4 ന് ഡയരക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡി.ജി.ഇ) ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 12 മുതല്‍ 18 വരെയായിരുന്നു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള സമയം. ഏപ്രില്‍ 11 ന് മുമ്പായി നിലവിലുള്ള ഒഴിവുകളും ജൂണ്‍ 30 വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ക്ക് (ഡി.ഡി.ഇ) ഡി.ജി.ഇ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 22ന് ലഭ്യമായ അപേക്ഷകളുടെ പരിശോധനയും, ഏപ്രില്‍ 27ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും ഏപ്രില്‍ 30 വരെ കരട് ലിസ്റ്റിലെ പരാതികള്‍ കേള്‍ക്കാനുള്ള സമയമായും നിശ്ചയിച്ച് ഡി.ജി.ഇ ഉത്തരവിറക്കിയിരുന്നു. 2022 മെയ് 5ന് അന്തിമ ലിസ്റ്റും മെയ് 11ന് സ്ഥലം മാറ്റ ഉത്തരവും പുറത്തിറക്കുമെന്നുമായിരുന്നു ഉത്തരവ്. വിദ്യാഭ്യാസ വകുപ്പില്‍ അധ്യയന വര്‍ഷാരംഭത്തിന് മുമ്പെ മെയ് മാസം തന്നെ പ്രധാനധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെയും സ്ഥലം മാറ്റി നിയമിക്കുന്നതാണ് പതിവ്.

അന്തിമ ലിസ്റ്റ് തയ്യാറാക്കി 27 ദിവസം കഴിഞ്ഞിട്ടും നിയമന ഉത്തരവ് ഇറക്കാതെ നീട്ടികൊണ്ട് പോകുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഡി.ജി.ഇ.നിശ്ചയിച്ച ഏപ്രില്‍ 27ന് തന്നെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. കരട് ലിസ്റ്റ് തയ്യാറാക്കി 35 ദിവസവും മെയ് 5ന് കുറ്റമറ്റ അന്തിമ ലിസ്റ്റും തയ്യാറായിട്ട് ഒരു മാസം പിന്നിടാറായി. ജൂണ്‍ 1 ന് സ്‌കൂള്‍ തുറന്നിട്ടുപോലും നിയമന ഉത്തരവിറക്കാത്തത് സര്‍ക്കാറിന്റെ നിസംഗതയ്ക്ക് ഉദാഹരണമാണെന്ന് അധ്യാപകര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ന് അത്ഭുതത്തോടെ നോക്കിയിരുന്ന സ്ഥലം; പാണക്കാട് സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

Published

on

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. സാദിഖലി ശിഹാബ്‌ തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുളള ലീഗ് നേതാക്കളും പാണക്കാട്ടുണ്ട്. മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

‘ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകും.

യൂത്ത് ലീഗിന്റെ പ്രവർത്തകർ എന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ നിലപാടുകൾ മാറ്റി മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് സന്ദീപ് കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വരുന്നതെന്നും ഇനി ഇന്ത്യ മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, എണറാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്. ഈ ഭാഗങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കന്‍ കര്‍ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി

ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സന്ദീപ് വാര്യർ നാളെ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കാണും. കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും, പാലക്കാട് വലിയ വിജയമുണ്ടാകുമെന്നും സന്ദീപിന്റെ വരവ് അത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും’ പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending